ബിഗ്‌ബോസിലെ മജിസിയ ഭാനു ആരാണ്? വിശ്വാസങ്ങളെ മുറുകെ പിടിച്ച് സ്വപ്നങ്ങളെ സ്വന്തമാക്കിയവൾ

ബിഗ്‌ബോസ് സീസൺ 3 വളരെ ആകാംഷയോടെ ആണ് ആരാധകർ കാത്തിരുന്നത്. ഒപ്പം ഇതിലെ മത്സരാർത്ഥികളെയും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. ബിഗ്‌ബോസ് സീസൺ ത്രീ വളരെ വിജയകരമായി മുന്നോട്ടു പോകുമ്പോൾ ആരാധകരുടെ കണ്ണിലുടക്കിയ ഹിജാബ് സുന്ദരി മജിസിയ ബാനു തന്നെയാണ്. തന്റെ തന്റെ ശക്തമായ നിലപാടുകൾ കൊണ്ടുo നിശ്ചയദാർഢ്യമുള്ള സ്വപ്നങ്ങൾ കൊണ്ടും ആരാധകരെ തന്റെ ഉള്ളംകൈയിൽ ആക്കിയിരിക്കുകയാണ് കോഴിക്കോട് വടകര സ്വദേശി ആയ ഈ 24 കാരി. നിരവധി നേട്ടങ്ങളുടെ കൊടുമുടി കേറിയ ഈ പെൺകുട്ടിക്ക് ലോകത്തോട് വിളിച്ചു പറയാൻ ഒരുപാടുണ്ട്.

മതവിശ്വാസങ്ങളും മൂല്യങ്ങളും കയ്യിൽ മുറുകെ പിടിച്ച്, ഹിജാബ് അണിഞ്ഞു കൊണ്ട് കീഴടക്കിയത് നിരവധി കായിക നേട്ടങ്ങളാണ്. പവർലിഫ്റ്റിംഗ് രംഗത്ത് ലോകത്ത് തന്നെ ഇന്ത്യയുടെ പ്രാതിനിധ്യം അറിയിച്ചവൾ. തന്റെ മാതാവിന് പൂർത്തീകരിക്കാൻ കഴിയാത്ത ആഗ്രഹം തന്റെ സ്വപ്നമാക്കി , ആ സ്വപ്നം പൂവണിഞ്ഞു.. ഇപ്പോൾ പിതാവ് അബ്ദുൽ മജീധും മാതാവ് റസിയയും അറിയപ്പെടുന്നത് തന്റെ മകളുടെ പേരിലാണ്. ബിഗ് ബോസിലെ സമീപകാല എപ്പിസോഡിൽ വിജയകരമായ ഒരു കായികതാരം ആകാനുള്ള പ്രചോദനാത്മകമായ കഥ പങ്കുവെക്കുകയായിരുന്നു മജിസിയ ബാനു.കുട്ടിക്കാലം മുതൽ തന്നെ ശക്തമായ ഏതെങ്കിലും കായിക ഇനങ്ങളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നുവെന്നും കോളേജ് ദിവസങ്ങളിലാണ് ഇത് പിന്തുടരാൻ തീരുമാനിച്ചതെന്നും പങ്കുവെച്ചു.

“തന്റെ കോളേജ് പഠനകാലത്ത് ഞാൻ സ്പോർട്സ് കൗൺസിലുമായി ബന്ധപ്പെടുകയും ബോക്സിംഗിനായി പാഠങ്ങൾ ഉൾക്കൊള്ളാൻ തുടങ്ങുകയും ചെയ്തു. എല്ലാ ദിവസവും രാവിലെ തന്റെ മാതാപിതാക്കളുടെ അറിവില്ലാതെ 60 കിലോമീറ്റർ സഞ്ചരിക്കാറുണ്ടായിരുന്നു. പവർലിഫ്റ്റിംഗ് എനിക്ക് ബോക്സിംഗിനേക്കാൾ അനുയോജ്യമാകുമെന്ന് നിർദ്ദേശിച്ചത് എന്റെ പരിശീലകനാണ്. ഞാൻ അത് പിന്തുടരാൻ തുടങ്ങി.ദൈവകൃപയാൽ, എന്റെ ആദ്യ ചാമ്പ്യൻഷിപ്പിൽ നിന്ന് എനിക്ക് അംഗീകാരം നേടാൻ കഴിഞ്ഞു, ഒപ്പം അന്താരാഷ്ട്ര ഗെയിമുകളിലും ഞാൻ ഇന്ത്യയെ പ്രതിനിധീകരിച്ചു.

