“പറയാൻ പറ്റാത്ത ഒരുപാട് കാരണങ്ങൾ” മൗനരാഗം സീരിയലിൽ നിന്നും നിങ്ങളുടെ പ്രിയ താരവും പിൻവാങ്ങി

മിനി സ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ മൗനരാഗം.വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേഷകരുടെ ഇഷ്ട സീരിയൽ ആയി മാറാനും മൗനരാഗത്തിന് കഴിഞ്ഞു.അതിനു കാരണം മികച്ച അഭിനയവും കഥയുമാണ്.സംസാരശേഷിയില്ലാത്ത കല്യാണിയുടെയും അവൾക്ക് തന്നാലാകുന്ന കിരണിന്റെയും പ്രണയമാണ് സീരിയലിന്റെ ഇതിവൃത്തം.സീരിയലിൽ ഏറെയും തമിഴ് താരങ്ങളാണ് അണി നിരക്കുന്നതെങ്കിലും ഓരോ കഥാപത്രങ്ങളും ഏവർക്കും പ്രിയപ്പെട്ടതാണ്.ഇപ്പോഴിതാ മൗനരാഗം സീരിയൽ ആരധകരെ കണ്ണീരിലാഴ്ത്തി പ്രദാന കഥാപാത്രത്തിലെത്തിയ നടി സീരിയലിൽ നിന്നും പിന്മാറുന്നു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

 

അതെ മൗനരാഗത്തിൽ കല്യാണിയുടെ ‘അമ്മ കഥാപാത്രം കൈകാര്യം ചെയ്യുന്ന പത്മിനി ജഗദീഷ് ആണ് ഇപ്പോൾ മൗനരാഗത്തിൽ നിന്നും പിന്മാറിയതായി സോഷ്യൽ മീഡിയയിലൂടെ ആരധകരോട് വെളിപ്പെടുത്തിയത്.മുൻപ് പത്മിനി സീരിയലിൽ നിന്നും പിന്മാറിയതായി സൂചന ഉണ്ടായിരുന്നെങ്കിലും അതിന്റെ കാര്യാ കാരണങ്ങൾ ഒന്നും നടി വെളിപ്പെടുത്തിയിരുന്നില്ല.ഇപ്പോഴിതാ പത്മിനി തന്നെ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.ഇങ്ങനെ ഒരു തീരുമാനം എടുത്തതിനു പിന്നിൽ ഒരുപാട് കാര്യങ്ങൾ ഉണ്ടെന്നായിരുന്നു പത്മിനി സൂചിപ്പിച്ചത് .

 

പത്മിനിയുടെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ : എന്റെ പ്രിയപെട്ടവരായ പ്രേക്ഷകരോട് പറയാൻ ആഗ്രഹിക്കാത്ത ചില പ്രദാന കാരണങ്ങൾ കൊണ്ട് ഞാൻ മൗനരാഗം സീരിയലിൽ നിന്നും പിന്മാറുകയാണ്.വ്യക്തിപരമായും അല്ലാതെയും ഏറെ ഇഷ്ടപെട്ട പ്രോജക്റ്റ് ആയിരുന്നു ഇത്.പ്രേക്ഷകർ എന്നെ പിന്തുണക്കുകയും ഇരു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തതിനു എത്രത്തോളം നന്ദി പറഞ്ഞാലും തീരില്ല.നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളത്തിൽ നിന്നും ലഭിച്ച പിന്തുണ വലുതായിരുന്നെന്നും ഇനിയും അവസരം ലഭിച്ചാൽ മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തുമെന്നും പത്മിനി പറയുന്നു.മലയാളത്തിൽ തന്റെ പ്രിയ നടൻ മോഹൻലാൽ ആണെന്നും മണിച്ചിത്രത്താഴ് എന്ന ചിത്രമാണ് മോഹൻലാലിൻറെ ചിത്രങ്ങളിൽ ഏറ്റവും ഇഷ്ടവുമെന്നും മുൻപ് ഒരു അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു.നല്ല അവസരം കിട്ടിയാൽ മലയാള സിനിമയിലേക്ക് അഭിനയിക്കും എന്നും താരം പറയുന്നു.തനിക്ക് ഏറെ പ്രിയപ്പെട്ടത് മൗനരാഗം സീരിയൽ ആണെന്നും അത് കഴിഞ്ഞാൽ തന്റെ പ്രിയപ്പെട്ട സീരിയൽ കുടുംബവിളക്ക് ആണെന്നും താരം പറയുന്നു.കല്യാണി എന്ന കഥാപാത്രത്തിന്റെ അമ്മയായി വേഷമിട്ട പത്മിനി മികച്ച പ്രകടനമായിരുന്നു സീരിയലിൽ കാഴ്ച വെച്ചത്.എന്തായാലും സീരിയലിൽ നിന്നും താരത്തിന്റെ പിന്മാറ്റം ആരധകരെ ശരിക്കും നിരാശയിലാഴ്ത്തിയിട്ടുണ്ട്

Articles You May Like

x