
സംഗീത റിയാലിറ്റി ഷോ ” സരിഗമപ ” യിലെ നിങ്ങളുടെ ഇഷ്ട ഗായിക കീർത്തന വിവാഹിതയാകുന്നു , വിവാഹ ചിത്രങ്ങൾ വൈറൽ
” സരിഗമപ ” എന്ന ഒറ്റ റിയാലിറ്റി ഷോ യിലൂടെ മലയാളി പ്രേഷകരുടെ ഇഷ്ട മത്സരാർത്ഥിയായി മാറിയ ആളാണ് കീർത്തന . വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തി സംഗീത പ്രേമികളുടെ മനസ്സിൽ ഇടം നേടാനും താരത്തിന് സാധിച്ചിരുന്നു .. പ്രേഷകരുടെ ഇഷ്ട ഗായികയായി എത്തിയ കീർത്തന ഇപ്പോഴിതാ വിവാഹിതയാകാൻ പോകുന്നു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് . താൻ വിവാഹിതയാകാൻ പോകുന്നു എന്ന വാർത്തയും ചിത്രങ്ങളും താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത് .

ആർക്കിടെക്റ്റായ സൂരജ് സത്യനാണ് താരത്തിന്റെ കഴുത്തിൽ മിന്നു കെട്ടുന്നത് . വിവാഹ നിച്ചായ ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട് . കീർത്തന ” സരിഗമപ ” എന്ന റിയാലിറ്റി ഷോ യിൽ പങ്കെടുക്കുമ്പോൾ ദേവഗിരി കോളേജിൽ അവസാന വർഷ വിദ്യാർത്ഥിയായിരുന്നു കീർത്തന . വിവാഹ നിച്ചയ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ നിരവധി ആരാധകരും ” സരിഗമപ ” മത്സരാത്ഥികളും കീർത്തനയ്ക്കും സൂരജിനും ആശംസകളുമായി രംഗത്ത് വരുന്നുണ്ട്.

ഇക്കഴിഞ്ഞ വർഷം ആയിരുന്നു ” സരിഗമപ ” യിലെ മറ്റൊരു മത്സരാർത്ഥിയായ ലിബിന്റെ വിവാഹം കഴിഞ്ഞത് . ലിബിന്റെ വിവാഹ ചിത്രങ്ങളും വിഡിയോകളും എല്ലാം അന്ന് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു . റിയാലിറ്റി ഷോകൾ ഇന്ന് മിനി സ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് .. അതുകൊണ്ട് തന്നെ വെത്യസ്തമായ നിരവധി റിയാലിറ്റി ഷോകൾ പല ചാനലിലും ഇപ്പോൾ പ്രേക്ഷക ശ്രെധ നേടിയെടുക്കുന്നുണ്ട് ..അത്തരത്തിൽ നിരവധി വെത്യസ്തമായ വിനോദ പരിപാടികളുമായി പ്രേഷകരുടെ ഇഷ്ടം നേടിയെടുത്ത ചാനലുകളിൽ ഒന്നാണ് സീ കേരളം.

സംഗീതം കൊണ്ട് വിസ്മയം തീർത്ത ” സരിഗമപ ” എന്ന റിയാലിറ്റി ഷോ യും സംപ്രേഷണം ചെയ്തത് സീ കേരളം ആയിരുന്നു. സംഗീത പ്രതിഭകൾക്ക് തങ്ങളുടെ കഴിവുകൾ തെളിയിക്കുവാൻ അവസരം നൽകുന്ന ” സരിഗമപ ” എന്ന റിയാലിറ്റി ഷോ ഇന്ത്യ ഒട്ടാകെ ഏറെ ശ്രെധ നേടിയിരുന്നു . മലയാളം പതിപ്പിലും ഏറെ ശ്രെധ നേടിയ റിയാലിറ്റി ഷോകളിൽ ഒന്നാണ് ” സരിഗമപ “. സരിഗമപ എന്ന റിയാലിറ്റി ഷോ ഇന്ത്യയിൽ ഉടനീളം നിരവധി ഗായകരെയാണ് സംഗീത ലോകത്തിന് സമ്മാനിച്ചത് . 25 വർഷത്തിൽ അധികമായി നടന്നുവരുന്ന സംഗീത ഷോ സരിഗമപ മലയാളത്തിലും ഗംഭീര തുടക്കമാണ് ലഭിച്ചത് .

റിയാലിറ്റി ഷോ യും മത്സരാര്ഥികളും എല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ് , അത്തരത്തിൽ വൈൽഡ് കാർഡ് എൻട്രി യിലൂടെ എത്തി സംഗീത പ്രേമികളുടെ മനസ്സിൽ ഇടം നേടിയ യുവ ഗായികയായിരുന്നു കീർത്തനയും .. ..എന്തായാലും സരിഗമപ റിയാലിറ്റി ഷോയിലൂടെ പ്രേഷകരുടെ മനം കവർന്ന കീർത്തനയുടെ വിവാഹ നിച്ഛയ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് . നിരവധി ആരാധകരാണ് വിവാഹ മംഗളാശംസകൾ നേർന്ന് രംഗത്ത് വരുന്നത് .