സാന്ത്വനം പരമ്പരയിൽ നിന്നും ശിവേട്ടൻ പിന്മാറിയോ ? സത്യം വെളിപ്പെടുത്തി സജിൻ രംഗത്ത്

മലയാളി ടെലിവിഷൻ പ്രേഷകരുടെ ഇഷ്ട സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തുവരുന്ന സാന്ത്വനം എന്ന പരമ്പര .. മികച്ച കഥാമുഹൂര്തങ്ങൾ കൊണ്ടും മികച്ച അഭിനയം കൊണ്ടും പ്രേഷകരുടെ ഇഷ്ട സീരിയൽ ആയി മാറാൻ പരമ്പരക്ക് സാധിച്ചിട്ടുണ്ട് .. ഒരു സാദാരണ കുടുംബത്തിൽ നടക്കുന്ന പ്രേശ്നങ്ങളെയും പ്രതിസന്ധി ഘട്ടങ്ങളെയും അതിന്റെ തനിമയോടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ സാധിക്കുന്നു എന്നതാണ് സാന്ത്വനം സീരിയലിന്റെ പ്രത്യേകത . സീരിയൽ വിരോധികളായ യുവാക്കളെ പോലും ആരധകരാക്കിയാണ് പരമ്പര മുന്നേറുന്നത് , സാന്ത്വനം വീട്ടിലെ ശിവനും അഞ്ജലിയും അപ്പുവും ബാലേട്ടനും കണ്ണനും ദേവിയും , ഹരിയുമൊക്കെ പ്രേഷകരുടെ ഇഷ്ട കഥാപത്രങ്ങളാണ് .. കോറോണയുടെ രണ്ടാം തരംഗം മൂലം താൽക്കാലികമായി പരമ്പരയുടെ ചിത്രീകരണവും സംപ്രേഷണവും നിർത്തിവെച്ചിരിക്കുകയാണ് . മൂന്ന് ആഴ്ചയോളമായി പരമ്പര നിർത്തിവെച്ചതിനെത്തുടർന്ന് നിരവധി ആരധകരാണ് പരമ്പര ഉപേക്ഷിച്ചോ എന്ന തരത്തിൽ ചോദ്യങ്ങളുമായി എത്തിയത് ..

 

പരമ്പരയെക്കുറിച്ച് നിരവധി വ്യാജ വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു .. അത്തരത്തിൽ സാന്ത്വനം സീരിയലിലെ ശിവനായി വേഷമിടുന്ന സജിന് പകരം പുതിയൊരു നടൻ ആ വേഷത്തിൽ എന്ന വാർത്ത ആരാധകരെ ശരിക്കും ഞെട്ടിക്കുകയും സങ്കടത്തിലാഴ്ത്തുകയും ചെയ്തു . ഇതോടെ ഫാൻസ്‌ ഗ്രൂപ്പുകളിലും പേജുകളിലും ശിവേട്ടനായി സജിൻ ഇനി മുതൽ എത്തില്ല എന്നുള്ള തരത്തിൽ വാർത്തകൾ എത്തി .. ഇപ്പോഴിതാ വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി ശിവേട്ടനായി എത്തുന്ന സജിൻ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് .. ശിവനായി ഞാൻ തന്നെ തുടരും ഞാൻ എങ്ങും പോയിട്ടില്ല എന്നാണ് സജിൻ പ്രമുഖ ചാനലിനോട് സജിൻ വ്യക്തമാക്കിയത് ..

 

സജിന്റെ വാക്കുകളിലേക്ക് : ശിവേട്ടൻ എന്ന കഥാപാത്രത്തിൽ താൻ ഇനി പരമ്പരയിൽ ഉണ്ടാവില്ല എന്ന് തരത്തിൽ വാർത്തകൾ പ്രചരിക്കുന്നത് താനും സ്രെധിച്ചിരുന്നു .. നിരവധി ആളുകൾ വാട്ട്സ് ആപ്പിലും ഫെയിസ് ബുക്കിലും മെസ്സേജുകൾ അയക്കുകയും കാര്യം തിരക്കുകയും ചെയ്തിരുന്നു .. എന്നാൽ ഇത് വെറും വ്യാജ വാർത്ത മാത്രമാണ് .. ശിവൻ എന്ന കഥാപാത്രത്തിൽ ഞാൻ തന്നെയാണ് തുടരുന്നത് .. ഞാൻ എങ്ങോട്ടും പോയിട്ടില്ല .. സർക്കാർ ഇളവുകൾ നൽകുകയാണെങ്കിൽ ഷൂട്ടിങ് പുനരാരംഭിക്കാൻ സാധിക്കും , അതിനായിട്ടാണ് എല്ലാവരും കാത്തിരിക്കുന്നത് .. സ്നേഹിക്കുന്ന എല്ലാവരോടും ഒരുപാട് നന്നിയുണ്ട് എന്നും സജിൻ വെളിപ്പെടുത്തി .. പ്രേഷകരുടെ ശിവേട്ടൻ തന്നെ കാര്യങ്ങൾ വെളിപ്പെടുത്തിയപ്പോഴാണ് ആരധകർക്കും സമാദാനമായത് ..

അധികം സീരിയലുകൾ ഒന്നും സജിൻ ചെയ്തിട്ടില്ല എങ്കിലും സാന്ത്വനം എന്ന ഒറ്റ സീരിയലിലൂടെ ആരധകരുടെ ഹൃദയം കീഴടക്കാൻ ശിവേട്ടൻ എന്ന കഥാപാത്രത്തിലൂടെ സാധിച്ചിട്ടുണ്ട് .. ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു സജിന് സാന്ത്വനം സീരിയലിൽ അഭിനയിക്കാൻ അവസരം ലഭിച്ചത് .. ഭാര്യാ ഷഫ്ന മൂലമാണ് തനിക്ക് ഈ വേഷം ലഭിച്ചത് എന്നും ഒരിക്കൽ സജിൻ വെളിപ്പെടുത്തിയിരുന്നു .. എന്തായാലും സംപ്രേഷണം വീണ്ടും തുടങ്ങുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് സീരിയൽ ആരധകർ

Articles You May Like

x