സീരിയൽ നടൻ ആദിത്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മലയാളി സീരിയൽ ആരധകരുടെ പ്രിയ നടൻ ആദിത്യനെ കൈഞരമ്ബ് മുറിച്ച നിലയിൽ കാറിൽ കണ്ടെത്തി .. തൃശൂർ സ്വരാജ് റൗണ്ടിലുള്ള നാടുവിനലിലെ ഇടറോഡിലാണ് നിർത്തിയിട്ടിരുന്ന കാറിൽ നാട്ടുകാരാണ് താരത്തെ കണ്ടെത്തിയത് .. ഉടൻ തന്നെ നാട്ടുകാർ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും പോലീസ് എത്തി ആദിത്യനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു .. കഴിഞ്ഞ കുറച്ചുദിവസങ്ങളായി നടൻ ആദിത്യനും നടിയും ഭാര്യയുമായ അമ്പിളി ദേവിയുമായുള്ള കുടുംബ പ്രേശ്നങ്ങൾ സോഷ്യൽ മീഡിയയിൽ വാർത്തയായിരുന്നു … ഇരുവരും പല തെളിവുകളും പരസ്പരം പുറത്തുവിട്ടത് വലിയ വാർത്തയായി മാറിയിരുന്നു ..

 

2019 ൽ ആയിരുന്നു ഇരുവരും തമ്മിൽ വിവാഹിതരായത് .. ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്ത സീത എന്ന സീരിയലിലൂടെ ഇരുവരും ഒന്നിച്ചെത്തിയിരുന്നു .. ഭാര്യയും ഭർത്താവുമായി എത്തിയ ഇരുവരുടെയും അഭിനയം പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു .. ഇരുവരും ഒന്നിച്ചുള്ള കോംബോ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി മാറിയതോടെ ഈ കോംബോ ജീവിതത്തിലേക്കും ഇരുവരും പകർത്തുകയായിരുന്നു .. വിവാഹ ശേഷം ഇരുവർക്ക് നേരെ നിരവധി വിമര്ശനങ്ങൾ ഉയർന്നിരുന്നു എങ്കിലും ഇതൊന്നും ഇരുവരും മൈൻഡ് ചെയ്തിരുന്നില്ല .. ഇരുവരും ഒന്നിച്ചുള്ള സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചായിരുന്നു ഇരുവരും വിമർശകർക്ക് മറുപടി നൽകിയത് ..

 

 

ഗർഭിണിയായ ശേഷം അഭിനയലോകത്തുനിന്നും താൽക്കാലികമായി ഇടവേള എടുത്ത അമ്പിളി ദേവി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു .. മക്കൾക്കൊപ്പമുള്ള സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങൾ താരം ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് രംഗത്ത് എത്താറുണ്ടായിരുന്നു .. താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയായിരുന്നു ലഭിക്കാറുള്ളത് .. അത്തരത്തിൽ കഴിഞ്ഞ ഇടക്ക് താരം പങ്കുവെച്ച ഒരു വീഡിയോ മുതലാണ് ആദിത്യനും അമ്പിളിയും തമ്മിൽ ദാമ്പത്യജീവിതത്തിൽ അത്ര ചെച്ചയിലല്ല എന്നൊരു സംശയം പലരിലും ഉടലെടുത്തത് .. പിന്നീട് ഇരുവരും പല തെളിവുകൾ അടക്കം തുറന്നടിച്ചു രംഗത്ത് എത്തുകയായിരുന്നു ..

x