വിവാഹത്തെക്കുറിച്ച് മനസ് തുറന്ന് പ്രീയ താരം തങ്കച്ചൻ

ഫ്‌ളവേഴ്‌സ് ടീവിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിലൂടെ പ്രേഷകരുടെ ഇഷ്ട താരമായി മാറിയ നടനാണ് തങ്കച്ചൻ വിതുര.വെത്യസ്തമായ വേഷപ്പകർച്ചയിലൂടെയും പ്രേക്ഷകരെ ഓരോ ദിവസവും അമ്പരപ്പിക്കാൻ തങ്കച്ചന് സാധിക്കുന്നുണ്ട്.ടെലിവിഷൻ പരിപാടികളിലും സിനിമയിലും ഒക്കെ തങ്കച്ചൻ സജീവമാണെങ്കിലും ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക് ആണ് തങ്കച്ചന് ഏറെ ആരധകരെ സമ്മാനിച്ചത്.മാറിയേടമ്മേടെ ആട്ടിൻകുട്ടി എന്നുള്ള തങ്കച്ചന്റെ ഗാനവും സ്റ്റാർ മാജിക്കിലെ മറ്റൊരു താരമായ അനുവുമൊത്തുള്ള വേദിയിലെ പ്രണയരംഗങ്ങൾ എല്ലാം തന്നെ ആരധകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു.സ്റ്റാർ മാജിക്കിലെ ഏറ്റവും ആരധകർ ഉള്ള ജോഡിയും തങ്കച്ചനും അനുവുമാണ്.ഇരുവരിൽ ഒരാൾ ഇല്ലങ്കിൽ പോലും ആരധകർ ചോദ്യങ്ങളുമായി എത്താറുണ്ട്.

അവിവാഹിതനായ തങ്കച്ചനിപ്പോൾ വിവാഹത്തെക്കുറിച്ച് ആരധകരുമായി മനസ് തുറന്നിരിക്കുകയാണ്.വിവാഹത്തെക്കുറിച്ച് തങ്കച്ചൻ പറയുന്നത് ഇങ്ങനെ : അമ്മയ്ക്കായിരുന്നു ഞാൻ വിവാഹം കഴിക്കണം എന്നുള്ള ആഗ്രഹം ഏറ്റവും കൂടുതൽ ഉണ്ടായിരുന്നത്.തന്നെ കാണുമ്പോൾ എല്ലാം ‘അമ്മ വിവാഹത്തിനായി നിർബന്ധിക്കും , എവിടെയെങ്കിലും ചെന്ന് ഒരു പെങ്കൊച്ചിനെ വിളിച്ചോണ്ട് വരാൻ ‘അമ്മ എപ്പോഴും പറയുമായിരുന്നു.കുടുംബത്തിൽ ബാക്കി എല്ലാവരും വിവാഹം കഴിച്ചവരാണ് , ഞാൻ മാത്രമാണ് ഇങ്ങനെ ഒറ്റ തടിയായി നടക്കുന്നത്.അതുകൊണ്ട് തന്നെ അമ്മയ്ക്ക് എന്റെ കാര്യത്തിൽ എന്നും വലിയ വിഷമം ഉണ്ടായിരുന്നു.എന്നാൽ അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ എനിക്ക് സാധിച്ചില്ല.’അമ്മ എന്നെ വിട്ടു പോവുകയും ചെയ്തു.’അമ്മ പോയതിന് ശേഷമാണു അമ്മയുടെ ആഗ്രഹം സാധിചു കൊടുക്കാൻ കഴിയാത്തതിന് വിഷമം ഒരുപാട് ഉണ്ട് .ഇനി അത് എന്നും എൻറെ മനസിനെ വിഷമിപ്പിച്ചുകൊണ്ടിരിക്കും ..വിവാഹം മനപൂർവ്വം ഒഴിവാക്കിയതല്ല , അതങ്ങനെ എങ്ങനെയോ അങ്ങ് നടക്കാതെ നീണ്ടുപോയി.

സ്റ്റാർ മാജിക്കിലൂടെയാണ് തങ്കച്ചന് ഏറെ ആരധകരെ ലഭിച്ചത് , വേഷപ്പകർച്ചകൊണ്ടും കിടിലൻ തങ്കച്ചൻ സ്റ്റാർ മാജിക്കിലെ മിന്നും താരമാണ്.തങ്കച്ചൻ അനു വേദിയിലെ ഹിറ്റ് ജോഡികളാണ്.ഇരുവരും ഒന്നിച്ചുള്ള ചില എപ്പിസോഡുകൾ എത്തിയതോടെ ഇരുവരും തമ്മിൽ പ്രണയത്തിലാണോ എന്ന് പോലും ആരധകർ ചോദിച്ചിരുന്നു.എന്നാൽ അനുവിനെക്കുറിച്ച് തങ്കച്ചൻ പറഞ്ഞത് അവൾ എനിക്ക് എന്റെ പുന്നാര അനിയത്തി ആണെന്നായിരുന്നു.അനുവുമായുള്ള രംഗങ്ങൾ ഒക്കെ വേദിയിലെ തമാശ ആണെന്നും അതൊന്നും കാര്യമായി എടുത്തിട്ടില്ല എന്നാണ് തങ്കച്ചൻ പറയുന്നത്.കോമഡി താരങ്ങളും , സീരിയൽ താരങ്ങളും എല്ലാം ഒരേ വേദിയിൽ അണിനിരക്കുന്ന സ്റ്റാർ മാജിക്ക് എന്ന ഷോ യ്ക്ക് ആരധകർ ഏറെയാണ്.

ആദ്യകാലത്ത് മിമിക്രിയോടൊപ്പം ടാപ്പിംഗും ഓട്ടോ ഡ്രൈവറായും ഒക്കെ തങ്കച്ചൻ ജോലി നോക്കിയിട്ടുണ്ട്.കൈരളി ടീവി യിൽ സംപ്രേഷണം ചെയ്ത മിമിക്സ് 2010 ലൂടെയാണ് ടെലിവിഷൻ രംഗത്തേക്ക് താരം എത്തിയത്.പിന്നീട് മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിലൂടെ താരം പ്രേക്ഷകർക്ക് പരിചിതനായി , എന്നാൽ ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക്കിലൂടെയാണ് താരം ഏറെ ആരധകരെ സമ്പാദിച്ചത്.നിരവധി ടെലിവിഷൻ പരിപാടികളും സിനിമകളുമായി താരം തിരക്കിലാണ്.

x