തൻറെ രണ്ട് ആണ്മക്കളെയും പെൺ വേഷത്തിൽ അണിയിച്ചൊരുക്കി നടി അമ്പിളി ദേവി; വീഡിയോ കാണാം

ലയാള സീരിയല്‍-സിനിമാ മേഖലയിലെ നിറസാന്നധ്യമായിരുന്നു അമ്പിളി ദേവി. 2005ല്‍ മികച്ച ടെലിവിഷന്‍ നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം നടിക്ക് ലഭിച്ചിട്ടുണ്ട്. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഫോക്ക് ഡാന്‍സ് എന്നിവയില്‍ പരിശീലനം നേടിയിട്ടുണ്ട്. 2009 മാര്‍ച്ച് 27ന് തിരുവനന്തപുരം സ്വദശിയും സിനിമാ-സീരിയല്‍ കാമറാമാനുമായ ലോവലുമായി വിവാഹം നടന്നെങ്കിലും വിവാഹ മോചനം നടന്നു. പിന്നീട് സീരിയല്‍ നടനും നടന്‍ ജയന്റെ സഹോദരന്റെ മകനുമായ ആദിത്യന്‍ ജയനെ വിവാഹം കഴിച്ചെങ്കിലും നല്ല രീതിയില്‍ മുന്നോട്ട് പോയില്ല.വിവാദങ്ങളും ജീവിതത്തിലെ കയ്‌പ്പേറിയ അനുഭവങ്ങള്‍ക്കും തന്നെ തളര്‍ത്താന്‍ കഴിയില്ലെന്ന് തെളിയിക്കുകയാണ് നടി അമ്പിളി ദേവി.

അമ്പിളി ദേവി പങ്കുവെച്ച പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ രണ്ട് മക്കളുടേയും ചമയ വിളക്കിനായി കൊറ്റന്‍കുളങ്ങര ദേവി ക്ഷേത്രത്തില്‍ എത്തിയതും അവിടെ നിന്ന് എടുത്ത നിരവധി ചിത്രങ്ങവും ഒരു വീഡിയോ രൂപത്തില്‍ താരം പങ്കുവെച്ചിരിക്കുകയാണ്. തലയില്‍ മൂല്ലപ്പൂവും ആഭരണങ്ങളുമടങ്ങുന്ന ചമയങ്ങള്‍ അണിഞ്ഞ് നില്‍ക്കുന്ന കുഞ്ഞു സുന്ദരിമാര്‍ക്കൊപ്പം നില്‍ക്കുന്ന അമ്പിളി ദേവിയുടെ മനോഹര ചിത്രങ്ങളും വീഡിയോയുമാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ജീവിത്തിലെ പ്രയാസ ഘട്ടങ്ങളെ അതിജീവിച്ച് മുന്നോട്ട് നീങ്ങുന്ന താരത്തെ അഭിനന്ദിച്ച് കൊണ്ട് സുഹൃത്തുക്കളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. കൊല്ലം കൊറ്റം കുളങ്ങര അമ്പലത്തില്‍ പുരുഷന്മാര്‍ സ്ത്രീ വേഷം കെട്ടി ചമയ വിളക്ക് എടുക്കുന്ന വഴിപാട് പ്രശസ്തമാണ്. ഈ ചമയ വിളക്ക് കാണാന്‍ ആയിരങ്ങളാണ് ക്ഷേത്രത്തില്‍ തടിച്ചുകൂടാറ്. ഉദ്ദിഷ്ട കാര്യ സാധ്യത്തിന് വേണ്ടിയും മനസ്സില്‍ ആഗ്രഹിക്കുന്ന മറ്റ് ആഗ്രഹങ്ങള്‍ നേടിയെടുക്കാനും വേണ്ടി മീനമാസത്തിലെ 10, 11 തിയ്യതികളിലാണ് ആ ചടങ്ങ് നടക്കാറ്.

സിനിമയില്‍ വേഷമിട്ടിട്ടുണ്ടെങ്കിലും സീരിയലുകളിലാണ് ശ്രദ്ധേയമായ വേഷങ്ങള്‍ അമ്പിളി ദേവി ചെയ്തിട്ടുള്ളത്. സ്വന്തമായി ഒരു നൃത്ത വിദ്യാലയവും നടത്തുന്നുണ്ട്.തന്റെ മുന്നോട്ടുള്ള ഓരോ ചുവടിലും കുടുംബത്തിന്റെയും പ്രിയ്യപ്പെട്ടവരുടേയും പിന്തുണ കൂടെ ഉണ്ടായിരുന്നു എന്നാണ് അമ്പിളി ദേവി പറയുന്നത്. ഭര്‍ത്താവ് ആദിത്യന്‍ ജയനുമായുള്ള പ്രശ്‌നങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പട്ടിരുന്നു. സ്ത്രീപദം സീരിയലില്‍ അഭിനയിക്കുമ്പോഴാണ് അമ്പിളി ദേവി ഗര്‍ഭിണി ആയതും തുടര്‍ന്ന് തന്റെ കഥാപാത്രത്തില്‍ നിന്നും പിന്മാറിയതും.സഹയാത്രികയ്ക്ക് സ്‌നേഹ പൂര്‍വ്വം. മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്‌നവും, ഹരിഹരന്‍പിള്ള ഹാപ്പിയാണ്, വിശ്വ തുളസി, കല്ല്യാണക്കുറിമാനം എന്നിവയാണ് താരം അഭിനയിച്ച സിനിമകള്‍. ഇതില്‍ മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്‌നവും എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൃഥ്വിരാജിന്റെ സഹോദരിയായാണ് ഇതില്‍ അമ്പിളി ദേവി എത്തിയത്.

Articles You May Like

x