ക്രിസ്മസ്ൻറെ രാവിൽ ചുവടുകൾവെച്ച് നടി മുക്തയും മകൾ കൺമണിയും; കുടുംബത്തോടപ്പമുള്ള ആഘോഷ വീഡിയോ പങ്ക് വെച്ച് താരം വീഡിയോ കാണാം

ക്രിസ്മസ്ന്റെ ആഘോഷ രാവുകളിൽ ചുവടുകൾവെച്ച് മലയാളത്തിലെ പ്രിയപ്പെട്ട നടി മുക്തയും മകൾ കൺമണിയും. ഇൻസ്റ്റഗ്രാമിൽ വളരെയധികം സജീവമായ നടി ഇപ്പോഴിതാ മകൾക്കൊപ്പം ചെയ്തിരിക്കുന്ന വീഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. ചുവപ്പ് ഡ്രസ്സ് ക്രിസ്മസിന്റെ ഭംഗിയിൽ ആണ് അമ്മയും മകളും ചുവടുകൾ വെച്ചിരിക്കുന്നത് .ഇംഗ്ലീഷ് ഗാനത്തിനൊപ്പം ചുവടുവച്ച വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് ഇൻസ്റ്റോൾഗ്രാമിൽ ശ്രദ്ധേയമായി മാറിയത് .എല്ലാവർക്കും ആശംസകൾ നേരുന്നു എന്നും സോഷ്യൽ മീഡിയയിലൂടെ കുറിച്ചിട്ടുണ്ട്.

കുടുംബവും ഒരു ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു. മുക്തയും ഭർത്താവും മകളും ഒരുമിച്ചുള്ള ചിത്രങ്ങൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചത്. അടുത്തിടെ ചുവപ്പ് ഡ്രസിൽ അമ്മയും മകളും നടത്തിയ ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധനേടിയ ഒന്നായിരുന്നു. ബാലതാരമായി സിനിമയിലേക്ക് വന്ന മുക്ത മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങിയ താരമാണ്. സിനിമയിൽ തിരക്കുള്ള നടിയായി ഇരിക്കുമ്പോഴാണ് മുക്ത റിമി ടോമിയുടെ സഹോദരൻ റിങ്കുവിനെ വിവാഹം ചെയ്യുന്നത്. പിന്നീട് അഭിനയ രംഗത്തുനിന്നും അൽപകാലം ഇടവേള എടുത്തിരുന്നു. ശേഷം കേരളത്തിലേ വിവാദം സൃഷ്ടിച്ച വലിയൊരു കേസ് കൂടിയായിരുന്നു.

കൊലപാതക പരമ്പര കൊലപാതകത്തെ കേന്ദ്രകഥ ആയി അവതരിപ്പിച്ച കൂടത്തായി എന്ന പരമ്പരയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ആണ് ഒരു തിരിച്ചുവരവ് നടത്തിയത്. അതിനുശേഷം തമിഴ് സീരിയലുകളിലും ഇപ്പോൾ സജീവമായി കൊണ്ടിരിക്കുന്നു.നടിക്ക് ഇപ്പോൾ പറയാൻ മറ്റൊരു സന്തോഷം വാർത്തയുണ്ട്. മകൾ കൺമണി എന്ന് വിളിക്കുന്ന കീയറയും അഭിനയരംഗത്തേക്ക് വരുന്നു. മലയാളത്തിലെ പ്രിയപ്പെട്ട നടൻ സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ചിത്രത്തിൽ ആണ്മണിയും ഒരു പ്രധാന വേഷത്തിലെത്തിയത്.റിമി ടോമി ഒഫീഷ്യൽ യൂട്യൂബ് ചാനൽ എന്ന ചാനലിലൂടെ കൺമണി ആദ്യം പ്രേക്ഷകർക്ക് പ്രിയങ്കരനായിരുന്നു. ചാനലുകളിലെ വീഡിയോകളിൽ എല്ലാം കൺമണിയും വന്നിരുന്നു.

വീഡിയോകൾക്ക് മികച്ച രീതിയിൽ റെസ്‌പോണ്ട് ചെയ്യുന്ന മണിയുടെ കുസൃതികൾ ക്യാമറയിൽ പകർത്തി മുക്തയും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യും. ഇപ്പോൾ മുക്തയും ഒരു പുതിയ യൂട്യൂബ് ചാനൽ ആരംഭിച്ചു. അതിൽ മണിയും ഉണ്ട്. ഇരുവരും മകളുടെ ആദ്യത്തെ ലൊക്കേഷൻ അനുഭവങ്ങളുമായി എത്തിയിരുന്നു. ലക്ഷക്കണക്കിന് കാഴ്ചക്കാരെ ആയിരുന്നു അന്ന് ലഭിച്ചത് .യൂട്യൂബ് ചാനൽ ആരംഭിച്ച് ഒരുപാട് നാളുകളായി ആയില്ലെങ്കിലും താരങ്ങൾ എപ്പോഴും വീഡിയോകൾ അപ്ലോഡ് ചെയ്യാറുണ്ട് .ഇപ്പോൾ തങ്ങളുടെ ക്രിസ്‌മസ്‌ ആഘോഷത്തിന്റെ വീഡിയോയും പങ്ക് വെച്ചിട്ടുണ്ട് മുക്ത, കളിയും ചിരിയും നിറഞ്ഞ കുടുംബത്തിന്റെ മനോഹര വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറീട്ടുണ്ട് വീഡിയോ കാണാം

Articles You May Like

x