എല്ലാം അവസാനിച്ചു വിവാദങ്ങളോട് പ്രതികരിച്ചു ബിജു സോപാനം

മലയാളി പ്രേഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നായിരുന്നു ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്ത ഉപ്പും മുളകും എന്ന സീരിയൽ . കൃത്രിമമായി ഒന്നും ചേർക്കാതെ പതിവ് കണ്ണീർ സീരിയലുകളിൽ നിന്നും വ്യത്യസ്തമായി ഒരു കൊച്ചു കുടുംബത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ അതിന്റെ തനിമയോടെ അവതരിപ്പിച്ചതാണ് ഉപ്പും മുളകും പരമ്പരക്ക് ഏറെ ആരധകരെ നേടിയെടുക്കാൻ സാധിച്ചത് . മികച്ച അഭിനയം കൊണ്ട് ഉപ്പും മുളകിലെ കഥാപത്രങ്ങളെ എല്ലാം സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് പ്രേക്ഷകർ സ്വീകരിച്ചത് .

നീലുവും ബാലുവും മുടിയനും കേശുവും ശിവാനിയും എല്ലാം കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ അധികമായി മിനി സ്‌ക്രീനിലൂടെ പ്രേഷകരുടെ മനസ്സിൽ തകർത്താടിയിരുന്നു . തുടക്കം മുതൽ റേറ്റിങ്ങിൽ മുൻപന്തിയിൽ നിന്നിരുന്ന ഉപ്പും മുളകും ഒരു ദിവസം പെട്ടന്നായിരുന്നു സംപ്രേഷണം അവസാനിപ്പിച്ചത് . ഇതോടെ തങ്ങളുടെ പ്രിയ പരമ്പര ഉപ്പും മുളകിന് എന്ത് സംഭവിച്ചു എന്നും പരമ്പര നിർത്തിയോ എന്നും നിരവധി ചോദ്യങ്ങളുമായി ആരധകർ എത്തിത്തുടങ്ങി . ആരാധകരുടെ ചോദ്യങ്ങൾ നിരന്തരമായപ്പോൾ ഉപ്പും മുളകും താൽക്കാലികമായി ഇടവേള എടുക്കുന്നു എന്ന് മാത്രമാണ് അണിയറപ്രവർത്തകർ മറുപടി പറഞ്ഞത് . അഭിനേതാക്കളായ നീലുവും , ബിജുവും ഇക്കാര്യം സ്ഥിതികരിക്കുകയും ചെയ്തിരുന്നു .

 

 

എന്നാൽ കുറച്ചു ദിവസങ്ങൾ കഴിഞ്ഞിട്ടും പരമ്പര തിരികെ എത്താത്തത് മൂലം വീണ്ടും നിരന്തരമായ ചോദ്യങ്ങൾ അഭിനേതാക്കളായ നിഷക്കും ബിജുവിനും നേരിടേണ്ടി വന്നു , ഇതോടെ ഉപ്പും മുളകും പരമ്പര അവസാനിപ്പിച്ചു എന്ന് വെളിപ്പെടുത്തി നിഷയും ബാലുവും വീഡിയോയിലൂടെ രംഗത്ത് എത്തുകയും ചെയ്തിരുന്നു , ഇതോടെയാണ് തങ്ങളുടെ ഇഷ്ട സീരിയൽ നിർത്തി എന്ന് പ്രേക്ഷകർ സ്ഥിതികരിച്ചത് . ഇപ്പോഴിതാ ആരധകരോട് ഉപ്പും മുളകും നിർത്തിയതിനെക്കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ഉപ്പും മുളകിലെ പ്രിയ താരം ബിജു സോപാനം .. പ്രേഷകരുടെ പ്രിയ നടിയായ അനു ജോസഫ് ന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത് . ബാലുവിന്റെ വാക്കുകളിലേക്ക് ” ഉപ്പും മുളകും സീരിയൽ നിർത്തുവാണ് എന്ന് പറഞ്ഞിട്ടില്ല , ഇന്ന് ഷൂട്ട് താൽക്കാലികമായി നിര്ത്തുന്നു , ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ഷൂട്ടിങ് ഉണ്ടായിരിക്കുന്നതല്ല എന്നാണ് പറഞ്ഞത് . ഇടക്ക് വെച്ച് വിളിച്ചു സംസാരിച്ചപ്പോൾ ഉടൻ തുടങ്ങുമെന്നും വെയിറ്റ് ചെയ്യാനുമാണ് അണിയറ പ്രവർത്തകർ പറഞ്ഞത് .

5 വര്ഷം തുടരെ പരമ്പരക്ക് പിന്നാലെ ആയത് കൊണ്ട് ഒരു മാസം അവധി കിട്ടിയപ്പോൾ വീട്ടിൽ ഒക്കെ ഇരിക്കാനും ആഗ്രഹിച്ചിരുന്നു .. എന്നാൽ ദിവസങ്ങൾ കഴിയും തോറും മനസിലായി ഇനി ഇല്ല എന്നുള്ളത് . കേശുവിനെയും പാറുകുട്ടിയെയും മുടിയനെയും ഒക്കെ മിസ് ചെയ്യാറുണ്ടെന്നും ഇടക്കിടക്ക് വിളിക്കാറുണ്ടെന്നും താരം പറയുന്നു ..എന്നാൽ വിഷമമൊന്നും ഇല്ല എന്നും കലാകാരന്മാർക്ക് വെറുതെ ഇരിക്കാൻ പറ്റില്ല എന്നും എല്ലാം നല്ലതിനാണ് എന്നാണ് കരുതുന്നതെന്നും ബിജു സോപാനം കൂട്ടിച്ചേർത്തു . പ്രിയ നടി അനു ജോസഫ് നു നൽകിയ അഭിമുഖത്തിലാണ് ബിജു ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത് .. ഇരുവരുടെയും അഭിമുഖ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് ..

x