പ്രിയ നടി ശരണ്യ വീണ്ടും ആശുപത്രിയിൽ , താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വെളിപ്പെടുത്തി സീമ ജി നായർ

മലയാളി സീരിയൽ – സിനിമ പ്രേഷകരുടെ ഇഷ്ട നടിമാരിൽ ഒരാളാണ് ശരണ്യ ശശി . മികച്ച അഭിനയം കൊണ്ടും മികച്ച കഥാപാത്രങ്ങൾ കൊണ്ടും വളരെ വേഗം ആരധകരുടെ ശ്രെധ നേടിയ താരം കൂടിയായിരുന്നു ശരണ്യ .. എന്നാൽ അഭിനയലോകത്ത് തിളങ്ങി നിൽക്കുമ്പോഴായിരുന്നു ട്യൂമർ എന്ന വില്ലൻ ശരണ്യയുടെ ജീവിതത്തിലേക്ക് കടന്നു വന്നത് .. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ശരണ്യ ട്യൂമറുമായുള്ള പോരാട്ടത്തിലാണ് , പല തവണ ട്യൂമറിനെ തന്റെ ഇച്ഛ ശക്തികൊണ്ടും മനക്കരുത്ത് കൊണ്ടും നേരിട്ട ശരണ്യ പല തവണ മരണമുഖത്തുനിന്നും ജീവിതം തിരികെ പിടിച്ചിരുന്നു .. അന്നും ഇന്നും എന്നും ശരണ്യക്ക് ഒപ്പം നടി സീമ ജി നായർ ഒപ്പമുണ്ട് . കഴിഞ്ഞ മാസം ശരണ്യക്ക് വീണ്ടും ട്യൂമർ സ്ഥിതികരിച്ച വാർത്ത സീമ ജി നായർ സ്നേഹ സീമ എന്ന യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു ..

ഇത്തവണ ശരണ്യയെ ട്യൂമർ മാത്രമല്ല ഒപ്പം കോവിഡും പിടികൂടിയിരുന്നു .. ജൂണിൽ കീമോ തുടങ്ങാനിരിക്കവേയാണ് താരത്തെ കോവിഡ് പിടികൂടിയത് . ശരണ്യക്കും ‘അമ്മ ഗീതയ്ക്കും സഹോദരനുമാണ് കോവിഡ് ബാധിച്ചത് .. ഇപ്പോഴിതാ ശരണ്യയുടെ അവസ്ഥ വെളിപ്പെടുത്തി സീമ ജി നായർ രംഗത്ത് എത്തിയിരിക്കുകയാണ് .. സ്നേഹ സീമ എന്ന യൗട്ട് ചാനെലിലൂടെയാണ് സീമ ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയത് .. സീമയുടെ വാക്കുകളിലേക്ക്

കഴിഞ മാസം 23 ആം തിയതി ആയിരുന്നു ശരണ്യയെ കോവിഡ് ബാധിച്ചു അഡ്മിറ്റ് ചെയ്തത് ..അഡ്മിറ്റ് ചെയ്തതിനു ശേഷം അസുഖം വളരെ ഗുരുതരമായ സാഹചര്യത്തിലേക്ക് പോവുകയും വെന്റിലേറ്റർ ഐ സി യു വിലക്ക് മാറ്റുകയും ചെയ്തു ..അത് വല്ലാത്ത ക്രിട്ടിക്കൽ കണ്ടിഷൻ ആയിരുന്നു . വെറ്റിലേറ്റർ ഐ സി യൂ വിൽ ഒരുപാട് ദിവസം ശരണ്യ കിടന്നു . കഴിഞ്ഞ മാസം 23 ആം തിയതി അഡ്മിറ്റ് ചെയ്ത ശരണ്യക്ക് ഈ മാസം പത്താം തിയതിയായപ്പോഴാണ് കോവിഡ് നെഗറ്റീവ് ആയത് . പിന്നീട് ശരണ്യയെ റൂമിലേക്ക് മാറ്റുകയും അന്ന് രാത്രി വീണ്ടും പനി വഷളാവുകയും വീണ്ടും വെന്റിലേറ്റർ ഐ സി യൂ വിലേക്ക് തന്നെ മാറ്റുകയും ചെയ്തു .

ഒന്നിന് പുറകെ ഒന്നായി ഗുരുതരമായ രോഗങ്ങളിലൂടെ ശരണ്യ കടന്നു പോയ്കൊണ്ടിരിക്കുകയാണ് .ശരണ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട് ഏകദേശം 36 ദിവസത്തോളമായി . ചികിത്സ ചിലവും വളരെ അധികം കൂടുതലാണ് . ഇതിനിടയിൽ തന്നെ ശരണ്യക്ക് കീമോ തെറാപ്പിയും സ്റ്റാർട്ട് ചെയ്തിട്ടുണ്ട് .കാൽ ചുവട്ടിലുള്ള മണ്ണ് ഒളിച്ചു പോകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത് , എന്താകും എങ്ങനെ ആകും എന്നൊന്നും അറിയില്ല . ഇപ്പോഴും ശരണ്യ ഐ സി യു വിൽ തന്നെയാണ് , എല്ലാവരും ശരണ്യക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും സീമ ജി നായർ പറയുന്നു ..

x