
വേഷംകൊണ്ടും രൂപംകൊണ്ടും ഒരാളെ വിലയിരുത്തരുത് എന്ന് പറയുന്നതിന് ഉത്തമ ഉദാഹരണം
വേഷം കണ്ടും രൂപം കണ്ടും ആരെയും വിലയിരുത്തരുത് എന്ന് ഒരു ഇമ്പത്തിന് പറയുമെങ്കിലും നമ്മളിൽ പലരും ഇന്നും ഒരാളുടെ വേഷത്തിലും അയാൾ ഉപയോഗിക്കുന്ന വസ്തുക്കൾ ഒക്കെ നോക്കിയാണ് പലരെയും വിലയിരുത്തുന്നത്.അതിനു ഉത്തമ ഉദാഹരണമാണ് ഇക്കഴിഞ്ഞ ദിവസം ബസ് സ്റ്റാൻഡിൽ നിലത്തിരിക്കുന്ന സ്ത്രീ ആരാണെന്നറിഞ്ഞപ്പോൾ പലരും ഒന്നു അത്ഭുതപെട്ടിട്ടുണ്ടാകും അത് ഉറപ്പാണ്.ബസ് സ്റ്റാൻഡിൽ നിലത്തിരുന്ന ആ സ്ത്രീ ജന്മം ആരാന്നറിയാവോ ? ദയ ഭായി , ഈ പേര് കേൾക്കുമ്പോൾ ഒരുപക്ഷെ ചിലർക്കെങ്കിലും ആളെ മനസിലായിട്ടുണ്ടാകും

വർഷത്തിൽ പല തവണ വിസിറ്റിങ് വിസയിൽ യൂറോപ്പിലും അമേരിക്കയിലുമൊക്കെ പ്രശസ്തമായ വലിയ വലിയ യൂണിവേഴ്സിറ്റികളിൽ ചെന്ന് ക്ലാസുകൾ എടുക്കുന്ന പ്രൊഫസർ ആണ് ബസ് സ്റ്റാൻഡിൽ നിലത്തിരിക്കുന്നത്.ദയാ ഭായിയെ അറിയുന്നവർക്ക് ഇതൊക്കെ അത്ര വലിയ കാര്യമായി തോന്നില്ല .കാരണം പാവപ്പെട്ട മനുഷ്യരുടെ വേദനയിലാണ് ദൈവം ഉള്ളത് എന്ന് തിരിച്ചറിഞ്ഞ ആളാണ് ദയ ഭായി.ഇനിയും ദയ ഭായി എന്ന ഭൂമിയിലെ ദൈവതുല്യമായ മനസുള്ള സ്ത്രീ ജന്മത്തെ അറിയാത്തവർക്ക് വേണ്ടി –
പതിനാറാം വയസിൽ കന്യാസ്ത്രിയാവാൻ ബീഹാറിലെ കോൺവെന്റിൽ എത്തിയത് മുതലാണ് മേഴ്സി മാത്യു എന്ന ദയ ഭായിയുടെ ജീവിതത്തിൽ വഴി തിരുവായി മാറുന്നത്.ബീഹാറിലെ കോൺവെന്റിൽ താമസിക്കുമ്പോഴും ഗ്രാമത്തിലുള്ള വരുടെ ബുദ്ധിമുട്ടുകൾ ഒക്കെ കണ്ട ഒരാളായിരുന്നു ദയ ഭായ് , അതുകൊണ്ട് തന്നെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആദിവാസി ഗ്രാമങ്ങളിലേക്ക് പോകണം എന്നുള്ള മേഴ്സിയുടെ നിലപാടിന് കന്യാസ്ത്രീ പഠനം ഉപേക്ഷിക്കുക എന്നല്ലാതെ മറ്റു മാര്ഗങ്ങളില്ലായിരുന്നു.ഒടുവിൽ മഠത്തിൽ നിന്നും കന്യാസ്ത്രീ പരിശീലനം ദയ ഭായി ഉപേക്ഷിച്ചു.ദൈവ സഭയിൽ അല്ല പാവപ്പെട്ടവരുടെ ബുദ്ധിമുട്ടുകൾ വേദനയിലുമാണ് ദൈവം ഇരിക്കുന്നത് എന്ന് ദയ ഭായി തിരിച്ചറിഞ്ഞു.

ആവശ്യത്തിലേറെ പണമുണ്ടായിട്ടും വിദ്യാഭ്യാസം ഉണ്ടായിട്ടും ഉന്നത ജോലി വരെ ലഭിക്കുമായിരുന്നിട്ടും അതെല്ലാം ഉപേഷിച്ച് സ്വയം ദാരിദ്രം തിരഞ്ഞെടുക്കുകയായിരുന്നു.മോടിപിടിപ്പിച്ച വസ്ത്രങ്ങൾ ഉപേക്ഷിച്ചു ആദിവാസികളുടെ വേഷം സ്വയം തിരഞ്ഞെടുത്തു , അവർക്കൊപ്പം പണിയെടുത്തു , കടത്തിണ്ണകളിലും , ബസ് സ്റ്റാന്റുകളിലും അന്തിയുറങ്ങി , ആദിവാസികളുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊണ്ടു.അക്ഷരാഭ്യാസമില്ലാത്ത ആദിവാസികൾക്ക് വിദ്യാഭ്യാസം നൽകാനും , അവരുടെ അവകാശങ്ങൾ നേടി എടുക്കാനും ഒറ്റക്ക് നിന്ന് ദയ ഭായി പൊരുതി..ആദിവാസികളുടെ അവകാശങ്ങൾ നേടി എടുക്കാൻ അവരെ തന്നെ കൂട്ടുപിടിച്ച് ദയ ഭായി മുന്നിട്ടിറങ്ങി. കയറി ഇറങ്ങി നിരവധി , മേഴ്സി എന്ന സ്വന്തം പേര് പോലും മാറ്റി ദയ ബായി എന്നാക്കി.

ഇന്ന് ജീവിച്ചിരിക്കുന്നതിൽ സഹജീവി സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമായ ‘അമ്മ.എന്നാൽ കേരളത്തിലെ ജനങളുടെ ആദരവ് പിടിച്ചുപറ്റാനുള്ള ആഡംബര വസ്ത്ര ത്തിന്റെ മികവോ , വില കൂടിയ വസ്തുക്കളോ ഒന്നും ഇല്ലാതെപോയി.ലോകം ആദരിക്കുന്ന സാമൂഹിക പ്രവര്തകയെ ആ ബസ് സ്റാൻഡിലുള്ളവർ തിരിച്ചറിയുന്നില്ല എന്ന് കണ്ടപ്പോൾ ഒന്ന് മനസിലായി , മലയാളികളുടെ കണ്ണിൽ വെള്ളയും വെള്ളയും ഇട്ടവർ മാത്രമാണ് സാമൂഹിക പ്രവർത്തകർ..