ഉടൻ പണത്തിലെ മീനാക്ഷി നമ്മൾ വിചാരിച്ച ആളല്ല , താരത്തിന്റെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

മലയാളി ആരധകരുടെ പ്രിയ ടെലിവിഷൻ ഷോകളിൽ ഒന്നാണ് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ഉടൻ പണം എന്ന ഷോ. വെത്യസ്തമായ അവതരണ മികവ് കൊണ്ട് പ്രേഷകരുടെ ഇഷ്ട ഷോ ആയി മാറിയിരിക്കുകയാണ് ഉടൻ പണം 3.0.ഡെയിനും മീനാക്ഷിയും തമ്മിലുള്ള കോംബോ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ് , അതുകൊണ്ട് തന്നെ ഷോ യുടെ മുഖ്യ ആകർഷണവും ഇരുവരും ഒന്നിച്ചുള്ള കിടിലൻ പ്രകടനമാണ്.അഭിനയത്തിന്റെ വെത്യസ്തമായതും ആകർഷണീയമായ അഭിനയം കൊണ്ടും കുടുംബപ്രേക്ഷകരുടെ മനസ്സിൽ വളരെ പെട്ടന്നാണ് മീനാക്ഷി ഇടം പിടിച്ചത്.

 

ഇപ്പോഴിതാ ആരധകരുടെ പ്രിയ താരം മീനാക്ഷിയുടെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.അഭിനയത്തിലും അവതരണത്തിലും മാത്രമല്ല മോഡലായും തിളങ്ങാൻ തനിക്ക് സാധിക്കും എന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.നിരവധി ആരാധകരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് മികച്ച പിന്തുണയും അഭിപ്രായങ്ങളുമായി രംഗത്ത് എത്തുന്നത്.

 

 

ഉടൻ പണം എന്ന ഒറ്റ റിയാലിറ്റി ഷോ കൊണ്ട് ഏറെ പ്രേക്ഷകരെ സമ്പാദിച്ച താരമാണ് മീനാക്ഷി രവീന്ദ്രൻ.അഭിനയത്തോടുള്ള ആവേശം കൊണ്ട് ആഗ്രഹിച്ചു മോഹിച്ചുകിട്ടിയ ജോലി ഉപേക്ഷിച്ചാണ് മീനാക്ഷി മിനി സ്ക്രീനിലേക്ക് എത്തിയത്.പത്തൊമ്പതാം വയസിൽ എയർ ഹോസ്റ്റസ് ആയി ജോലി ലഭിച്ച മീനാക്ഷി ജോലി ഉപേക്ഷിച്ചാണ് അഭിനയ മേഖലയിലേക്ക് എത്തിയത്.ജോലിയും ക്യാബിൻ ക്രൂ ജോലിയും ഒന്നിച്ചുകൊണ്ടുപോകാൻ ആയിരുന്നു താരത്തിന്റെ ശ്രെമം.അതിന്റെ ഫലമായി മഴവിൽ മനോരമയിലെ നായികാ നായകനിൽ പങ്കെടുക്കാൻ ഒരു മാസം ലീവെടുത്താണ് താരം എത്തുകയും ചെയ്തു.

 

നായിക നായകനിൽ സെമി ഫൈനൽ വരെ എത്തിയതോടെ അഭിനയത്തോടുള്ള ആഗ്രഹം ഏറുകയായിരുന്നു , ജോലിയും അഭിനയവും ഒന്നിച്ചുകൊണ്ടുപാകാൻ പ്രയാസമാണ് എന്ന് തിരിച്ചറിഞ്ഞതോടെ ജോലി വിട്ട് അഭിനയത്തിലേക്ക് താരം ഇറങ്ങുകയായിരുന്നു.ചെറുപ്പം മുതൽ നൃത്തം പഠിച്ചിട്ടുണ്ട് അഭിനയത്തോട് ആഗ്രഹം കൂടിയത് നായികാ നായകനിലൂടെയാണ്.അഭിനയലോകത്തേക്ക് കാലെടുത്തുവെക്കുമ്പോൾ ജോലി ഉപേക്ഷിക്കുകയാണ് എന്ന് വീട്ടിൽ പറഞ്ഞപ്പോൾ നല്ല പിന്തുണയാണ് വീട്ടുകാർ നൽകിയത് എന്നും മീനാക്ഷി പറയുന്നു.

 

അഭിനയത്തിലേക്ക് വരുമ്പോൾ അകെ ഉണ്ടായിരുന്നത് ആത്മവിശ്വാസം മാത്രമാണ് .ഇപ്പോൾ ഉടൻ പണം കൂടി വന്നതോടെ ഒരുപാട് പേര് നല്ല അഭിപ്രായങ്ങൾ പറയുകയും തിരിച്ചറിയുകയും ചെയ്യുന്നു എന്നാണ് മീനാക്ഷി പറയുന്നത്.പ്രേക്ഷകർ തന്നെ തിരിച്ചറിയുമ്പോൾ അത് വളരെ സന്തോഷം നൽകുന്നു എന്നും തരാം കൂട്ടിച്ചേര്ത്തു.

 

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്.ചിത്രങ്ങൾ പങ്കുവെച്ച് നിമിഷ നേരങ്ങൾക്കുളിൽ തന്നെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു വൈറൽ ആക്കാറുമുണ്ട്.ഇപ്പോഴിതാ മീനാക്ഷി പങ്കുവെച്ച ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.എന്തായാലും ഉടൻ പണത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന മീനാക്ഷിക്കും ഡെയിനും നിരവധി ആരാധകരുണ്ട്.മികച്ചതും വ്യത്യസ്തവുമായ റിയാലിറ്റി ഷോ ആയത്കൊണ്ട് തന്നെ ഉടൻ പണത്തിനും കാഴ്ചക്കാർ ഏറെയാണ്

x