
നെഞ്ച് തകരുന്ന കാഴ്ച അച്ഛന്റെ വിയോഗം അറിഞ്ഞ് അലറി കരഞ്ഞു ഡിംപൽ ഭാൽ സഹിക്കാൻ പറ്റുന്നില്ല എന്ന് പ്രേക്ഷകർ
ബിഗ്‌ബോസ് മലയാളം സീസൺ മൂന്നിലെ മികച്ച മത്സരാർഥിയാണ് ഡിംപൽ ഭാൽ, മലയാളി പ്രേക്ഷകരുടെ ഹൃദയം ആദ്യദിവസം മുതൽ കവർന്ന ഒരുപക്ഷേ ഏറ്റവും കൂടുതൽ പ്രേക്ഷകരുടെ പിന്തുണയുള്ള ഒരു മത്സരാർത്ഥി കൂടിയാണ് ഡിംപൽ ഭാൽ, കഴിഞ്ഞ ദിവസമായിരുന്നു ഡിംപലിൻറെ അച്ഛൻറെ വിയോഗം, അദ്ദേഹത്തെ ഡൽഹിയിൽ ഹോസ്പിറ്റലിൽ പനിയായിട്ട് അഡ്‌മിറ്റ് ചെയ്യുകയായിരുന്നു, ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയാണ് ഡിംപലിന്‍റെ പിതാവ്

ഈ വാർത്ത ആദ്യം ഡിംപലിനെ അറിയിച്ചിലായിരുന്നു, എന്നാൽ ഡിംപലിൻറെ സഹോദരി തിങ്കൾ ഭാൽ അച്ഛൻറെ വിയോഗം ഡിംപലിനെ അറിയിക്കാൻ പോകുന്നു എന്ന് തൻറെ ഇൻസ്റ്റാഗ്രാമിൽ കൂടി പറഞ്ഞിരുന്നു, ഏറെ വേദനയുള്ള ഒരു കാര്യം നിങ്ങളുമായി പങ്ക് വെക്കാൻ ഉണ്ട് എന്ന് പറഞ്ഞ് കൊണ്ടായിരുന്നു പ്രേക്ഷകരോട് ഡിംപൽ ഭാലിൻറെ സഹോദരി തിങ്കൾ ഭാൽ പറഞ്ഞ് തുടങ്ങിയത് തന്നെ ,തിങ്കളിന്റെ വാക്കുകൾ ഇങ്ങനെ

കഴിഞ്ഞ ദിവസം എൻറെ അച്ഛൻ ഞങ്ങളെ വിട്ട് പോയി, ഞാൻ ഇപ്പോൾ ഡൽഹിയിൽ ആണ് ഉള്ളത്, എൻറെ ഏറ്റവും ഇളയ അനിയത്തി നൈന മാത്രമേ ഉള്ളായിരുന്നു പപ്പയുടെ കൂടെ, ഞാനും മമ്മയിലും ഇപ്പോൾ ഡൽഹിയിൽ എത്തിയിട്ടുണ്ട് ഡിംപലിനെ ഞങ്ങൾ ഇതുവരെ ഇൻഫോം ചെയ്‌തിട്ടില്ല, അവൾ അത് എങ്ങനെ എടുക്കും എന്നും ഞങ്ങൾക്ക് അറിയില്ല, അവളുടെ അടുത്തേക്ക് സഹോദരനെയും കൂട്ടുകാരെയും പറഞ്ഞ് വിട്ടിട്ടുണ്ട് , അച്ഛൻറെ കോവിഡ് റിസൾട്ട് വന്നിട്ടുണ്ട് നെഗറ്റീവ് ആണ് അത് കൊണ്ട് ബോഡി വിട്ട് തരാം എന്ന് അറിയിച്ചിട്ടുണ്ട് , ഞാൻ അവളെ അറിയിക്കാൻ പോകുകയാണ് അവൾ എങ്ങനെ എടുക്കും എന്ന് അറിയില്ല ” ഇതായിരുന്നു തിങ്കളിന്റെ വാക്കുകൾ

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് പുറത്ത് വിട്ട വീഡിയോയിൽ ഡിംപലിനെ അറിയിക്കുന്ന ആ രംഗം ചെറുതായിട്ട് കാണിക്കുകയായിരുന്നു, വാർത്ത അറിഞ്ഞ ഡിംപൽ ഭാൽ അലറി കരയുന്ന രംഗമാണ് കാണിച്ചത്, പാരൻസിന്റെ വിയോഗം നടക്കുമ്പോൾ എത്രമാത്രം ഒരു വ്യക്തിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് എന്ന ഡിംപലിൻറെ ആ ഇമോഷൻസ് കാണുന്ന ഏതൊരു മലയാളിക്കും മനസ്സിലാവും,താരം കഴിഞ്ഞ ദിവസം ആറു മണിക്കുള്ള ഫ്ലൈറ്റിൽ ഡൽഹിക്ക് തിരിച്ചതായാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം
View this post on Instagram