
ഐശ്വര്യക്ക് നേരെ ബോഡി ഷെയ്മിങ്ങുമായി ചിലർ ; തകർപ്പൻ മറുപടി നൽകി അനൂപ് കൃഷ്ണൻ
മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം ഒന്നാകെ കവർന്നെടുത്ത പ്രിയതാരമാണ് അനൂപ് കൃഷ്ണൻ. സീരിയലുകളിലൂടെ മാത്രമല്ല നിരവധി സിനിമകളിലൂടെയും, ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ യും നിരവധി ആരാധകരെ സൃഷ്ടിക്കാൻ താരത്തിന് സാധിച്ചു. ഏറ്റവും കൂടുതൽ പ്രേക്ഷകപ്രീതി ലഭിച്ചത് ഏഷ്യാനെറ്റിലെ സീതാകല്യാണം എന്ന സീരിയലിലൂടെ ആയിരുന്നു. സീത കല്യാണത്തിലെ കല്യാൺ എന്ന കഥാപാത്രത്തിൽ ജീവിക്കുകയായിരുന്നു താരം . സീത കല്യാണത്തിലെ പാവം കല്യാൺ ആയ അനൂപിനെ യഥാർത്ഥ അനൂപ് ആയി പ്രേക്ഷകർ കാണുന്നത് ബിഗ് ബോസ് മലയാളം സീസൺ ത്രീ എന്ന റിയാലിറ്റി ഷോയിലാണ്. ബിഗ്ബോസ് ഹൗസിലെ ശക്തനായ ഒരു മത്സരാർത്ഥിയാണ് അനൂപ് കൃഷ്ണൻ.

സീത കല്യാണത്തിലെ പാവം കല്യാണിൽ നിന്നും ചൂടൻ ആയ അനൂപിനെ ആണ് ബിഗ് ബോസ് ഹൗസിൽ കാണാൻ സാധിക്കുന്നത്. ടാസ്കിലും ഹൗസിലും വളരെ മികച്ച പ്രകടനമാണ് അനൂപ് കാഴ്ചവച്ചത്. ലോക്ക് ഡൗൺ കാരണം ബിഗ് ബോസ് ഷോ ഫിനാലെ നടത്താതെ അവസാനിപ്പിച്ചിരുന്നു. 8 മത്സരാർത്ഥികളെ വച്ച് ഫിനാലെ ലോക്ക് ഡൗണിന് ശേഷം നടക്കുമെന്നാണ് സൂചന. ബിഗ്ബോസ് ഹൗസിൽ അവസാന ദിവസവും പോരാടി നിന്നാണ് അനൂപ് കൃഷ്ണ അവസാന 8 മത്സരാർത്ഥികളിൽ ഒരാളായി എത്തിയത്. താരത്തിന് നിരവധി ആരാധകരാണുള്ളത്. മാത്രമല്ല അനൂപ് ഒരു സകലകലാവല്ലഭനും കൂടിയാണ്, മിമിക്രി, സിനിമ സീരിയൽ അഭിനേതാവ്, അസിസ്റ്റന്റ് ഡയറക്ടർ, അവതാരകൻ, തുടങ്ങി എല്ലാ മേഖലയിലും തന്റെതായ ഒരു സ്ഥാനമുറപ്പിച്ച വ്യക്തിയാണ്.

ബിഗ് ബോസ് ഹൗസിൽ ഉള്ളവരിൽ ഏറ്റവും വലിയ ഒരു കട്ട മോഹൻലാൽ ഫാൻ കൂടിയാണ് അനൂപ്. ബിഗ് ബോസ് ഹൗസിൽ വച്ച് പലപ്പോഴും തന്റെ പ്രണയത്തെ കുറിച്ച് അനൂപ് കൃഷ്ണൻ വാചാലൻ ആകാറുണ്ടായിരുന്നു. പലപ്പോഴും തന്റെ പ്രണയിനിക്കായി സർപ്രൈസുകളും താരം ബിഗ് ബോസിലൂടെ പങ്കുവെച്ചിട്ടുണ്ട്. തന്റെ പ്രണയിനിയുടെ പേരോ, വ്യക്തിത്വമോ ഒന്നും തന്നെ ബിഗ്ബോസ് ഹൗസിലൂടെ താരം വെളിപ്പെടുത്തിയിരുന്നില്ല. “ഈഷ ” എന്ന ചെല്ല നാമം മാത്രമാണ് താരം സഹമത്സരാർത്ഥികളോടും, മോഹൻലാലിനോടും, പ്രേക്ഷകരോടും വെളിപ്പെടുത്തിയത്. എന്നാൽ ഇപ്പോൾ തന്റെ പ്രിയതമയെ പ്രേക്ഷകർക്കു മുന്നിൽ പരിചയപ്പെടുത്തുകയാണ് അനൂപ് കൃഷ്ണ. ഒപ്പം അനൂപ് കൃഷ്ണയുടെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട നിമിഷവും താരം പങ്കുവയ്ക്കുന്നുണ്ട്.

അനൂപിന്റെ സ്വന്തം”ഈഷ” ഡോക്ടറായ ഐശ്വര്യയാണ്. അങ്ങനെ ഒടുവിൽ ഈഷയെ വെളിപ്പെടുത്തിയിരിക്കുകയാണ് അനൂപ് കൃഷ്ണ. നീണ്ടനാളത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹ നിശ്ചയം ചെയ്തിരിക്കുകയാണ്. അതിന്റെ ചിത്രങ്ങളും വിഡിയോയുമാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ആഘോഷിക്കുന്നത്. എന്നാൽ തടി കൂടുതലാണ് എന്ന കാരണത്താൽ ഐശ്വര്യക്ക് നേരെ ബോഡി ഷെയിമിങ്ങുമായി ചിലർ എത്തിയിരുന്നു. എന്നാൽ അവർക്കുള്ള ചുട്ട മറുപടി നൽകിയിരിക്കുകയാണ് അനൂപ് ഇപ്പോൾ. പുതിയൊരു ചിത്രം കൂടി പങ്കുവെച്ചാണ് അനൂപിന്റെ തകർപ്പൻ മറുപടി. ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നു. ഒന്നും കൂടുതലുമില്ല കുറവുമില്ല അത്രേയുള്ളൂ. ഇതായിരുന്നു അനൂപ് പങ്കുവെച്ചത്.