സാന്ത്വനത്തിലെ പിള്ളച്ചേട്ടന് ആശുപത്രി വിട്ടു നടൻ കൈലാസ് നാഥിന് ഇത് പുനർജ്ജന്മം എന്താണ് താരത്തിന് പറ്റിയത് എന്നറിയാമോ

കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് മിനി സ്‌ക്രീൻ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് നടൻ കൈലാസ് നാഥ് ആശുപത്രിയിൽ ആണെന്ന വാർത്ത വന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയായ സാന്ത്വനത്തിൽ പിള്ളച്ചേട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കൈലാസ് നാഥ്‌ ആശുപത്രിയിൽ ആണെന്ന വാർത്ത പ്രേക്ഷകർക്ക് വിശ്വസിക്കാനായില്ല. ഇന്റേ. ണല്‍ ബ്ലീഡി ങ്ങിനെ തുടർന്നായിരുന്നു താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാന്ത്വനത്തിലെ പ്രധാന കഥാപാത്രമായ അഞ്ജലിയെ അവതരിപ്പിക്കുന്ന ഡോക്റ്റർ ഗോപികയാണ് കൈലാസ് നാഥിന്റെ വാർത്ത പങ്കു വെക്കുന്നത്.

കൈലാസ് നാഥിന്റെ അവസ്ഥ അത്ര നല്ലെന്നും ആശുപത്രി ചെലവിനായി കുടുംബം ബുദ്ധിമുട്ടുകയാണെന്നും കഴിയുന്നവർ സഹായിക്കണം എന്നുമായിരുന്നു അഞ്ജലി പങ്കുവെച്ച പോസ്റ്റ്. അതേത്തുടർന്ന് കൈലാസ് നാഥിനെ സഹായിക്കുന്നതിനായി താരങ്ങൾ നൂറു രൂപ ചലഞ് ഒക്കെ നടത്തിയിരുന്നു. അത് പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. സാന്ത്വനം പരമ്പരയിലെ അഭിനേതാക്കളെ കൂടാതെ സീരിയൽ രംഗത്ത് നിന്നുമുള്ള മറ്റു പലരും സഹായമഭ്യര്ഥിച് എത്തിയിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരുടെ പിള്ളച്ചേട്ടന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ പങ്കു വെച്ച് മകൾ തന്നെ എത്തിയിരിക്കുകയാണ്.

നോൺ ആൽ. ക്കഹോളിക്ക് ലിവർ സിറോസിസ് ആയിരുന്നു കൈലാസ് നാഥിന്. ഇന്റെ ര്ണല് ബ്ലീഡി ങ് ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ എറണാകുളം റെനൈ മെഡിസിറ്റിയിൽ പ്രവേശിപ്പിക്കുന്നത്. ഇതിനിടയിൽ ചെറിയ ഹൃ ദയാഘാദ വും സംഭവിച്ചത് സ്ഥിതി ഗുരുതരമാക്കി. അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ കരൾ മാറ്റി വെക്കുക അല്ലാതെ മറ്റു വഴികൾ ഇല്ലായെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ അതിനു വേണ്ട ഭാരിച്ച ചെലവ് വഹിക്കാൻ അദ്ദേഹത്തിന്റെ കുടുംബത്തിന് സാധിക്കുമായിരുന്നില്ല. അങ്ങനെയാണ് അദ്ദേഹത്തിനായി സഹായമഭ്യര്ഥിച് സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ തുടങ്ങിയത്.

ഇപ്പോഴിതാ കൈലാസ് നാഥുമൊത്തുള്ള ചിത്രം പങ്കു വെച്ച് എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ മകൾ അജിതാ കൈലാസ്. ആശുപത്രിയിൽ വെച്ച് മൂന്നു തവണ അപ്രതീക്ഷിതമായി ഹൃദ. യാ ഘാദം വന്നെന്നും , അദ്ദേഹം ചോ ര ശർദി ക്കാൻ തുടങ്ങിയെന്നും അതോടെ തങ്ങൾ ആശങ്കയിലായിരുന്നു എന്നും അവർ പറഞ്ഞു. ഇപ്പോഴും അദ്ദേഹത്തിന്റെ ഹാർ ട്ടിന്റെ പമ്പിങ് വീക്ക് ആണ് , ഇന്റേണൽ ബ്ലീഡി ങ് ബാൻഡിങ്ങിലൂടെ സ്റ്റോപ്പ് ചെയ്തിരിക്കുകയാണ്. ഒരു മാസത്തിനു ശേഷം വീണ്ടും പോയി ചെക്ക് ചെയ്യണം. തൽക്കാലം ട്രാൻസ്പ്ലാന്റേഷൻ സർജറി ശരീരത്തിനു പറ്റില്ല എന്നും അവർ പറഞ്ഞു.

ധാരാളം പേര് പല രീതിയിൽ തങ്ങളെ സഹായിച്ചു എന്നും ആശുപത്രിയിൽ നിന്നും ഒരുപാട് ഇളവുകൾ ലഭിച്ചു എന്നും തങ്ങൾക്കു സഹായിച്ചവർക്കും പ്രാര്ഥിച്ചവർക്കും നന്ദി അറിയിക്കുന്നു എന്നും അവർ പറഞ്ഞു. അജിതയുടെ വാക്കുകൾ “ഭഗവത് കൃപയാൽ അനുഗ്രഹീതമായ ദിനം. സുമനസ്സുകളുടെ എല്ലാം പ്രാർത്ഥനകളുടേയും, അനുഗ്രഹങ്ങളുടേയും, സപ്പോർട്ടിന്റേയും, സഹായങ്ങളുടേയും ഫലമായി , ദു രിത പൂരിതമായ 20 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഈശ്വരാനുഗ്രഹത്താൽ സന്തോഷമായി ഇന്ന് വീട്ടിലേക്ക് മടങ്ങുന്നു. തുടർന്നും എല്ലാവരുടേയും പ്രാർത്ഥനകളും അനുഗ്രഹവും ഉണ്ടാകണേ.. വാക്കുകൾക്കതീതമായ നന്ദിയും കടപ്പാടും കൃതജ്ഞതയും എല്ലാവരേയും അറിയിക്കുന്നു!”

x