മലയാളികളുടെ പ്രിയനടി മീരാ മുരളി വിവാഹിതയായി , വൈറലായ വിവാഹ ചിത്രങ്ങൾ കാണാം

നടിയായും അവതാരികയും ഒക്കെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് മീരാ മുരളി എന്ന മീരാ മുരളീധരൻ. നല്ല വിടർന്ന കണ്ണുകളും മലയാളിത്തം തുളുമ്പുന്ന മുഖവും നിഷ്കളങ്കമായ ചിരിയും സംസാരവും ഒക്കെ മലയാളി പ്രേക്ഷക മനസ്സുകളിലും ഇന്നും മായാത്ത ഓർമകളായി നിലനിൽക്കുന്നുണ്ട്. ഇരുപതോളം സീരിയലുകളിലും സിനിമകളിലും മികച്ച കഥാപത്രങ്ങളായി മിന്നിത്തിളങ്ങിയ താരം കുറച്ചു നാളായി അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയായിരുന്നു. അരുന്ധതി എന്ന പാരമ്പരയിലാണ് താരം അവസാനം അഭിനയിച്ചത്.

കലയുമായി ഒരു ബന്ധവുമില്ലാത്ത കുടുംബ ആയിരുന്നു മീരയുടേത്. എന്നാൽ അഭിനയത്തോട് ഉള്ള അടങ്ങാത്ത ആഗ്രഹമാണ് മീരയെ സീരിയലിൽ എത്തിക്കുന്നത്. മനസപുത്രി എന്ന പരമ്പരയിൽ തോബിയാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജയൻ മീരയുടെ കുടുംബ സുഹൃത്തായിരുന്നു. ജയൻ വഴിയാണ് മീര സീരിയലിൽ എത്തുന്നത്. മിനിസ്‌ക്രീനിൽ മിന്നിത്തിളങ്ങി നിൽക്കുമ്പോഴാണ് മീരാ മുരളി അഭിനയരംഗത്തോട് വിട പറയുന്നത്. അരുന്ധതി എന്ന മെഗാ സീരിയലിൽ കേന്ദ്ര കഥാപാത്രമായ അരുന്ധതി എന്ന കഥാപാത്രത്തെ ആണ് താരം അവതരിപ്പിച്ചത്. പരമ്പര അവസാനിച്ചതോടെ മീരയും അഭിനയത്തോട് വിട പറഞ്ഞു.

 

ഇപ്പോൾ മീരാ മുരളിയുടെ പുതിയ വിശേഷം ആണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മീരാ മുരളിയുടെ വിവാഹ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുണ്ട്. മീരയുടെ ഉറ്റ സുഹൃത്തായ നടി ഗൗരിയും വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഗൗരി പങ്കു വെച്ച മീരയുടെ വിവാഹ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നതു. വിവാഹ ചിത്രങ്ങൾ കൂടാതെ ബ്രൈഡൽ ഷവർ ഫോട്ടോഷൂട്ടും വൈറലായി മാറുന്നുണ്ട്.

മനു ശങ്കർ ജി മേനോൻ ആണ് മീരയുടെ കഴുത്തിൽ താലി ചാർത്തിയത്. കലവൂരിൽ വെച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുപ്പിച്ചു ലളിതമായായിരുന്നു വിവാഹ ചടങ്ങുകൾ നടത്തിയത്. ചേർത്തല സ്വദേശിനി ആയ മീരാ മുരളി ചക്കരക്കുളം ഗീതാഭവനിൽ പിഎൻ മുരളീധരന്റെയും കെകെ ഗീതയുടെയും മകളാണ്. എറണാകുളം സൗത്ത് ചിറ്റൂർ ചെറുപ്പള്ളിയിൽ വീട്ടിൽ എംസി ഗിരിജാ വല്ലഭന്റെയും എസ് രാജശ്രീയുടെയും മകനാണ് മീരയെ വിവാഹം ചെയ്ത മനു.

x