തൊഴിലുറപ്പ് ചേച്ചിമാർ നൽകിയ സമ്മാനം കണ്ട് കണ്ണ് നിറഞ്ഞ് സാന്ത്വനത്തിലെ കണ്ണൻ

മിനി സ്ക്രീൻ പ്രേഷകരുടെ ഇഷ്ട സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയൽ . ചേട്ടൻ അനുജന്മാരുടെയും ഇവരെ അമ്മയെ പോലെ നോക്കുന്ന ചേച്ചിയമ്മയുടെയും കഥയാണ് സീരിയൽ പറയുന്നത് . പതിവ് കണ്ണീർ പരമ്പരകളിൽ നിന്നും വെത്യസ്തമായ പരമ്പര മികച്ച കഥാമുഹൂർത്തങ്ങൾ കൊണ്ടും അഭിനയ മുഹൂർത്തങ്ങൾ കൊണ്ടും പ്രേഷകരുടെ ഇഷ്ട സീരിയൽ ആയി മാറിയിട്ടുണ്ട് . വാനമ്പാടിക്ക് ശേഷം ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന സീരിയൽ ഏവരുടെയും പ്രിയ സീരിയൽ ആയി മാറിയിട്ടുണ്ട് , ദേവി എന്ന ചേച്ചിയമ്മ കഥാപത്രത്തിൽ എത്തുന്നതും ചിപ്പി തന്നെയാണ് . സാന്ത്വനം കുടുംബത്തിലെ അംഗങ്ങൾ എല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ് , അതിൽ എടുത്ത് പറയേണ്ട ഒരാളിന് കണ്ണൻ എന്ന കുഞ്ഞനുജൻ കഥാപാത്രമായി എത്തുന്ന അച്ചു സുഗത് .

 

 

സാന്ത്വനത്തിലെ കഥാപാത്രങ്ങൾ എല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ ആണെങ്കിലും , കുറുമ്പുകളും വികൃതികളും , ഉരുളയ്ക്ക് ഉപ്പേരി പോലത്തെ മറുപടിയും നൽകുന്ന കണ്ണനോട് സീരിയൽ ആരാധകർക്ക് ഇഷ്ടം കൂടുതലാണ് .. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ അച്ചു സുഗത് ഇടയ്ക്കിടെ പുത്തൻ വിശേഷങ്ങളും ഡബ്മാഷ് വിഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട് . അത്തരത്തിൽ അച്ചു സുഗത് പങ്കുവെച്ച പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് വൈറലായി മാറുന്നത് ..

 

 

നാട്ടിലെ തൊഴിലുറപ്പ് ചേച്ചിമാർ തനിക്ക് നൽകിയ സമ്മാനം കണ്ണ് നിറഞ്ഞ് , മനസ് നിറഞ്ഞ് ഏറ്റുവാങ്ങുന്ന ചിത്രമാണ് ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് . ഭരതന്നൂരിൽ നിന്നും അഭിനയലോകത്തേക്ക് ചുവട് വെച്ച അച്ചുവിന് അഭിനന്ദനങ്ങൾ എന്നെഴുതിയ മോമെന്റോയും ചേച്ചിമാർ അണിയിച്ച പൊന്നാടയും അണിഞ്ഞു നിൽക്കുന്ന ചിത്രങ്ങളാണ് അച്ചു സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് . തനിക്ക് ലഭിക്കുന്ന ആദ്യത്തെ അംഗീകാരമാണെന്ന് ഇതെന്ന് അച്ചു പറയുന്നു , നിരവധി നാടകങ്ങൾക്കും മിമിക്രിക്കും സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇത് ഞാൻ നെഞ്ചോട് ചേർത്തുപിടിക്കും എന്ന ക്യാപ്‌ഷനോടെയാണ് അച്ചു ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് ..

 

ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതോടെ അച്ചുവിന് അഭിനന്ദങ്ങളുമായി നിരവധി ആരാധകരാണ് രംഗത്ത് വരുന്നത് . ഒട്ടും ജാടയില്ലാത്ത തനി നാട്ടിൻപുറത്തുകാരനായ കണ്ണൻ എന്നൊക്കെ വിശേഷിപ്പിച്ച് നിരവധി ആരധകരാണ് ചിത്രത്തിന് താഴെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത് ..

 

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേഷകരുടെ ഇഷ്ട സീരിയൽ ആയി മാറിയിരിക്കുകയാണ് സ്വാന്തനം സീരിയൽ .. പതിവ് കണ്ണീർ സീരിയലുകളിൽ നിന്നും വ്യത്യസ്തമായി ഒരു കൂട്ടുകുടുംബത്തിലെ ഇണക്കങ്ങളും പിണക്കങ്ങളും പ്രേശ്നങ്ങളും എല്ലാം അതിന്റെ തനിമയിൽ തന്നെ അവതരിപ്പിക്കുന്നു എന്നതാണ് സാന്ത്വനം സീരിയലിന്റെ വിജയം . സീരിയലിലെ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിപ്പി അവതരിപ്പിക്കുന്ന ദേവി എന്ന കഥാപാത്രത്തിനും , അനുജൻ ശിവനായി വേഷമിടുന്ന സജിനും , കണ്ണനായി വേഷമിടുന്ന അച്ചു സുഗത് നും ഒക്കെ ഏറെ ആരധകരാണുള്ളത് . എന്തായാലും തനിക്ക് ലഭിച്ച സമ്മാനം സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് വാങ്ങുന്ന കണ്ണന്റെ ചിത്രങ്ങൾ ഇപ്പോൾ സാന്ത്വനം സീരിയൽ ആരധകരും സോഷ്യൽ ലോകവും ഏറ്റെടുത്തുകഴിഞ്ഞു ..

Articles You May Like

x