
കോവിഡ് ടെസ്റ്റ് ചെയ്യാൻ പറഞ്ഞെങ്കിലും അടുത്തുള്ള ഡോക്റ്ററെ കാണാനാണ് അന്നേരം തോന്നിയത് ; പക്ഷേ രണ്ടാമത്തെ ദിവസം മേധുവിനെ കാണാൻ പോലും വയ്യാത്ത അവസ്ഥയിലായി
ഫ്ലവേർസ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയായ സീതയിലൂടെ പ്രേക്ഷകരുടെ ഇഷ്ട്ടം പിടിച്ചു പറ്റിയ നടനാണ് ദീപൻ മുരളി. മലയാളത്തിലെ നമ്പർ വൺ റിയാലിറ്റി ഷോയായ ബിഗ്‌ബോസിൽ മത്സരാർത്ഥി ആയി എത്തിയതോടെ ആണ് ദീപൻ മുരളിയെ പ്രേക്ഷകർ അടുത്തറിയുന്നത്. അതോടെ താരത്തിനോടുള്ള ഇഷ്ട്ടം ഇരട്ടിയായി. സോഷ്യൽ ലോകത്തും സജീവ സാന്നിധ്യമാണ് ദീപൻ. തന്റെ വിശേഷങ്ങൾ ഒക്കെ തന്നെ ദീപൻ പ്രേക്ഷകരുമായി പങ്കു വെക്കാറുണ്ട്. ദീപൻ പങ്കുവെച്ച വിവാഹ വാർഷിക ചിത്രങ്ങൾ ഒക്കെ വൈറൽ ആയി മാറിയിരുന്നു.

ഇപ്പോഴിതാ തന്റെ കുടുംബം നേരിട്ട വിഷമകരമായ അവസ്ഥയെ കുറിച്ച് തുറന്നു പറയുകയാണ് ദീപൻ. തന്റെ മകൾക്ക് ഒരു പണി വന്നതും അതുമൂലം ദീപനും ഭാര്യയും അനുഭവിച്ച വേദനയുമാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കു വെച്ചിരിക്കുന്നത്. കൊറോണ വ്യാപനം ആയതുകൊണ്ട് തന്നെ വളരെ ശ്രദ്ധയോടെ ആയിരുന്നു ഓരോ ദിവസവും തള്ളിനീക്കിയത്. ഒരു മാസത്തോളമായി വീട്ടിൽ തന്നെ ഇരിക്കുകയായിരുന്നു. അടുത്തുള്ള കടകളിൽ നിന്നും അത്യാവശ്യ സാധനങ്ങൾ വാങ്ങി മുന്നോട്ടു പോയി.

എന്നാൽ അപ്രതീക്ഷിതമായായിരുന്നു കുഞ്ഞു മകൾക്ക് പനി പിടിക്കുന്നത്. ആദ്യ കാര്യമായെടുത്തില്ല എന്നാൽ പെട്ടെന്ന് അവസ്ഥ മോശമായതിനെ തുടർന്ന് ഹോസ്പിറ്റലിൽ വിളിച്ചു. കോവിഡ് ടെസ്റ്റ് ചെയ്യാൻ ആയിരുന്നു അവിടുന്ന് കിട്ടിയ നിർദേശം. എന്നാൽ വീടിനു അടുത്തുള്ള ഡോക്ടറെ കാണിക്കാം എന്നാണ് അന്നേരം തോന്നിയത്. ഡോക്ടറെ പോയി കണ്ടപ്പോൾ ഇത് വൈറൽ Fever ആണെന്നും മൂന്ന് ദിനം നോക്കാം എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രണ്ടാമത്തെ ദിവസം മേധുവിനെ കാണാൻ പോലും വയ്യാത്ത അവസ്ഥയിലായി അവൾ വെള്ളം പോലും കുടിക്കില്ലയായിരുന്നു കണ്ണ് പകുതി തുറന്ന് , ശരീരത്തിൽ തൊടാൻ പറ്റാത്ത വേധന പിന്നെ എന്തൊക്കെയെ പകുതി ശബ്ദ്ധത്തിൽ പറയും , ചുട്ട് പൊള്ളുന്ന ചൂടും.

തുണി നനച്ച് ചൂട് എടുക്കുകയായിരുന്നു ഇതിനിടയിൽ മണവും, ‘ശ്വാസനം എല്ലാം നോക്കുന്നുണ്ടായിരുന്നു. അവളുടെ അവസ്ഥ കണ്ട് അവൾക്കു അറിയാനോ പറയാനോ പറ്റാത്ത ഈ വേദന എനിക്ക് തന്നിട്ട് അവളെ സുഖമാക്കണെ എന്ന് ദൈവത്തോട് പ്രാർത്ഥിച്ചുപോയി. ദൈവം ആ വിളി കേട്ടു. അടുത്ത ദിവസം അവൾ ഉഷറായി പക്ഷേ ഞാൻ വേദന കൊണ്ട് പുളയാൻ തുടങ്ങി ഉടൻ തന്നെ മായയെയും കുത്തിനെയും റൂoൽ നിന്നും മാറ്റി. ഒന്ന് എണിക്കാനോ കൈ പൊക്കാനെ പറ്റാത്ത വേധന. അങ്ങനെ ഉറങ്ങിയിട്ട് നാലാം ദിവസം . ഇന്നലെ RT PCR ടെസ്റ്റ് വിട്ടിൽ വന്ന് എടുത്തു .ഈശ്വരൻ തുണച്ചു നെഗറ്റീവാണ്.

വെറും ഒരു പണി വന്ന എന്റെ അവസ്ഥ ഇങ്ങനെ ആണേൽ കോവിഡ് പോസ്റ്റീവ് ആയിട്ടുള്ള വീടിൻ്റെ അവസ്ഥ എന്ത് ഭീകരം ആണ് എന്ന് ഞാൻ ആലോചിച്ചുപ്പോയി. കൊറോണ കാലത്തെ Fever നിന്ന് മനസ്സിലായി സാധാരണ അസുഖം ആണേൽ പോലും മനുഷ്യന് ഹോസ്പിറ്റലിൽ പോകാനോ , അറിയാനോ സാധിക്കുന്നില്ല. ഈ മഹാമാരിയിൽ നിന്ന് ലോകം എത്രയും വേഗം മുക്തി നേടണം. നാം ഓരോരുത്തരും ഉറ്റവർക്കും സമൂഹത്തിനും വേണ്ടി ജാഗ്രത പാലിക്കണം ഇനി കുടുംബത്തിനു വേണ്ടി എൻ്റെ ജാഗ്രത ഇരട്ടിയായി . ഓരോരുത്തരും ഇതിൽ കൂടെ കടന്നു പോകാതിരിക്കാൻ കുറച്ച് പ്രയാസങ്ങൾ സഹിച്ച് ക്ഷമിച്ച് വീട്ടിൽ തന്നെ സേഫ് ആയി പോകണം . അഗോരാത്രം ശരീരo മറന്ന് നന്മ ചെയ്യുന്ന നഴ്സുമാർ ,ഡോക്ടസ് സന്നദ്ധ പ്രവർത്തകർ നിങ്ങൾക്ക് ബിഗ്സല്യൂട്ട്.