പൗർണമി തിങ്കളിലെ നിങ്ങളുടെ പ്രിയ താരത്തിന്റെ വിവാഹ നിചയം കഴിഞ്ഞു , ആശംസകളോടെ ആരധകർ

മിനി സ്ക്രീൻ പ്രേഷകരുടെ ഇഷ്ട സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പൗർണമി തിങ്കൾ എന്ന സീരിയൽ.മികച്ച അഭിനയം കൊണ്ടും കഥാമുഹൂര്തങ്ങൾ കൊണ്ടും പ്രേഷകരുടെ ഇഷ്ട സീരിയൽ ആയി മാറിക്കൊണ്ടിരിക്കുകയാണ് പരമ്പര ഇപ്പോൾ.സീരിയലിലെ കഥാപാത്രങ്ങൾക്കൊക്കെ മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.അത്തരത്തിൽ പൗർണമി തിങ്കളിലെ പ്രേഷകരുടെ ഇഷ്ട നടനാണ് പ്രേം എന്ന കഥാപാത്രത്തിൽ എത്തുന്ന നടൻ വിഷ്ണു നായർ.സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരമിപ്പോൾ ആരധകർക്ക് നൽകിയ സർപ്രൈസ് ആണ് വൈറലായി മാറുന്നത്.തന്റെ വിവാഹ നിചയം കഴിഞ്ഞു എന്ന പോസ്റ്റോടെ താരം പങ്കുവെച്ച ചിത്രങ്ങളും കുറിപ്പുമാണ് ഇപ്പോൾ മിനി സ്ക്രീൻ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

 

പ്രതിശ്രുത വധുവിനൊപ്പമുള്ള ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.വിവാഹ നിചയം കഴിഞ്ഞു , ചില കാര്യങ്ങൾ ഉടനെ എത്തും എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ചിത്രത്തോടൊപ്പമുള്ള കുറിപ്പ് വിഷ്ണു പങ്കുവെച്ചത്.കാവ്യാ എന്നാണ് പ്രതിശ്രുത വധുവിന്റെ പേര്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹ നിചയം.

 

ഷെമി മാർട്ടിനും , ഗൗരി കൃഷ്ണയും അടക്കം സീരിയൽ മേഖലയിൽ നിന്നും ആളുകൾ പങ്കെടുത്തിരുന്നു.വിവാഹം ഈ വര്ഷം തന്നെ ഉണ്ടാകും എന്നാണ് സൂചന.പ്രേമിന്റെയും ഗൗരിയുടെയും കോംബോ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.ഭാഗ്യജാതകത്തിലൂടെയാണ് താരം ആരധകരെ സമ്പാദിച്ചത് , ഇപ്പോൾ പൗർണമി തിങ്കളിലെ പ്രേം എന്ന കഥാപാത്രത്തിൽ മികച്ച പ്രേകടനമാണ് താരം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.

 

താരത്തിന്റെ വിവാഹ നിച്ചായത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതോട് കൂടി നിരവധി ആരാധകരാണ് ഇരുവർക്കും ആശംകളുമായി രംഗത്ത് എത്തുന്നത്.ഗൗരി ചേച്ചിയുടെ സ്ഥാനത് കാവ്യാ ചേച്ചിയെ കാണാൻ ബുദ്ധിമുട്ടാണ് എന്നൊക്കെയായിരുന്നു ചില ആരധകരുടെ അഭിപ്രായങ്ങൾ

x