കണ്ണന്റെ രാധ ഇനി യഥാർത്ഥ ജീവിതത്തിലും കണ്ണന് സ്വന്തം , കണ്ണന്റെ രാധ എന്ന പരമ്പരയിലെ താരങ്ങൾ ജീവിതത്തിൽ ഒന്നിക്കുന്നു ?

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാണുന്ന ഭക്തി സീരിയലുകളിൽ ഒന്നാണ് രാധാകൃഷ്ണ എന്ന ഭക്തി പരമ്പര.ഭഗവാൻ കൃഷ്ണന്റെയും രാധയുടെയും പ്രണയ കഥയാണ് സീരിയൽ പറയുന്നത്.നിരവധി പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച പരമ്പരക്ക് നിരവധി ആരാധകരാണുള്ളത്.രാധാകൃഷ്ണ എന്ന ഭക്തി സീരിയൽ മലയാളത്തിൽ കണ്ണന്റെ രാധ എന്ന പേരിലും ടെലികാസ്റ്റ് ചെയ്യുന്നുണ്ട്.മലയാളത്തിലും ഈ ഭക്തി പരമ്പരക്ക് ആരധകർ ഏറെയാണ്.അതുപോലെ തന്നെ പരമ്പരയിൽ കൃഷ്ണനായി വേഷമിടുന്ന സുമേദിനും രാധയായി വേഷമിടുന്ന മല്ലികയ്ക്കും ഉണ്ട് ആരധകർ.പരമ്പരയിൽ ജോഡികളായി എത്തുന്ന ഇരുവരും തമ്മിൽ നല്ല ചേർച്ചയാണെന്നും യാതാർത്ഥ ജീവിതത്തിലും നിങ്ങൾക്ക് ഒന്നിച്ചൂടെ എന്നാണ് ആരധകർ ഒരേ സ്വരത്തിൽ ചോദിക്കുന്നത്.

 

ഇപ്പോഴിതാ ആരധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് , മിനി സ്‌ക്രീനിൽ ഒന്നിച്ചെത്തിയ ഇരുവരും ജീവിതത്തിലും ഒന്നിക്കാൻ പോകുവാണെന്നുള്ള സൂചനയാണ് പുറത്തുവരുന്നത്.അതെ കണ്ണന്റെ രാധ ഇനി ജീവിതത്തിലും ഒന്നിക്കും എന്ന സൂചനയാണ് പുറത്തുവരുന്നത്.വിവാഹത്തെക്കുറിച്ച് ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ സംസാരിച്ചെന്നും സൂചനയുണ്ട്.ഇരുവരും ഒന്നിച്ചുള്ള പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.

 

കണ്ണന്റെ രാധയിൽ കൃഷ്ണനായി എത്തുന്നത് മഹാരാഷ്ട്രയിലെ പൂനൈ സ്വദേശി സുമേദ് മുദ്ഗൾക്കർ ആണ് , രാധയായി വേഷമിടുന്നത് ജമ്മു കശ്മീർ സ്വദേശി മല്ലിക സിങ് ആണ്.സിനിമ സീരിയൽ ലോകത്തെക്കുറിച്ച് മുൻപരിചയം ഇല്ലാതെ സീരിയൽ ലോകത്തേക്ക് എത്തിയ താരമാണ് മല്ലിക സിങ്.മാതാപിതാക്കളുടെ വീട്ടിൽ എത്തിയപ്പോൾ ചുമ്മാ ഒന്ന് ഒഡിഷനിൽ പങ്കെടുക്കുയും ഒഡിഷനിൽ തിരഞ്ഞെടുക്കുകയും ആയിരുന്നു.ഇപ്പോൾ പരമ്പരക്കും പരമ്പരയിലെ കൃഷ്ണനും രാധക്കും ആരധകർ ഏറെയാണ്.

 

സ്വാർഥിക് പ്രൊഡക്ഷൻസ് ന്റെ ബാനറിൽ സിദ്ധാർഥ് കുമാർ തിവാരിയാണ് സീരിയൽ സംവിദാനം ചെയ്യുന്നത്.കൃഷ്ണനും രാധയും തമ്മിലുള്ള ബന്ധമാണ് പരമ്പരയുടെ ഇതിവൃത്തം.കൃഷ്ണനും രാധക്കും പുറമെ ബലരാമൻ , യശോദാ , കംസൻ , ദേവകി , തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങൾ.നിരവധി ഭാഷകളിൽ ഡബ്ബ് ചെയ്യുന്നത് കൊണ്ട് തന്നെ ബിഗ് ബജറ്റിലാണ് സീരിയൽ നിർമ്മിച്ചിരിക്കുന്നത്.2018 ലാണ് സീരിയൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ആരംഭിച്ചത്.സംപ്രേഷണം ആരംഭിച്ചത് മുതൽ മികച്ച റേറ്റിങ്ങോട് കൂടിയാണ് സീരിയൽ മുന്നേറികൊണ്ടിരിക്കുന്നത് ..എന്തായാലും പ്രേഷകരുടെ ഇഷ്ട കഥാപാത്രങ്ങൾ ജീവിതത്തിലും ഒന്നാകുന്ന സന്തോഷത്തിലാണ് സീരിയൽ ആരധകർ.

x