‘സ്വാതി നക്ഷത്രം ചോതി’ സീരിയൽ താരം വന്ദന വിവാഹിതയായി വിവാഹ ചിത്രങ്ങൾ കാണാം.

മലയാളി മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് ഒരുപിടി നല്ല പരമ്പരകൾ സമ്മാനിച്ച ചാനൽ ആണ് സീ കേരളം. സീ കേരളം സമ്മാനിച്ച മികച്ച പരമ്പരകളിൽ ഒന്നായിരുന്നു സ്വാതി നക്ഷത്രം ച്യോതി. ബഡോ ബഹു എന്ന സൂപ്പർ ഹിറ്റ് ഹിന്ദി സീരിയലിന്റെ മലയാളം റീമേക്ക് ആയിരുന്നു സ്വാതി നക്ഷത്രം ചോതി. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിലെ മികച്ച പ്രേക്ഷക പിന്തുണ ഉള്ള പരമ്പരകളിൽ ഒന്നായി സ്വാതി നക്ഷത്രം ചോതി മാറി.

ശ്രീജിത്ത് വിജയ് വന്ദന കൃഷ്ണൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ പരമ്പര വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. പരമ്പരയിൽ സ്വാതി എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവെച്ച വന്ദന കൃഷ്ണ പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറാൻ അധിക നാൾ വേണ്ടി വന്നില്ല. പരമ്പരക്ക് വേണ്ടി 12 കിലോയോളം ഭാരം കൂട്ടി വന്ദന പ്രേക്ഷകരെ ഞെട്ടിച്ചത് വാർത്ത ആയിരുന്നു. കഴിഞ്ഞ വര്ഷം പരമ്പര അവസാനിച്ചെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ സ്വാതി എന്ന കഥാപാത്രം ഇപ്പോഴും തിങ്ങി നിൽപ്പുണ്ട്.

 

വന്ദന കൃഷ്ണയുടെ പുതിയ വിശേഷമാണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ ആരാധകർ ആഘോഷമാക്കുന്നത്. വന്ദന കൃഷ്ണ വിവാഹിതയായ വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. വന്ദന കൃഷ്ണയുടെ വിവാഹ ചിത്രങ്ങൾ ആണ് ഇപ്പൊ പുറത്തു വന്നിരിക്കുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫി കമ്പനിയായ ബ്ലാക്ക് ടൈ ഫോട്ടോഗ്രാഫി ആണ് താരത്തിന്റെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത് . ഗുരുവായൂർ അമ്പല നടയിൽ വെച്ച് വളരെ ലളിതമായ ചടങ്ങുകളോടെ ആയിരുന്നു വിവാഹം നടത്തിയത് .

ഗുരുവായൂർ അമ്പലത്തിൽ വെച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. രാകേഷ് ആണ് വന്ദനയുടെ കഴുത്തിൽ താലി ചാർത്തിയത്. ക്ഷേത്ര മുറ്റത്തു രാകേഷും വന്ദനയും ചേർന്നുള്ള മനോഹരമായ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. വലിയ ആഡംബരങ്ങൾ ഒന്നും തന്നെ ഇല്ലാതെ ഉള്ള വിവാഹം ആയിരുന്നു താരത്തിന്റേതു. ഒരുപാട് ആഭരണങ്ങൾ ഒക്കെ ഒഴിവാക്കി ഒരു മാല മാത്രമാണ് താരം അണിഞ്ഞിട്ടുള്ളത്. പൂമാല ഒഴിവാക്കി ഇലകൾ കൊണ്ടുള്ള മാലയാണ് ഇരുവരും അങ്ങോട്ടും ഇങ്ങോട്ടും ചാർത്തിയത്.

നേരത്തെ താരത്തിന്റെ സേവ് ദി ഡേറ്റ് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരുന്നു. താരത്തിന്റെ വിവാഹ ചിത്രങ്ങൾക്ക് താഴെ ആശംസകളുമായി എത്തിയിരിക്കുകയാണ് സീരിയൽ താരങ്ങളും ആരാധകരും. മാട്രിമോണി വഴിയാണ് വന്ദന തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയത്. എന്നാൽ മാട്രിമോണിയൽ കാണുന്നതിന് മുന്നേ തന്നെ ഇരുവരും സംസാരിക്കുമായിരുന്നു എന്ന് വന്ദന പറഞ്ഞു. ഇപ്പോൾ മനം പോലെ മംഗല്യം എന്ന പരമ്പരയിൽ അഭിനയിച്ചു വരികയാണ് താരം. താരത്തിന്റെ കൂടുതൽ വിവാഹ ചിത്രങ്ങൾ കാണാം

 

x