വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ച് നീലക്കുയിൽ സീരിയൽ നടി റാണി

മിനി സ്ക്രീൻ പ്രേഷകരുടെ ഇഷ്ട സീരിയൽ ആയിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത നീലക്കുയിൽ എന്ന സീരിയൽ . മികച്ച കഥ കൊണ്ടും കഥാപാത്രങ്ങളുടെ മികച്ച പ്രകടനം കൊണ്ട് വളരെ പെട്ടന്ന് സീരിയൽ പ്രേഷകരുടെ ശ്രെധ പിടിച്ചുപറ്റിയ സീരിയലായി നീലക്കുയിൽ മാറിയിരുന്നു . അച്ഛനെ തേടി നടക്കുന്ന മകളും , മകളെ തിരിച്ചറിഞ്ഞിട്ടും സ്നേഹിക്കാൻ കഴിയാത്ത അച്ഛന്റെ അവസ്ഥയും , 2 ബന്ധത്തിൽ പിറന്ന 2 മക്കളെയും വെത്യസ്തമായ സാഹചര്യത്തിൽ വിവാഹം കഴിക്കേണ്ടി വന്ന ആദി എന്ന നായകന്റെയും ഒക്കെ കഥയായിരുന്നു സീരിയൽ പറഞ്ഞത് .

 

 

 

സീരിയലിൽ നായിക കഥാപാത്രത്തിൽ തിളങ്ങി ഏറെ ശ്രെധ നേടിയ നടിയായിരുന്നു ലതാ സംഗരാജു . ആധിയുടെ ഭാര്യയായ റാണിയുടെ വേഷമായിരുന്നു ലത സീരിയലിൽ അവതരിപ്പിച്ചത് . അന്യഭാഷാ നടിയായിട്ടുകൂടി മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ട് മലയാളി പ്രേഷകരുടെ ശ്രെധ നേടാൻ താരത്തിന് സാധിച്ചിരുന്നു . സീരിയൽ അവസാനിച്ചെങ്കിലും ഇന്നും താരത്തിന്റെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ ശ്രെമിക്കാറുണ്ട് . ഇപ്പോഴിതാ തന്റെ പുതിയ വിശേഷം ആരാധകരുമായി പങ്കുവെച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് പ്രിയ നടി ലതാ സംഗരാജു ..

തന്റെ 7 ആം മാസത്തിലെ വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് . സാരിയിൽ അതീവ സുന്ദരിയായി നിറവയറിൽ കൈ ചേർത്തുനിൽക്കുന്ന താരത്തിന്റെ വള കാപ്പ് ചടങ്ങിന്റെ ചിത്രങ്ങൾ ലത തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് . അമ്മയാകാനൊരുങ്ങുന്ന താരത്തിന് ആശംസകളുമായി നിരവധി പേരാണ് രംഗത്ത് വരുന്നത് ..

 

 

നീലക്കുയിൽ എന്ന ഒറ്റ സീരിയലിലൂടെയാണ് ലത സംഗരാജു മലയാളി പ്രേഷകരുടെ മനസ്സിൽ ഇടം നേടുന്നത് . തെലുങ് സീരിയലുകളിൽ തിളങ്ങിയിരുന്നു ലത ആദ്യം അഭിനയിച്ച മലയാളം സീരിയൽ കൂടിയാണ് നീലക്കുയിൽ . 2020 ജൂണിൽ ആയിരുന്നു സോഫ്റ്റ്‌വെയർ എൻജിനിയർ ആയ സൂര്യ രാജു വുമൊത്തുള്ള താരത്തിന്റെ വിവാഹം കഴിഞ്ഞത് . കോവിഡ് പശ്ചാത്തലത്തിൽ വളരെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം ..വിവാഹ ചിത്രങ്ങളും വിഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു . സോഷ്യൽ മീഡിയ ഏറെ ആഘോഷിച്ച ക്ലൈമാക്സ് കൂടിയായിരുന്നു നീലക്കുയിൽ എന്ന പരമ്പരയുടേത് .

തുടക്കം മുതൽ റേറ്റിങ്ങിൽ മുൻപന്തിയിൽ നിന്ന സീരിയൽ ആരധകരുടെ ഇഷ്ട സീരിയലുകളിൽ ഇടം നേടിയിരുന്നു . സീരിയൽ മാത്രമല്ല സീരിയലിലെ കഥാപാത്രങ്ങളും മികച്ച അഭിനയം കൊണ്ട് ഏറെ ശ്രെധ നേടിയിരുന്നു . ആദി എന്ന കഥാപത്രത്തെ അവതരിപ്പിച്ച നിതിനും കസ്തൂരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സ്‌നിഷയുടെയും , റാണിയായി വേഷമിട്ട ലതാ സംഗരാജുവിനും ഏറെ പിന്തുണയാണ് മിനി സ്ക്രീൻ പ്രേക്ഷകർ നൽകിയത് . സീരിയൽ അവസാനിച്ചെങ്കിലും ഇന്നും നീലക്കുയിൽ സീരിയൽ താരങ്ങൾക്ക് ആരധകർ ഏറെയാണ് .. വിവാഹ ശേഷം അഭിനയത്തിൽ സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങൾ എല്ലാം ആരധകരുമായി പങ്കുവെച്ച് ലത സോഷ്യൽ മീഡിയകളിൽ എത്താറുണ്ട് . ഇപ്പോഴിതാ തന്റെ ഏഴാം മാസം വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ..വീട്ടിൽ നടന്ന ചടങ്ങിന്റെ നിരവധി ചിത്രങ്ങൾ താരം ആരധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്

 

 

x