
കുടുംബവിളക്കിലെ പ്രതീഷ് മേനോന് വിവാഹം ; ആഘോഷങ്ങൾ തുടങ്ങി കുടുംബവിളക്ക് താരങ്ങൾ
മലയാള കുടുംബസദസ്സുകളിൽ ഏറെ ആരാധകരാണ് മലയാളം മിനി സ്ക്രീൻ കുടുംബ പരമ്പരകൾക്ക്. നിരവധി പരമ്പരകൾ പലവിധ ചാനലുകളിൽ അരങ്ങേറുമ്പോൾ ഇവ തമ്മിൽ trp റേറ്റിംഗ്’ലും മത്സരമാണ്. അത്തരത്തിൽ Trp റേറ്റിംഗിൽ മുൻപന്തിയിലും, ചുരുങ്ങിയ സമയങ്ങൾക്കുള്ളിൽ നിരവധി ആരാധകരെയും സൃഷ്ടിച്ച പരമ്പരയാണ് കുടുംബവിളക്ക്. നിരവധി പുതുമുഖങ്ങളെ സമ്മാനിച്ച കുടുംബ വിളക്ക് എന്ന സീരിയലിലെ താരങ്ങൾക്കും നിരവധി ആരാധകരാണുള്ളത്. അത്തരത്തിൽ മികച്ച പ്രേക്ഷക പ്രീതി നേടിയ താരമാണ് ന്യൂ ബിൻ ജോണി. പ്രേക്ഷകരുടെ പ്രതീഷ് മേനോൻ. പരമ്പരയിലെ നായികയുടെ സ്നേഹനിധിയായ അതിനോടൊപ്പം കുറച്ചു മുൻകോപവും ഉള്ള മകനായാണ് താരം കുടുംബ വിളക്ക് എന്ന പരമ്പരയിൽ എത്തുന്നത്.

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്റെ സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് നിരവധി ആരാധകരെ സമ്പാദിച്ച താരം കൂടിയാണ് ന്യൂബിൻ. ഇടുക്കിയിലെ രാജാക്കാട് എന്ന നാട്ടിൻ പുറത്തു നിന്നും വന്ന താരം ശ്രദ്ധ കേന്ദ്രീകരിച്ചത് മോഡലിങ്ങിൽ ആണ്. അമ്മയും അച്ഛനും സഹോദരിയും അടങ്ങുന്ന ഒരു കൊച്ചു കുടുംബമാണ് താരത്തിന്റേത്. മോഡലിങ്ങിൽ നിന്നും അപ്രതീക്ഷിതമായി അത് അഭിനയത്തിലേക്ക് വഴിമാറുകയായിരുന്നു. മോഡലിംഗ് ചെയ്തു കൊണ്ടിരിക്കെ ആണ് താരത്തിന് വിദേശത്ത് ജോലി ലഭിച്ചതും പിന്നീട് അവിടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. എന്നാൽ വിധി എന്ന ഭാഗ്യപരീക്ഷണം താരത്തെ തേടിയെത്തി. അഭിനയം ആയിരുന്നു അത്. താരവും അതൊരു ഭാഗ്യപരീക്ഷണം എന്ന രീതിയിൽ ഏറ്റെടുക്കുകയായിരുന്നു.

ഇന്ന് കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെ ആ ഭാഗ്യ പരീക്ഷണത്തിൽ വിജയശ്രീലാളിതനായിരിക്കുകയാണ് താരം. ഈ സീരിയലിലെ അഭിനയം നിരവധി പ്രേക്ഷക പ്രശംസയും ഒപ്പം താരത്തിന് സിനിമയിലേക്കുള്ള അവസരവും തുറന്നിട്ടു. കൊറോണ കഴിഞ്ഞാൽ ഉടനെ തന്നെ താരത്തിന്റെ സിനിമ ഷൂട്ടിംഗ് ആരംഭിക്കും. സൗഹൃദങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ന്യൂബിൻ. കുടുംബ വിളക്ക് എന്ന പരമ്പരയിലും, കൂടാതെ താരത്തിന്റെ ബാല്യകാല സൗഹൃദങ്ങൾ ഉൾപ്പെടെ നല്ല രീതിയിൽ കൊണ്ടുപോകാൻ ശ്രമിക്കുന്ന ഒരാളാണ് ന്യൂബിൻ. അതുകൊണ്ടുതന്നെ നിരവധി സൗഹൃദങ്ങളാണ് താരത്തിന് ഉള്ളത്.

കുടുംബവിളക്കു സീരിയലിലെ പ്രതീഷ് മേനോനും യഥാർത്ഥ ജീവിതത്തിലെ നോബിൻ ജോണിയും തമ്മിൽ അധികം ദൂര വ്യത്യാസമില്ല എന്നാണ് താരം പറയുന്നത്. നിരവധി ആരാധകരുള്ള താരം സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്, താരത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകർ നിറമനസ്സോടെ ആണ് സ്വീകരിക്കുന്നത്. ഇപ്പോൾ താരത്തെ ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് വൈറലാകുന്നത്. കുടുംബ വിളക്കിലെ മറ്റുതാരങ്ങൾ പങ്കുവെച്ച വീഡിയോയിൽ ആണ് ഈ വിശേഷം പുറംലോകമറിയുന്നത്.

റൊമാന്റിക് ഹീറോയായ നോബിൻ ജോണിയുടെ വിവാഹം അടുത്തരിക്കുകയാണ്. കുടുംബ വിളക്കിലെ താരങ്ങളെല്ലാം ചേർന്നു ന്യൂബിന്റെ വിവാഹത്തിന് ഒരുക്കുന്ന പരിപാടികളെ പറ്റിയുള്ള ചർച്ചയുടെ ഒരു ഭാഗമാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കായി പങ്കുവെച്ചത്. വിവാഹം ഉടൻ കാണുമെന്നാണ് ഇവർ പറയുന്നത്. ചന്തം ചാർത്ത് ചടങ്ങിനെ പറ്റിയാണ് ഇവർ അധികവും സംസാരിക്കുന്നത്. നാലു വർഷത്തിലേറെയായി പ്രണയത്തിലാണ് നോബിൻ. തന്റെ പ്രണയിനിയെ തന്നെയാണ് തന്റെ ഭാവി ജീവിതത്തിലെ പ്രിയതമയായി താരം തിരഞ്ഞെടുക്കുന്നതും. ഡോക്ടർ ആണ് നോബിൻഡേ വധു. കൂടുതൽ വിവരങ്ങൾ ഒന്നും താരം പുറത്തുവിട്ടിട്ടില്ല.