ബിഗ് ബോസ് താരം ഡിംപലിൻറെ പിതാവ് വിടവാങ്ങി, ഡിംപൽ ബിഗ് ബോസിൽ നിന്ന് പുറത്തേക്കോ ?

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയുന്ന റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മൂന്നാം സീസണിലെ മികച്ച മത്സരാർഥികളിൽ ഒരാളാണ് ഡിംപല്‍ ഭാൽ, ഇപ്പോൾ നിനച്ചിരിക്കാത്ത വാർത്തയാണ് പുറത്ത് വരുന്നത് താരത്തിൻറെ അച്ഛൻ ദിലിയിൽ വെച്ച് ഇന്നലെ രാത്രി ഈ ലോകത്തോട് വിട പറഞ്ഞു എന്ന വാർത്തയാണ് പുറത്ത് വരുന്നത്, ഡിംപലിൻറെ അച്ഛന് പനിയായിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്

കാന്‍സര്‍ സര്‍വൈവർ കൂടിയാണ് ഡിംപല്‍ ഭാല്‍, തൻറെ ശാരീരിത സ്ഥിതി നോക്കാതെ ബിഗ് ബോസ് ഹൗസിലെഎല്ലാ മത്സരങ്ങളിലും താരം പങ്ക് എടുക്കാറുണ്ട്, തൻറെതായ നിലപാടിൽ ഒറച്ച് നിൽക്കാറുള്ള താരം കൂടിയാണ് ഡിംപൽ, അത് കൊണ്ട് തന്നെ ഈ സീസണിലെ ഏറ്റവും ശക്തനായ മത്സരാര്‍ഥി കൂടിയാണ് താരം, അച്ഛൻറെ വിയോഗത്തിൽ താരം ബിഗ് ബോസ് ക്വിറ്റ് ചെയ്യും എന്നും വാർത്തകൾ പുറത്ത് വരുന്നൊണ്ട്

അച്ഛന്റെ വിയോഗം ഡിംപലിനെ ഇത് വരെ അറിയിച്ചിട്ടില്ല,ഉത്തര്‍പ്രദേശിൽ ഒള്ള മീററ്റ് സ്വദേശിയാണ് ഡിംപലിന്‍റെ പിതാവ്, അമ്മ കട്ടപ്പന ഇരട്ടയാര്‍ സ്വദേശിനിയാണ്, ഡിംപലിന് പിതാവുമായിട്ടുള്ള അടുപ്പത്തെക്കുറിച്ച് ബിഗ് ബോസിലെ സഹ മത്സരാർത്ഥികളോട് ഡിംപല്‍ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ് അത് കൊണ്ട് തന്നെ .അച്ഛന്‍റെ വിയോഗത്തിൽ ബിഗ് ബോസില്‍ നിന്ന് ഡിംപലും പുറത്തേക്ക് സാധ്യത ഏറുകയാണ്, ബിഗ് ബോസിലെ സുഹൃത്ത് കൂടിയായ മജിസിയ ഭാനു പറഞ്ഞത് ലൈവിൽ കൂടി പറഞ്ഞത് ഇങ്ങനെ

” അതെ, വാർത്ത സത്യമാണ്. ഡിംപിളിന്റെ പപ്പ പോയ്യി . കുറച്ച് ദിവസമായി അദ്ദേഹത്തിന് പനി ബാധിച്ചിരുന്നു. അദ്ദേഹത്തിന് കോവിഡ് ഉണ്ടോ എന്ന് ഒരു സംശയമുണ്ട്, അതിനാൽ കുടുംബം പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണ്.ഡിംപലിൻറെ അമ്മയും സഹോദരി തിങ്കളും ദില്ലിയിലേക്കുള്ള യാത്രയിലാണ്, അവളുടെ സുഹൃത്തുക്കൾ ഡിംപിളിനെ അറിയിക്കാൻ ചെന്നൈയിലെത്തിയിട്ടുണ്ട് .ഡിംപിൾ ബിഗ് ബോസിൽ നിന്ന് പുറത്തുകടക്കുന്നതിനെക്കുറിച്ച് ദില്ലിയിലെത്തിയ ശേഷം അമ്മയിൽ നിന്നും സഹോദരിയിൽ നിന്നും ഒരു അപ്‌ഡേറ്റ് ലഭിക്കാൻ അവർ കാത്തിരിക്കുകയാണ്.ഡിംപല്‍ ഭാൽ ഈ വാർത്ത എങ്ങനെ സ്വീകരിക്കുമെന്ന് എനിക്ക് ആശങ്കയുണ്ട്. അവളുടെ പപ്പയെ സംബന്ധിച്ചിടത്തോളം, അദ്ദേഹം അവളുടെ ശക്തിയുടെ സ്തംഭമായിരുന്നു. സാഹചര്യം കൈകാര്യം ചെയ്യാൻ ദൈവം അവൾക്ക് ധൈര്യം നൽകട്ടെ, ” ഇതായിരുന്നു മജിസിയ ഭാനുന്റെ വാക്കുകൾ

x