തങ്ങളുടെ പൊന്നോമനയുടെ ചിത്രം പങ്കുവെച്ച് അനുരാജും പ്രവീണയും ചിത്രങ്ങൾ കാണാം

ടിക് ടോക്ക് വഴി ഒരുപാട് കലാകാരന്മാരെ മലയാളത്തിന് ലഭിച്ചിട്ടുണ്ട്. അങ്ങനെ മലയാളികൾക്ക് ലഭിച്ച കഴിവുറ്റ ദമ്പതികൾ ആണ് അനുരാജും പ്രവീണയും. ടിക്ക് ടോക്കിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ദമ്പതികൾ ആയിരുന്നു ഇരുവരും. ഹാസ്യാത്മകമായ ഷോർട്ട് വിഡിയോകൾ ചെയ്‌ത്‌ ഈ ദമ്പതികൾ മലയാളികളുടെ മനം കവർന്നത് ചുരുങ്ങിയ കാലം കൊണ്ടാണ്. ഒരുപക്ഷേ സീരിയൽ താരങ്ങളേക്കാൾ ആരാധകർ ഈ ടിക്ക് ടോക്ക് ദമ്പതികൾക്ക് ഉണ്ടാകാം. എന്നാൽ ഇന്ത്യയിൽ ടിക് ടോക്ക് നിരോധിച്ചത് ഇവർക്ക് വലിയ അടിയായി.

ടിക് ടോക്ക് ഇന്ത്യയിൽ നിരോധിച്ചതോടെ ആണ് ഈ ദമ്പതികൾ യൂറ്റിയൂബിലും ഫേസ്ബുക്കിലും സജീവമാകുന്നത്. അതോടെ ടിക്ടോക്ക് പ്രേക്ഷകർക്ക് മാത്രം പരിചിതരായിരുന്ന അനുരാജും പ്രവീണയും സോഷ്യൽ മീഡിയയിലും താരങ്ങളായി. ആദ്യം ഷോർട്ട് വിഡിയോകൾ ചെയ്തു തുടങ്ങിയ ഇവർ ഇപ്പോൾ വെബ് സീരീസ് വരെ എത്തി നിൽക്കുകയാണ്. അനുരാജും പ്രവീണയും മാത്രമല്ല അവരുടെ മകൻ ഋഷിയും ഇവരുടെ വീഡിയോകളിൽ അഭിനയിക്കാറുണ്ട്. ആറ് വയസുള്ള കുസൃതി കുട്ടനായ മകൻ ഋഷിക്കും ഒരുപാട് ആരാധകർ ആണ് ഉള്ളത്.

ചെറു വിഡിയോകൾ വഴി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഇവരുടെ പുതിയ വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഈ കുടുംബത്തിലേക്ക് പുതിയൊരു അഥിതി എത്തിയിരിക്കുകയാണ്. തങ്ങളുടെ കുടുംബത്തിലേക്ക് ഒരു പുതിയ അഥിതി എത്തി എന്നും ആൺകുട്ടി ആണെന്നും ഉള്ള വിവരം ഇരുവരും നേരത്തെ തന്നെ ആരാധകരുമായി പങ്കു വെച്ചിരുന്നു. ഇപ്പോളിതാ കുഞ്ഞിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കു വെച്ചിരിക്കുകയാണ് അനുരാജും പ്രവീണയും.

കഴിഞ്ഞ ദിവസം ആയിരുന്നു കുഞ്ഞിന്റെ ചരട് കെട്ടും പേരിടീൽ ചടങ്ങും നടന്നത്. അതിന്റെ ചിത്രങ്ങൾ ആണ് ഇരുവരും ഇപ്പോൾ സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിരിക്കുന്നത്. കുഞ്ഞിന് നൂല് കെട്ടുന്നതിന്റെയും കുഞ്ഞിന്റെ ചെവിൽ പേര് വിളിക്കുന്നതിന്റെയും ഒക്കെ ചിത്രങ്ങളാണ് ഉള്ളത്. ഋത്വിക്ക് എന്നാണ് തങ്ങളുടെ രണ്ടാമത്തെ പൊന്നോമനക്ക് ഇവർ പേരിട്ടിരിക്കുന്നത്. മൂത്ത മകൻ ഋഷി ചടങ്ങു നടക്കുമ്പോൾ തൊട്ടടുത്ത് തന്നെ ഇരിക്കുന്നതും ചിത്രങ്ങളിൽ കാണാം. ഇതാദ്യമായാണ് കുഞ്ഞിന്റെ ചിത്രം ഇവർ പുറത്തു വിടുന്നത്.

ആദ്യം ഡബ്‌സ്മാഷിലൂടെ ആണ് ഇരുവരും അഭിനയ രംഗത്തേക്ക് എത്തുന്നത്. അതിന് ശേഷം ആണ് ടിക് ടോക്കിലേക്ക് എത്തുന്നത്. മറ്റു ടിക്ക് ടോക്ക് ഉപഭോക്താക്കൾ സിനിമാ രംഗങ്ങൾ അനുകരിച്ചപ്പോൾ അനുരാജും പ്രവീണയും തങ്ങളുടേതായ രീതിയിൽ തിരക്കഥ തയ്യാറാക്കി ചെറു വിഡിയോകൾ ചെയ്താണ് വെത്യസ്തമായത്‌.

ആദ്യം ഒരു തമാശക്ക് ആണ് ചെയ്തു തുടങ്ങിയതെങ്കിലും പിന്നീട് യൂട്യൂബിലേക്ക് എത്തിയപ്പോൾ ആണ് അഭിനയം കൂടുതൽ ഗൗരവം ആയി എടുക്കാൻ തുടങ്ങുന്നത്. ഗർഭിണി ആയിരിക്കെ ഇവർ ഇറക്കിയ ടൈപ്സ് ഓഫ് ഗർഭിണി എന്ന കോമഡി വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു.

 

x