ബീനയും ഞാനും ഹൃദയം കൈമാറിയിട്ട് ഒന്നര വ്യാഴവട്ടം ; കിടിലൻ സര്‍പ്രൈസ് ഒരുക്കി മകന്‍ വീഡിയോ കാണാം

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരദമ്പതികളാണ് മനോജ് നായരും ബീന ആന്റണിയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറുകയും ചെയ്യാറുണ്ട്. സിനിമകളില്‍ വേഷമിട്ടിട്ടുള്ള ഇരുവരും സീരിയയിലും ചാനല്‍ പരിപാടികളിലും സജീവമാണ്. ഇപ്പോള്‍ ഇവരുടെ പുതിയ വിശേഷമാണ് വൈറലായി മാറിയിരിക്കുന്നത്. തങ്ങള്‍ 19-ാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിനെക്കുറിച്ച് പറഞ്ഞ് മനോജ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം;

”ഞങ്ങൾ പരസ്പരം കൈകോർത്ത് ഹൃദയം കൈമാറിയിട്ട് ഇന്നേക്ക് ഒന്നര വ്യാഴവട്ടം കഴിയുന്നു. അതേ പ്രണയം തന്നെ കിനിയുന്നു പരസ്പരം. കൊച്ചു കൊച്ചു പിണക്കങ്ങളും വലിയ വലിയ ഇണക്കങ്ങളുമായ് ഞങ്ങളുടെ കൊച്ചു കുടുംബം സന്തോഷത്തോടെ മുന്നേറുന്നു. എനിയ്ക്കവളും അവൾക്ക് ഞാനും മാത്രം ഇണയായ് സന്തോഷത്തോടെ നിർവൃതിയോടെ ജീവിക്കുന്നു.”അർത്ഥം അനർത്ഥമാക്കാതെ, അക്ഷരത്തെറ്റ് വരുത്താതെ ഞങ്ങൾ രചിച്ച ദാമ്പത്യമെന്ന മഹാകാവ്യത്തിൻ്റെ പത്തൊമ്പതാം അദ്ധ്യായത്തിലേക്ക് പ്രവേശിക്കുമ്പോൾ. (ക്ഷമിക്കണം. ശ്രീകുമാരൻ തമ്പി സാറിൻ്റെ സാഹിത്യം ഒന്ന് കടമെടുത്തതാ. സന്തോഷവും പ്രണയവും നിറഞ്ഞു തുളുമ്പുമ്പോൾ ആർക്കായാലും അറിയാതെ സാഹിത്യം വരുമല്ലോ) സർവ്വേശ്വരന് ഞങ്ങളുടെ ഏറ്റവും വലിയ നന്ദി. കൂപ്പുകൈ, ഞങ്ങളുടെ മാതാപിതാക്കൾക്ക് നന്ദി. ഗുരുക്കന്മാർക്ക് നന്ദി. കൂടപ്പിറപ്പുകൾക്ക് നന്ദി. സ്വന്തക്കാർക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നന്ദി.

സർവ്വോപരി ഞങ്ങളുമായി ഒരു ബന്ധവും ഇല്ലാതിരുന്നിട്ട് പോലും, ഞങ്ങളേ സ്നേഹിക്കുന്ന ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന നിങ്ങൾ ഓരോ വിലയേറിയ ചങ്കുകൾക്കും നന്ദി. ഈ വീഡിയോ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിലയേറിയ സമ്പാദ്യമായ ഞങ്ങളുടെ പൊന്നുമോൻ ശങ്കുരുവിൻ്റെ സ്നേഹ സമ്മാനമാണ്. ഉമ്മ ചക്കരേ”-എന്നാണ് മനോജ് നായര്‍ കുറിച്ചത്‌.മകൻ സമ്മാനിച്ച വീഡിയോയും മനോജ് കുറിപ്പിനൊപ്പമായി പോസ്റ്റ് ചെയ്തിരുന്നു. താരങ്ങളും ആരാധകരുമുൾപ്പടെ നിരവധി പേരാണ് മനോജിന്റെ പോസ്റ്റിന് താഴെ ആശംസകൾ അറിയിച്ചെത്തിയിട്ടുള്ളത്. പ്രണയ വിവാഹമായിരുന്നു മനോജിന്റേയും ബീനയുടേയും. ഒരു ബോംബൈ പ്രോഗ്രാമില്‍ വെച്ചാണ് മനോജ് ആദ്യമായി ബീനയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് സുഹൃത്തുക്കളാവുകയും ആ സൗഹൃദം പ്രണയത്തിന് വഴിമാറുകയും ആയിരുന്നു. ഇവരുടെ മകന്‍ ആരോല്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആണ്. 25 സിനിമകളില്‍ മനോജ് ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത ‘മഞ്ഞുരുകും കാലം’ എന്ന സീരിയലിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ബീന ആന്റണി 1990കളിലാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്.

1990 കളിൽ അഭിനയരംഗത്തേക്ക് പ്രവേശിച്ച ബീന ആന്റണി ദൂരദർശനിൽ സംപ്രേഷണം ചെയ്ത ടി എസ് സജി സംവിധാനം ചെയ്ത ‘ഒരു കഥയും കുഞ്ഞുപെങ്ങളും’ എന്ന പരമ്പരയിലൂടെയാണ് പ്രശസ്തയാകുന്നത്. 1991 ല്‍ പുറത്തിറങ്ങിയ ‘ഗോഡ് ഫാദര്‍’ എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്.യോദ്ധ എന്ന സിമിനയിൽ മോഹൻലാലിന്റെ സഹോദരിയായി അഭിനയിച്ചു. സുരേഷ്ഗോപി, ജയറാം തുടങ്ങിയ പ്രമുഖ നടന്മാരുടെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കിലുക്കാംപെട്ടി, യോദ്ധ, നെറ്റിപ്പട്ടം, കനല്‍ക്കാറ്റ്, ആയുഷ്‌കാലം, ബന്ധുക്കള്‍ ശത്രുക്കള്‍, ഘോഷയാത്ര തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Articles You May Like

x