“ഇതെന്തൊരു ക്യൂട്ട് , കണ്ണ് എടുക്കാൻ പോലും തോന്നുന്നില്ല എന്ന് ആരാധകർ” , പ്രിയ നടി സൗഭാഗ്യയുടെ പുത്തൻ ചിത്രങ്ങൾ കണ്ടോ

ടിക്ക് ടോക്കിലൂടെയും ഡബ് മാഷിലൂടെയും മലയാളി പ്രേഷകരുടെ ഇഷ്ട താരമായി മാറിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്.വിടപറഞ്ഞ പ്രിയ നടൻ രാജാ റാമിന്റെയും നർത്തകിയും നടിയുമായ താര കല്യാണിന്റെയും മകളാണ് സൗഭാഗ്യ.ഇക്കഴിഞ്ഞ ഇടയ്ക്കായിരുന്നു അര്ജുന്റെയും സൗഭാഗ്യയുടെയും വിവാഹം നടന്നത്.വിവാഹ വിഡിയോകളും ചിത്രങ്ങളും വിവാഹ ഫോട്ടോഷൂട്ടുകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു ..താൻ ആഗ്രഹിച്ച പോലൊരു ഭർത്താവിനെയാണ് ‘അമ്മ എനിക്ക് സമ്മാനിച്ചത് എന്ന് സൗഭാഗ്യയും വിവാഹ ശേഷം വെളിപ്പെടുത്തിയിരുന്നു .

 

സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമാണ് സൗഭാഗ്യയും ഭർത്താവ് അർജുൻ സോമശേഖരനും. സൗഭാഗ്യക്കൊപ്പമുള്ള ടിക്ക് ടോക്ക് വിഡിയോകളിലൂടെയാണ് അർജുനെ പ്രേക്ഷകർ അറിഞ്ഞു തുടങ്ങിയത് ..എന്നാൽ അഭിനയത്തിൽ സൗഭാഗ്യയോടൊപ്പം കട്ടക്ക് പിടിച്ചുനിൽക്കാൻ സാധിക്കുവോ എന്നയിരുന്നു സൗഭാഗ്യയുടെ ആരധകരിൽ പലരുടെയും സംശയം.എന്നാൽ ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെ അർജുൻ പ്രേഷകരുടെ ആ സംശയം തീർക്കുകയും ചെയ്തു.സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ സൗഭാഗ്യ ഇടക്കിടക്ക് പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ പങ്കുവെക്കാറുണ്ട് , ഫോട്ടോ ഷൂട്ട് ചിത്രങ്ങൾക്ക് പുറമെ പുതിയ പ്രൊഡക്ടുകൾ ഒക്കെ ആരധകർക്ക് പരിചയപ്പെടുത്തി രംഗത്ത് എത്താറുണ്ട് , അത്തരത്തിൽ ജുവല്ലറി ഷോപ്പിനു വേണ്ടി നടത്തിയ പ്രൊമോഷൻ വീഡിയോയുടെ ഫോട്ടോസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

 

കിടിലൻ ലുക്കിൽ ആഭരണങ്ങൾ അണിഞ്ഞ സൗഭാഗ്യയുടെ വിഡിയോയും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.അതീവ സുന്ദരിയായിട്ടുള്ള സൗഭാഗ്യയുടെ ചിത്രങ്ങൾക്ക് കണ്ടിട്ട് കണ്ണ് എടുക്കാൻ തോന്നുന്നില്ല എന്നാണ് ആരാധകരിൽ ഏറെ പേരുടെയും അഭിപ്രായങ്ങൾ.ഇത്രയും സുന്ദരിയായിട്ടുള്ള സൗഭാഗ്യയുടെ ചിത്രങ്ങൾ കണ്ടിട്ടില്ല എന്നും ഓരോ ചിത്രങ്ങളിലും സൗഭാഗ്യയുടെ സൗന്ദര്യം കൂടി കൂടി വരുന്നെന്നുമാണ് കമന്റ് കൾ

 

 

ഇടക്കിടക്ക് ഭർത്താവ് അർജുനുമൊത്തുള്ള പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ ആരധകരുമായി സൗഭാഗ്യ പങ്കുവെക്കാറുണ്ട്,അത്തരത്തിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ ഒക്കെയും നിമിഷ നേരങ്ങൾകൊണ്ട് തന്ന സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുമുണ്ട്.ചക്കപ്പഴം സീരിയയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു അർജുൻ പിന്മാറിയത്.അർജുന്റെ പിന്മാറ്റം ആരധകർക്ക് നിരാശ ഉണ്ടാക്കിയിരുന്നു.എന്തുകൊണ്ടാണ് സീരിയലിൽ നിന്നും പിന്മാറിയത് എന്നുള്ള ചോദ്യത്തിന് തങ്ങളുടെ ഡാൻസ് സ്കൂൾ നല്ലത് പോലെ ശ്രെദ്ധിക്കാൻ സമയം കിട്ടുന്നില്ല അതിനാലാണ് പിന്മാറിയത് എന്നായിരുന്നു അർജുന്റെ പ്രതികരണം.എന്തായാലും സൗഭാഗ്യയുടെ പുത്തൻ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്

x