
അവളുടെ പേര് ഐശ്വര്യ ഡോക്റ്ററാണ് ഹോസ്പിറ്റലിൽ വെച്ചാണ് കണ്ടുമുട്ടുന്നത് ; പ്രണയിനിയെ കുറിച്ചും പ്രണയത്തെ കുറിച്ചും തുറന്നു പറഞ്ഞു അനൂപ്
ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ മലയാളം ഷോയിലെ ഏറ്റവും ശക്തനായ മത്സരാർത്ഥി എന്ന് വിലയിരുത്തപ്പെട്ട താരമാണ് അനൂപ്. ബിഗ് ബോസ് ഹൗസിൽ മറ്റുള്ളവർ അഭിനയിക്കുകയും ഗെയിം കളിക്കുകയും ചെയ്യുമ്പോൾ അനൂപ് മാത്രമാണ് റിയൽ ആയി അവിടെ നിൽക്കുന്നത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ആദ്യമൊക്കെ സേഫായി കളിച്ച അനൂപ് അവസാനമാകാറായതോടെ കത്തിക്കയറുകയായിരുന്നു. ഇപ്പോൾ ബിഗ്‌ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള മത്സരാർത്ഥികളിൽ ഒരാളായി അനൂപ് മാറിയിരിക്കുകയാണ്.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത സീതാ കല്യാണം എന്ന പരമ്പരയിലൂടെയാണ് അനൂപ് മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ടം പിടിച്ചു പറ്റുന്നത്. ഇപ്പോഴിതാ ബിഗ് ബോസ് മലയാളത്തിലൂടെ കേരളമൊട്ടാകെ ആരാധകരെ ഉണ്ടാക്കിയിരിക്കുകയാണ് അനൂപ്. പട്ടാമ്പി സ്വദേശിയായ അനൂപ് സീരിയൽ രംഗത്തേക്ക് എത്തുന്നതിന് മുന്നേ ചില സ്റ്റേജ് ഷോകളിലും ചില ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. എന്നാൽ അനൂപിനെ പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങിയത് സീതാ കല്യാണത്തിലെ കല്യാൺ എന്ന കഥാപാത്രത്തിലൂടെ ആയിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം കല്യാൺ ആയി മാറി അനൂപ്.

ബിഗ്‌ബോസ് ഹോക്‌സിൽ വെച്ചാണ് തന്റെ പ്രണയത്തെ കുറിച്ചും പ്രണയിനിയെ കുറിച്ചും ഒക്കെ അനൂപ് തുറന്നു സംസാരിക്കുന്നത്. അതോടെ അനൂപിന്റെ പ്രണയിനിയെ അന്വേഷിച്ചു ഇറങ്ങി ആരാധകർ. ഇഷ എന്ന ഒരു പേരല്ലാതെ തന്റെ പ്രണയിനിയെ കുറിച്ച് മറ്റൊന്നും അനൂപ് വ്യക്തമാക്കിയിരുന്നില്ല. അനൂപിന്റെ പ്രണയിനിയായ ഇഷയുടെ ജന്മദിനത്തിന് ബിഗ്‌ബോസ് വീട്ടിലെ മത്സരാർത്ഥികൾ ആശംസകൾ അറിയിച്ചിരുന്നു. ഓരോ മത്സരാർത്ഥിയും ഇഷക്കായി കാർഡുകൾ തയ്യാറാക്കുകയും അനൂപ് അതൊക്കെ വായിക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് ലാലേട്ടൻ അനൂപിനോട് പ്രണയിനിയെ കുറിച്ച് ചോദിക്കുന്നത്.

മോഹൻലാൽ ചോദിച്ചതോടെ ആണ് അനൂപ് തന്റെ പ്രണയത്തെ കുറിച്ചും പ്രണയിനിയെ കുറിച്ചും തുറന്നു പറയുന്നത്. ഐശ്വര്യ എന്നാണ് തന്റെ പ്രണയിനിയുടെ പേരെന്നും ഡോക്റ്റർ ആണെന്നും ഒരു ഹോസ്പിറ്റലിൽ വെച്ചാണ് ഐശ്വര്യയുമായി കണ്ടു മുട്ടുന്നത് എന്നും അനൂപ് പറഞ്ഞു. ഒരു ബന്ധുവുമായി ആശുപത്രിയിൽ പോയപ്പോഴാണ് അവിടെ ജൂനിയർ ഡോക്റ്റർ ആയിരുന്ന ഐശ്വര്യയെ കാണുന്നതെന്നും, പിന്നീട് സംസാരിക്കുകയും ഇഷ്ട്ടപ്പെടുകയുമായിരുന്നെന്നും അനൂപ് പറഞ്ഞു.

തന്റെ സഹോദരനായ വിനോദും ഒരു ഡോക്റ്ററിനെയാണ് വിവാഹം ചെയ്തതെന്നും , താൻ അവനെ പിന്തുടരുകയാണെന്നും അനൂപ് പറഞ്ഞു. ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റ്‌സ് , പ്രൈസ് ദി ലോർഡ് , ഇഷ്ട്ടി , സർവോപരി പാലാക്കാരൻ, കൊണ്ടെസ്സാ തുടങ്ങിയ ചിത്രങ്ങളിൽ അനൂപ് വേഷമിട്ടിരുന്നു. ജി പ്രഭ സംവിധാനം ചെയ്ത സംസ്‌കൃത സിനിമയായ ‘ഇഷ്ടി’യിലെ അനൂപിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചില സംഗീത ആൽബങ്ങളും അനൂപ് കൃഷ്ണൻ സംവിധാനം ചെയ്തിട്ടുണ്ട്. കൊറോണ വ്യാപനം അനിയന്ത്രിതമായതോടെ ബിഗ്‌ബോസിന്റെ ഷൂട്ടിങ് ഇപ്പോൾ നിർത്തി വെച്ചിരിക്കുകയാണ്.