കൊഴിഞ്ഞു പോയ മുടി വളരാൻ ഞാൻ ഉപയോഗിച്ച അത്ഭുത എണ്ണ. ഒറ്റമൂലി കൂട്ട് പങ്കുവെച്ചു നടി ശരണ്യ

ഒരു കാലത്തു മലയാളി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട നടി ആയിരുന്നു ശരണ്യ ശശി. മിനി സ്‌ക്രീനിൽ ഒരേ സമയം നായികയായും വില്ലത്തി ആയും ഒക്കെ അഭിനയ മികവ് കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട് ശരണ്യ. എന്നാൽ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന സമയത്താണ് വിധി ശരണ്യയെ വേട്ടയാടുന്നത്. ആറ് വര്ഷം മുൻപാണ് ബ്രെയിൻ ട്യൂമർ നടിയുടെ ജീവിതം തന്നെ മാറ്റി മറിച്ചത്. പിന്നെ പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത അവസ്ഥയിലാണ് നടിയെ കാണുന്നത്.

ആദ്യം ചികിൽസിച്ചു ഭേദമാക്കി എങ്കിലും വീണ്ടും കാൻസർ നടിയെ വിടാതെ പിന്തുടർന്നു. തുടർച്ചയായി ഒമ്പതോളം ശസ്ത്രക്രിയക്കു വിധേയ ആകേണ്ടി വന്നിട്ടുണ്ട് നടിക്ക്. ആദ്യമൊക്കെ ചികിത്സക്ക് ഇടയിലും നടി സീരിയയിലും ആൽബത്തിലും ഒക്കെ അഭിനയിച്ചിരുന്നു. എന്നാൽ തുടരെ തുടരെ ഉള്ള ശസ്ത്രക്രിയകൾ നടിയെ തളർത്തി കളഞ്ഞു. എന്നാൽ വർഷങ്ങൾ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ ജീവിതം തിരികെ പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് നടി ഇപ്പോൾ. നടി ആരംഭിച്ച യൂട്യൂബ് ചാനലിന് പ്രേക്ഷകരിൽ നിന്നും വലിയ പിന്തുണ ആണ് ലഭിച്ചത്.

പുതുവത്സര ദിനമായ ജനുവരി ഒന്നിന് ആയിരുന്നു ശരണ്യ തന്റെ യൂട്യൂബ് ചാനൽ ആരംഭിക്കുന്നത്. ചാർളി ചാപ്ലിൻ ചിത്രമായ സിറ്റി ലൈറ്റ്‌സ് എന്ന പേര് കടമെടുത്താണ് സിറ്റി ലൈറ്റ്‌സ് ശരണ്യാസ് വ്ലോഗ് എന്ന് ചാനലിന് പേരിട്ടത്. ചാനലിൽ ശരണ്യ പങ്കുവെച്ച പുതിയ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്. കൊഴിഞ്ഞു പോയ ,മുടി വളരാൻ ഒരു അത്ഭുത എണ്ണ എന്ന പേരിൽ പങ്കുവെച്ച വീഡിയോ പത്തു ലക്ഷം പേരാണ് ഇതു വരെ കണ്ടത്.

റേഡിയേഷനും കീമോ തെറാപ്പിയും കഴിഞ്ഞ ശേഷം കൊഴിഞ്ഞു പോയ തന്റെ മുടി വളർന്നത് തന്റെ അമ്മുമ്മ പറഞ്ഞു തന്ന ഒറ്റമൂലി എണ്ണ ഉപയോഗിച്ച് തുടങ്ങിയപ്പോഴാണ്. ആ എണ്ണയുടെ കൂട്ടാണ് ശരണ്യ പ്രേക്ഷകരുമായി പങ്കു വെച്ചത്. ശരണ്യ യൂട്യൂബിൽ പങ്കുവെച്ച വാക്കുകൾ ഇങ്ങനെ

“2013 ലും 2019 ലും റേഡിയേഷനും കീമോ തെറാപ്പിയും കഴിഞ്ഞ ശേഷം പൂർണമായും കൊഴിഞ്ഞു പോയ മുടി വീണ്ടും വളർന്നു വന്നത് എന്റെ അമ്മൂമ്മ പറഞ്ഞു തന്ന ഈ എണ്ണ ഉപയോഗിക്കാൻ തുടങ്ങിയതിനു ശേഷമാണ് . മുടി വളരാനും കൊഴിയാതിരിക്കാനും ഉത്തമമാണ് ഈ എണ്ണ .. നിങ്ങളും പരീക്ഷിച്ചു നോക്കൂ.. ഒറ്റമൂലി കൂട്ട് – പേരാലിന്റെ വേര്, ചിറ്റമൃത്, ഒരിലതാമര വേര് ഒരു കയ്യളവാണ്, പേരാലിൻ വേര്, ഒരിലതാമര വേര് എന്നിവ അര ലിറ്റർ എണ്ണക്ക് 50ഗ്രം എന്ന രീതിയിൽ, അധികമായാലും പ്രോബ്ലം ഇല്ല, ചിറ്റമൃത് ഇടിച്ചു പിഴിഞ്ഞത് ഏകദേശം എണ്ണയുടെ അളവിൽ തന്നെ”

x