‘അമ്മ അറിയാതെ സീരിയലിൽ നിന്നും പിന്മാറിയ നിഖിൽ തിരികെ എത്തുവോ ? ആകാംഷയോടെ കാത്തിരിക്കുകയാണ് എന്ന് ആരധകർ

മലയാളി സീരിയൽ പ്രേഷകരുടെ ഇഷ്ട സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ‘അമ്മ അറിയാതെ എന്ന സീരിയൽ .. വെത്യസ്തമായ കഥാമുഹൂർത്തങ്ങളും പുതുമയാർന്ന പ്രമേയവുമായി എത്തിയ സീരിയലിന് പ്രേക്ഷകർ ഏറെയാണ് .. പ്രദീപ് പണിക്കർ തിരക്കഥ എഴുതി പ്രവീൺ കടയ്ക്കാവൂർ സംവിദാനം ചെയ്യുന്ന സീരിയൽ ഇപ്പോൾ റേറ്റിങ്ങിൽ മുൻപന്തിയിലാണ് .. അലീന എന്ന പെൺകുട്ടിയുടെയും അമ്മയുടെയും ജീവിതത്തിൽ സംഭവിക്കുന്ന സംഭവ വികാസങ്ങളാണ് സീരിയൽ പറയുന്നത് .. മികച്ച അഭിനയം കൊണ്ട് സീരിയലിലെ കഥാപാത്രങ്ങൾ എല്ലാം തന്നെ പ്രേഷകരുടെ പ്രിയ താരങ്ങളായി മാറിയിട്ടുണ്ട് .. വളരെ കുറച്ചു സമയം കൊണ്ടാണ് മിനി സ്ക്രീൻ പ്രേക്ഷകർ സീരിയൽ ഏറ്റെടുത്തത് ..

 

 

സീരിയൽ മാത്രമല്ല സീരിയലിലെ മുഖ്യ കഥാപാത്രങ്ങളായ അലീനയും അമ്പാടി അർജുനനും എല്ലാം പ്രേഷകരുടെ പ്രിയപെട്ട താരങ്ങളാണ് .. മികച്ച കഥാമുഹൂര്തങ്ങളും ട്വിസ്റ്റുകളും കൊണ്ട് പ്രേക്ഷകരെ ഓരോ ദിവസവും സീരിയൽ വിരോധികളെ പോലും ആരധകരാക്കി മുന്നേറുകയാണ് സീരിയലും കഥാപാത്രങ്ങളും .. അമ്പാടിയും അലീനയും തമ്മിലുള്ള കോംബോ സീനുകൾ എല്ലാം തന്നെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു .. അമ്പാടി അർജുനൻ എന്ന കഥാപാത്രത്തിൽ എത്തിയത് തെലുങ് സിനിമകളിൽ സജീവമായിരുന്ന നിഖിൽ എന്ന നടനായിരുന്നു .. ഇപ്പോഴിതാ പ്രേക്ഷകരെ സങ്കടത്തിലാഴ്ത്തിയിരിക്കുന്നത് നായകൻ അമ്പാടി അർജുനൻ ആയി എത്തിയ നിഖിലിന്റെ പിന്മാറ്റമാണ് ..

 

 

 

പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടിരുന്ന നിഖിൽ ‘” അമ്മ അറിയാതെ ” എന്ന സീരിയലിൽ നിന്നും പിന്മാറുകയും അമ്പാടിയായി മറ്റൊരു താരം ” വിഷ്ണു ” എത്തിയതുമാണ് പ്രേക്ഷകരെ ഇപ്പോൾ ശരിക്കും സങ്കടത്തിലാഴ്ത്തിയിരിക്കുന്നത് .. അമ്പാടിയായി പുതിയൊരു താരത്തെ സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല എന്നാണ് പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നത് .. നിരവധി ആരധകരാണ് ഇപ്പോൾ നിഖിലിനെ തിരികെ കൊണ്ടുവരണം എന്നഭ്യർത്ഥിച്ചു രംഗത്ത് വരുന്നത് .. അത്രമേൽ പ്രേക്ഷക പ്രീതി നേടാൻ ഇതിനോടകം നിഖിലിന് സാധിച്ചു എന്നതാണ് സത്യം … വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി പ്രേഷകരുടെ ഇഷ്ട നടനായി മാറാൻ നിഖിലിന് സാധിച്ചിട്ടുണ്ട് .. മലയാളി സീരിയൽ പ്രേക്ഷകർക്ക് നിഖിൽ ഒരു പുതുമുഖ താരം ആണെങ്കിലും തെലുങ് സീരിയൽ ലോകത്ത് സജീവമാണ് താരം .. മലയാളം അത്ര വശമില്ലാത്ത താരം ജനിച്ചതും വളർന്നതും ബാംഗ്ളൂരിലാണ് ..

 

 

മലയാളവുമായി ബന്ധം ഒന്നുവില്ലേ എന്ന് ചോദിച്ചാൽ ഉണ്ട് താനും , കാരണം നിഖിലിന്റെ അച്ഛന്റെ നാട് ആലപ്പുഴയും അമ്മയുടെ നാട് കരുനാഗപ്പള്ളിയുമാണ് .. നാല്പത് വർഷമായി ഇവർ ബാംഗ്ളൂരിലാണ് താമസിക്കുന്നത് .. പഠിച്ചതും വളർന്നതും ബാംഗ്ലൂരിൽ ആയിരുന്നു .. മെക്കാനിക്കൽ എൻജിനിയറിങ് പാസ്സായ നിഖിൽ എം ബി എ യും ഐ ടി ഫീൽഡിലും ജോലി ചെയ്തിട്ടുണ്ട് .. പിന്നീട് അഭിനയത്തിലേക്ക് ചേക്കേറുകയായിരുന്നു .. എന്നാൽ സീരിയയിലിൽ നിന്നുള്ള താരത്തിന്റെ പിന്മാറ്റം ആരധകരെ ശരിക്കും സങ്കടത്തിലാഴ്ത്തിയിട്ടുണ്ട് .. അമ്പാടിയായി ഇനി നിഖിലിന് പകരം തമിഴ് സീരിയൽ നടനായ വിഷ്ണുവാണ് എത്തിയിരിക്കുന്നത് .. ടിക്ക് ടോക്കിലൂടെയും സീരിയലുകളിലൂടെയും സുപരിചിതനാണ് വിഷ്ണു .. പഴയ അമ്പാടിയെ തിരികെ കൊണ്ടുവരണം എന്നാണ് ആരാധകരുടെ ആവിശ്യം ..

 

x