പാടാത്ത പൈങ്കിളി സീരിയലിലെ പുതിയ ദേവ ആരാണെന്ന് അറിയാമോ നടൻ സൂരജിനെ കണക്ക് തന്ന പുതിയ താരവും

എന്നും മലയാളികളക്ക് പുതുമയാർന്ന സീരിയലുകളും റിയാലിറ്റി ഷോകളിലും അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലാണ് ഏഷ്യാനെറ്റ്, അത് കൊണ്ട് തന്നെ ഏഷ്യാനെറ്റിലെ ഒട്ടുമിക്ക പരിപാടികളും ടിആർപിയിൽ മുൻപന്തിയിൽ ആണ്, ഏഷ്യാനെറ്റിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സംപ്രേഷണം തുടങ്ങി പെട്ടന്ന് തന്നെ മലയാളികളുടെ ഇടയിൽ ശ്രദ്ധ പിടിച്ച് പറ്റിയ സീരിയലാണ് പാടാത്ത പൈങ്കിളി, അതിലെ ഓരോ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സിൽ കേറി പറ്റാൻ സാധിച്ചു എന്നതാണ് വാസ്തവം, ഈ സീരിയൽ സംവിധാനം ചെയുന്നത് പ്രശസ്‌ത സീരിയൽ സംവിധായകൻ സുധിർ ശങ്കറാണ്

ഈ സീരിയലിലെ കേന്ദ്ര കഥാപാത്രങ്ങളാണ് ദേവയും, കണ്മണിയും ഇരുവരുടെയും ജീവിതത്തിൽ സംഭവിക്കുന്ന സംഭവ വികാസങ്ങളുടെയാണ് കഥ മുന്നോട്ട് പോകുന്നതും, അത് കൊണ്ട് തന്നെ ഈ കേന്ദ്ര കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ അത്രമാത്രം സ്ഥാനമാണ് നേടിയിരിക്കുന്നത്, ദേവയായ അഭിനയിച്ച് കൊണ്ടിരുന്നത് നടൻ സൂരജ് ആണ്, കണ്മണിയായി അഭിനയിക്കുന്നത് മനീഷയും ആണ്, കഴിഞ്ഞ ദിവസമാണ് തൻറെ സോഷ്യൽ മീഡിയയിൽ കൂടി ദേവയായി അഭിനയിച്ചിരുന്നു സൂരജ് തന്നെയാണ് പാടാത്ത പൈങ്കിളിയിൽ നിന്ന് പിന്മാറുന്നു എന്ന കാര്യം വ്യക്തമാക്കിയത്

ഇപ്പാൾ പാടാത്ത പൈങ്കിളിയുടെ അണിയറ പ്രവർത്തകർ പുതിയ താരത്തിനെ ഓഡിഷൻ ചെയ്‌ത്‌ എടുത്തിരിക്കുകയാണ്, നടൻ സൂരജിന് പകരം വന്നിരിക്കുന്നത് സൈനി എന്ന നടനാണ് , താരം കാസർഗോഡ് സ്വദേശിയാണ്, നടൻ സൂരജുമായിട്ട് ഏകദേശം രൂപ സാദൃശ്യം സെനിക്ക് ഉണ്ട് എന്നതാണ് പ്രത്യകത, നടൻ സൈനി തൻറെ ആ സന്തോഷം പാടാത്ത പൈങ്കിളിയുടെ പ്രേക്ഷകരുമായി തന്നെ പങ്ക് വെക്കുകയായിരുന്നു, പുതിയ പ്രോമോ വീഡിയോ പങ്ക് വെച്ച് കൊണ്ട് സൈനി കുറിച്ചത് ഇങ്ങനെ

“എന്റെ സ്വപ്നത്തിന്റെ ആദ്യ പടി ചവിട്ടിരിക്കുന്നു.ഇനി നിങ്ങളുടെ ഇഷ്ട പരമ്പരയിൽ ഒരാൾ ആയി ഞാനും ഉണ്ടാകും .നിങ്ങളുടെ എല്ലാ വിധ പിന്തുണയും സ്നേഹവും ഉണ്ടാവും എന്ന പ്രതീക്ഷയോടെ ഞാൻ മുന്നോട്ടേക്കു പോകുന്നു. എല്ലാവർക്കും എന്റെ നന്ദി ഞാൻ അറിയിക്കുന്നു.. ” ഇതായിരുന്നു താരത്തിന്റെ കുറിപ്പ് നിരവതി പേരാണ് പുതിയ ദേവയായി വരുന്ന സൈനിക്ക് അഭിനന്ദനം കൊണ്ട് മൂടുന്നത്, നടൻ സൂരജ് സീരിയലിൽ നിന്ന് പിന്മാറാൻ ഉള്ള കാരണം താരത്തിന് ആരോഗ്യ പ്രശ്‌നം ഉള്ളത് കൊണ്ടാണ്, വേഗം വീണ്ടും സീരിയലിൽ തിരിച്ച് വരണം എന്നാണ് കഴിഞ്ഞ ദിവസം സൂരജ് പങ്ക് വെച്ച കുറുപ്പിന് താഴെ നിരവതി പേർ അഭിപ്രായ പെട്ടിരിക്കുന്നത്

x