കുഞ്ഞഥിതിക്കായുള്ള കാത്തിരിപ്പ് ; മനോഹരമായ മെറ്റേർണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചു ശിഖ പ്രഭാകരൻ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയ താരമാണ് ശിഖ പ്രഭാകരൻ. മികച്ച ഗാനാലാപനം കൊണ്ടും ശബ്ദസൗന്ദര്യം കൊണ്ടും വളരെ പെട്ടെന്നാണ് ശിഖ പ്രഭാകരൻ ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. സംഗീതത്തിന് പുറമേ സോഷ്യൽമീഡിയയിലും സജീവം ആണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ ശിഖ ഇടയ്ക്ക് തൻറെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും പാട്ട് വീഡിയോകളും സന്തോഷ നിമിഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ശിഖ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഭർത്താവ് ഫൈസൽ റാസിക് കൊപ്പം മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കു വെച്ചിരിക്കുകയാണ് താരം. പർപ്പിൾ ഗൗൺ ധരിച്ച് അതീവ സുന്ദരിയായാണ് ശിഖ പ്രഭാകരനെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. കടൽത്തീരം ബാക്ഗ്രൗണ്ടിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങൾ പകർത്തിയത് പ്രമുഖ ഫോട്ടോഗ്രാഫി കമ്പനിയായ വാർ വധു വെഡിങ് ഫോട്ടോഗ്രാഫി ആണ്.

ശിഖയും ഭർത്താവായ ഫൈസലും കടൽക്കരയിൽ ഒന്നിച്ചുള്ള മറ്റേണിറ്റി ഫോട്ടോ ഷൂട്ട് ആണ് ആരാധകരുമായി പങ്കുവച്ചത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി ആയി സോഷ്യൽ മീഡിയയിൽ എത്തിയത്. അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിൽ ആണ് ശിഖയും ഫൈസലും ജീവിതത്തിൽ ഒന്നിക്കുന്നത്. പ്രണയത്തിന് മതമോ മറ്റു പ്രശ്നങ്ങളൊ ഒന്നുമില്ലെന്ന് ബോധ്യപ്പെടുത്തുകയാണ് ഈ ദമ്പതികൾ. മഹാരാജാസിൽ വച്ചുള്ള സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്ക് ഇവരെ എത്തിച്ചത്. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ ആയിരുന്നു ഇരുവരുടെയും വിവാഹം.

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരം എന്ന സിനിമയിലെ ഞാനും ഞാനുമെൻറാളും എന്ന ഗാനം മലയാളികൾക്ക് സമ്മാനിച്ച സംഗീത സംവിധായകനും പിന്നണി ഗായകനുമാണ് ശിഖയുടെ ഭർത്താവ് ഫൈസൽ റാസി. കാളിദാസ് ജയറാം ആയിരുന്നു പൂമരം എന്ന ചിത്രത്തിലെ നായകൻ. ഞാനും ഞാനുമെൻറാളും എന്ന പാട്ട് ഫൈസലിനെ ജീവിതം തന്നെ മാറ്റി മറിച്ചത്. ആ ഗാനം ഇന്നും സംഗീത പ്രേമികളുടെ മനസ്സിൽ ഒരു തരംഗം തന്നെയാണ്.

സംഗീത പ്രേമികളുടെ പ്രിയപ്പെട്ടവരായ ഇരുവരും ജീവിതത്തിൽ ഒന്നിച്ചപ്പോൾ അത് വലിയ ആഘോഷം ആക്കിയിരുന്നു സംഗീതപ്രേമികൾ. ഇപ്പോൾ ശിഖയും ഫൈസലും തൻറെ ആദ്യ കണ്മണി കായുള്ള കാത്തിരിപ്പിലാണ്. ഇവരോടൊപ്പം തന്നെ തങ്ങളുടെ പ്രിയതാരങ്ങളുടെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് ആരാധകരും.

x