എന്റെ ബന്ധുക്കളിൽ നിന്നും സമൂഹത്തിൽ നിന്നും ഞാൻ നിരവധി എതിർപ്പുകൾ നേരിട്ടിരുന്നു, പക്ഷേ അവരോട് യുദ്ധം ചെയ്യുകയും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തത് തന്റെ അമ്മയാണ് എന്നും മജ്സിയ പറഞ്ഞിരുന്നു.കഴിഞ്ഞ ഡിസംബറിൽ റഷ്യയിൽ നടന്ന വേൾഡ് പവർലിഫ്റ്റിംഗ് ഇൽ തുടരെ രണ്ട് തവണ സ്വർണ സ്വർണ്ണ ജേതാവായിരുന്നു മജ്സിയ ബാനു സ്ത്രീകളുടെ ശാരീരികാരോഗ്യപ്രദർശന പ്രദർശനത്തിന് നിർബന്ധിത വസ്ത്രധാരണം ഒരു തടസ്സമാകുന്നു എന്നാൽ മജിസിയ ബാനു ആകട്ടെ തന്റെ നേട്ടങ്ങൾക്ക് വേണ്ടി മതമൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറല്ലായിരുന്നു.

ഞാൻ ആർക്കു വേണ്ടിയും മാറില്ലെന്നും ഞാൻ ഞാൻ ആയിരിക്കണം എന്ന വിശ്വാസത്തോടെയാണ് ഹിജാബ് ധരിച്ചു കൊണ്ട് ഈ പെൺകുട്ടി കയ്യെത്തിപ്പിടിക്കാൻ പറ്റുന്നതിലും ദൂരം തൊട്ടത്.ഈയിടെ ചില വിവാദങ്ങളിൽ മജിസിയ പെട്ടിരുന്നു. എന്നാൽ അതൊന്നും വകവെക്കാതെ തനിക്കുള്ള ബന്ധങ്ങളൊക്കെ ഊട്ടിയുറപ്പിച്ചു കൊണ്ട്, സേവ് A ചൈൽഡ് എന്ന സംഘടനയിലെ കാര്യക്ഷമമായ പ്രവർത്തകയായിരുന്നു മജ്സിയ. കായികതാരം എന്നതിലുപരി ഒരു ഒരുപാട് പേരെ സഹായിക്കാൻ മനസുള്ള ഒരു സാമൂഹ്യപ്രവർത്തക കൂടിയായിരുന്നു. നമ്മുടെ സ്വപ്നങ്ങൾക്ക് പ്രായം മതം തുടങ്ങിയവ ഒന്നും ഒരു തടസ്സം അല്ലെന്നും ഉറച്ച മനസ്സും ഉൾക്കരുത്തും ആണ് വേണ്ടതെന്നും മജിസ്യ പറയുന്നു.

ബിഗ് ബോസിൽ വളരെ മികച്ച രീതിയിൽ പ്രവർത്തനം കാഴ്ച വെച്ചു കൊണ്ടിരിക്കുന്ന ഈ ഉമ്മച്ചി കുട്ടിക്ക് താനാരാണെന്ന പരിചയപ്പെടുത്തൽ കൂടിയാണ് തനിക്ക് ഈ വേദി എന്നും പറയുന്നു. മാഹീ Institute of Dental Science അവസാന വർഷ വിദ്യാർഥിനി കൂടിയാണ് ബിഗ് ബോസ് താരം മജ്സിയ ഭാനു.

x