ഒരു കാലത്ത് സീരിയൽ പ്രേഷകരുടെ പ്രിയ നടിയായി തിളങ്ങിയ മായാ മൗഷ്മി ഇപ്പോൾ എവിടെയാണെന്നറിയാമോ

മിനി സ്ക്രീൻ പ്രേഷകരുടെ സീരിയൽ നടിമാരിൽ ഒരാളാണ് മായാ മൗഷ്മി .. പകിട പകിട പമ്പരം എന്ന ഒറ്റ ഹാസ്യ പരമ്പരയിലൂടെ ഏറെ ആരധകരെ സമ്പാദിച്ച താരമാണ് മായ മൗഷ്മി . മിനി സ്‌ക്രീനിൽ മാത്രമല്ല ബിഗ് സ്ക്രീനിലും താരം തിളങ്ങിയിട്ടുണ്ട് . മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഏറെ ശ്രെധ നേടി പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ മായ മൗഷ്മി ഇടക്ക് വെച്ച് അഭിനയത്തിൽ നിന്നും വിട്ടു നിന്നിരുന്നു . താരത്തെ സ്‌ക്രീനിൽ കാണാതായപ്പോൾ താരം അഭിനയം നിർത്തിയോ ഇനി തിരിച്ചുവരില്ലേ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് ആരധകരിൽ നിന്നും ഉയരുന്നത് . ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ ആരധകരുമായി പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മായ മൗഷ്മി . അഭിനയത്തിൽ നിന്നും താൽക്കാലികമായി വിട്ടു നിൽക്കാനുള്ള കാരണങ്ങൾ വെളിപ്പെടുത്തിയാണ് താരം ഇത്തവണ രംഗത്ത് എത്തിയത് .

 

 

തിരുവനന്തപുരം സ്വദേശിയായ മായ മൗഷ്മി പകിട പകിട പമ്പരം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് ഏറെ സ്രെധിക്കപെടുന്നത് .മിനി സ്‌ക്രീനിൽ മികച്ച കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത് തിളങ്ങി നിൽക്കുന്ന സമയത്താണ് താരം അഭിനയത്തിൽ നിന്നും താൽക്കാലികമായി ഇടവേള എടുക്കുന്നത് . അതിനു കാരണം തന്റെ ജീവിതത്തിലെ കുഞ്ഞ് അതിഥി ആണെന്നാണ് താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത് . ജീവിതത്തിലെ പുതിയ അതിഥി എന്ന് പറയുന്നത് മറ്റാരുമല്ല മകൾ നിഖിതാഷ തന്നെ . തന്റെ കുഞ്ഞ് രാജകുമാരിയുടെ വളർച്ചയും അവളുടെ കുസൃതിത്തരങ്ങളും ആസ്വദിക്കാൻ തനിക്ക് സമയം തികയുന്നില്ല എന്നാണ് മായാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത് .. അഭിനയത്തിൽ നിന്നും കുറച്ചുനാൾ ഞാൻ ലീവ് എടുത്തിരുന്നു അതിന് കാരണം മകൾ നിഖിതാഷയാണ് . അവൾക്ക് വേണ്ടിയാണ് ഇത്രയും നാൾ അഭിനയലോകത്തുനിന്നും താൻ ഇടവേള എടുത്തത് . ഇനിയിപ്പോൾ അഭിനയത്തിലേക്ക് തിരിച്ചുവരാൻ താൻ ഒരുക്കമാണ് , മകൾ സ്കൂളിൽ പോയി തുടങ്ങി . നല്ലൊരു കഥാപത്രത്തിനായി താൻ കാത്തിരിക്കുകയാണെന്നും മായ കൂട്ടിച്ചേർത്തു .

 

 

സിനിമ സീരിയൽ നടി എന്നതിലുപരി ജീവിതത്തിലെ പ്രതിസന്ധികളിൽ ഉലയാതെ പിടിച്ചു നിൽക്കാനും മായക്ക് സാധിച്ചു . ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ മായ 2002 ൽ ആയിരുന്നു സീരിയൽ സംവിദായകനായിരുന്ന ഉദയകുമാറിനെ വിവാഹം ചെയ്തത് . എന്നാൽ ആ വിവാഹ ബന്ധവും പരാജയമായിരുന്നു , തുടർന്ന് മാർക്കറ്റിങ് ഹെഡ് ആയി ജോലി നോക്കുന്ന വിപിനെ താരം വിവാഹം ചെയ്യുകയായിരുന്നു .. തന്റെ കൊച്ചു രാജകുമാരി നിഖിതഷായുടെ വിശേഷങ്ങളുമായിട്ടാണ് താരം ഇപ്പോൾ എത്തിയിരിക്കുന്നത് . നാൽപ്പതിൽ അധികം സീരിയലുകളിലും 25 ൽ അധികം സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട് . മികച്ച അഭിനയം കൊണ്ട് വളരെ പെട്ടന്ന് ആരധകരെ സമ്പാദിച്ച താരമാണ് മായ മൗഷ്മി , അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണെങ്കിലും താരത്തിന് ഇപ്പോഴും നിരവധി ആരധകരാണുള്ളത് . എന്തായാലും താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സീരിയൽ ആരധകർ..

x