ആ കാഴ്ചകൾ എന്നെ ഞെട്ടിച്ചു ; ആദിത്യൻ ആ സ്ത്രീയുമായി ബൈക്കിൽ യാത്ര ചെയ്യുന്നത് എന്റെ അച്ഛനോട് ഒരാൾ വിളിച്ചു പറഞ്ഞു.

സീരിയൽ താരങ്ങളായ ആദിത്യൻ ജയനും അമ്പിളി ദേവിയും തമ്മിലുള്ള പ്രശ്നമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഇരുവരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. തന്റെ ഭർത്താവായ ആദിത്യനെതിരെ ആരോപണവുമായി അമ്പിളി ആണ് ആദ്യം എത്തിയത്. ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നും അവർ ഗർഭിണി ആണെന്നും ഒക്കെയാണ് അമ്പിളിയുടെ ആരോപണം. എന്നാൽ ഇതിന് മറുപടിയായി അമ്പിളിക്ക് മറ്റൊരു ബന്ധം ഉണ്ടെന്ന് തെളിവുകളുമായി ആദിത്യനും രംഗത്ത് വരുകയായിരുന്നു.

ഇപ്പോഴിതാ സങ്കടകടലിൽ മുങ്ങി താഴുന്ന അമ്പിളി ദേവിക്ക് ആശ്വാസവുമായി അമ്പിളിയുടെ പ്രിയ കൂട്ടുകാരിയും നടിയുമായ ആണ് ജോസഫ്. തന്റെ പ്രിയ കൂട്ടുകാരിയെ അവളുടെ വീട്ടിലെത്തി ആശ്വസിപ്പിക്കുകയാണ് അനു ചെയ്തത്. ആണ് തന്നെയാണ് ആ വീഡിയോ തന്റെ യൂട്യൂബ് ചാനലിൽ പങ്കു വെച്ചത്. തന്റെ വിഷമങ്ങൾ ഒക്കെയും അനുവിനോട് അമ്പിളി പങ്കു വെക്കുന്നത് വിഡിയോയിൽ കാണാം. യഥാർത്ഥ കാര്യങ്ങൾ വളച്ചൊടിച്ചു തന്നെ ഇല്ലാതാക്കാൻ ആണ് ആദിത്യൻ ശ്രമിക്കുന്നതെന്ന് അമ്പിളി ദേവി അനുവിനോട് പറഞ്ഞു.

അമ്പിളിയുടെ വാക്കുകൾ ഇങ്ങനെ. സമൂഹത്തിൽ തന്നെ പരമാവധി നാറ്റിക്കും എന്നും അയാളേക്കാൾ മൂന്നിരട്ടി എന്നെ നാറ്റിക്കുമെന്നും ആദിത്യൻ ഭീഷണിപ്പെടുത്തിയതായി അമ്പിളി ദേവി പറയുന്നു. അയാളെ വിശ്വസിച്ചു ഇറങ്ങി ചെന്ന എന്നോട് ഇത്രയും ക്രൂരത അയാൾ കാണിക്കുമെന്ന് താൻ സ്വപ്നത്തിൽ പോലും കരുതിയില്ല എന്നും അമ്പിളി ദേവി അനുവിനോട് പറഞ്ഞു. വിവാഹത്തിന് മുന്നേ ഒരു കാര്യം മാത്രമാണ് താൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടത് , ഇത് തന്റെ രണ്ടാം വിവാഹം ആണെന്നും ഇനി തന്നെ പറ്റിക്കരുതേ എന്നും.

വിവാഹ ശേഷം ആദിത്യൻ എന്റെ ഫോണിലെ കാളുകളൊക്കെ റെക്കോർഡ് ചെയ്തു. ഇൻഡസ്ട്രിയിൽ ഒരുപാട് പേരുമായി ആദിത്യൻ പിണക്കത്തിലാണ് അവരോടൊന്നും താൻ മിണ്ടുന്നത് ആദിത്യന് ഇഷ്ടമല്ല. അതുകൊണ്ട് തന്നെ തന്നോട് മാന്യമായി പെരുമാറുന്നവരായിട്ടു കൂടി ആദിത്യനെ കരുതി താൻ അവരോടൊക്കെ അകലം പാലിച്ചു. വിവാഹ ശേഷം മുൻപും പ്രശനങ്ങൾ പലതും ഉണ്ടായിട്ടുണ്ട്, എന്നാൽ അതൊന്നും ഇങ്ങനെ ഊതി പെരുപ്പിച്ചില്ലെന്ന് മാത്രം. സ്വന്തം ഭാര്യയെ അയാൾ ഇത്രയും അധിക്ഷേപിക്കും എന്ന് സ്വപ്നത്തിൽ പോലും താൻ കരുതിയില്ലെന്നും അമ്പിളി പറയുന്നു.

തന്റെ കുഞ്ഞിന് വാക്സിൻ എടുക്കാൻ പോകാൻ പോലും ആദിത്യൻ തന്റെ കൂടെ വന്നില്ല. ഞാൻ ആ സ്ത്രീയുമായി ബന്ധപ്പെട്ട വിഷയം മാത്രമാണ് ആദിത്യനോട് ചോദിച്ചത്. അതാണ് പ്രശ്നങ്ങളുടെ തുടക്കം. അവർ ഒന്നിച്ചു ബൈക്കിൽ യാത്ര ചെയ്ത കാര്യം ചോദിച്ചപ്പോൾ ഉരുണ്ടു കളിക്കുകയാണ് ഉണ്ടായതു. അമ്പിളിയെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തിയ സീരിയൽ താരം അനു ജോസഫിനോടാണ് അമ്പിളി ദേവി ആദ്യമായി മനസ്സ് തുറന്നത്. അനു ജോസഫിന് അമ്പിളി ദേവി നൽകിയ അഭിമുഖം കാണാം.

x