സീത ലക്ഷ്മിക്ക് സമ്മാനമായി കിട്ടിയ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങ് ; വീട് കണ്ട് അമ്പരന്ന് ആരാധകർ

ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്ത ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയ താരമാണ്  സീതാലക്ഷ്മി. നിരവധി കുട്ടി പ്രതിഭകളെ അണിനിരത്തി ഒരുക്കിയ റിയാലിറ്റി ഷോയാണ് ആണ് ടോപ് സിംഗർ. ടോപ് സിംഗർ മറ്റു റിയാലിറ്റി ഷോകളിൽ നിന്നും വ്യത്യസ്തമായിരുന്നു. എലിമിനേഷൻ ഉണ്ടായിരുന്നില്ല എന്നതാണ് ആണ് ഏറ്റവും വലിയ പ്രത്യേകത. മറ്റു റിയാലിറ്റി ഷോകളിൽ അന്യഭാഷാ പാട്ടുകൾ പാടിയിരിന്ന സമയത്ത് ടോപ് സിംഗർ റിയാലിറ്റി ഷോയിൽ മലയാളം പാട്ടുകൾ മാത്രമാണ് കുട്ടിപ്രതിഭകൾ പാടിയിരുന്നത്.

മലയാളം മിനി സ്ക്രീനിൽ ഒട്ടനവധി സംഗീത റിയാലിറ്റി ഷോ ഉണ്ടായിട്ടുണ്ടെങ്കിലും ഫ്ലവേഴ്സ് ചാനലിലെ ടോപ്പ് സിംഗർ വളരെ പെട്ടന്ന് പ്രേക്ഷകരുടെ മനസ്സിൽ  ഒരു സ്ഥാനം ഉറപ്പിച്ചു . എം ജി ശ്രീകുമാർ, ജയചന്ദ്രൻ, മധു ബാലകൃഷ്ണൻ, സിത്താര, അനുരാധ തുടങ്ങി മലയാളത്തിലെ പ്രമുഖ ഗായകരും സംഗീത സംവിധായകരും ആണ് വിധികർത്തകളായി എത്തിയത്. ടോപ് സിംഗറിലെ കുഞ്ഞു പ്രതിഭാശാലികളെ മലയാളികൾ ഒന്നടങ്കം ചേർത്തു നിർത്തി. രണ്ടു വർഷത്തോളം ഈ റിയാലിറ്റിഷോ മികച്ച പ്രേക്ഷകപ്രീതി ആർജിച്ച കുടുംബ സദസ്സുകളിലും അതിഥി മുറിയിലും സംഗീത ആസ്വാദകരെ പിടിച്ചിരുത്തി.

മികച്ച ഗാനാലാപനം കൊണ്ടും ശബ്ദസൗന്ദര്യം കൊണ്ടും വളരെ പെട്ടെന്നാണ് സീതാലക്ഷ്മി ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ പുത്തൻ വീഡിയോകളും പാട്ടുകളും സന്തോഷം നിമിഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സീതാലക്ഷ്മി പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത് .

 

സീത ലക്ഷ്മിക് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട്. സീതാലക്ഷ്മിയുടെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളും പാട്ട് വീഡിയോകളും എല്ലാം യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്നു. സപ്തസ്വരങ്ങളാടും എന്ന ഗാനം അവസാന റൗണ്ടിൽ പാടിയ സീതാലക്ഷ്മി വിധികർത്താക്കളെ ഈറനണിയിച്ചിരുന്നു . സീതാലക്ഷ്മി ടോപ് സിംഗർ വിജയായതിലുടെ കിട്ടിയ 50 ലക്ഷം രൂപയുടെ ഫ്ലാറ്റിന്റെ പാലുകാച്ചൽ ചടങ്ങ് യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുകയാണ് താരം. ടോപ് സിംഗർ വിജയിയായ സീതാലക്ഷ്മിക്ക് തുളസി ഡെവലപ്പേഴ്സ് ലിമിറ്റഡ് ഇന്ത്യ 50 ലക്ഷം രൂപയുടെ ഫ്ലാറ്റ് ആണ് സ്വന്തമാക്കിയത്. ഇപ്പോഴിതാ സംഗീതത്തിൽ നിന്നും ലഭിച്ച വീട്ടിൽ പാലുകാച്ചി താമസം ആയിരിക്കുകയാണ് താരം.

ചങ്ങനാശ്ശേരി സ്വദേശിയാണ് സീതാലക്ഷ്മി. അച്ഛൻ സിംഗപ്പൂരിൽ ആണ് ജോലി ചെയ്യുന്നത്. സീതാലക്ഷ്മിക്ക് രണ്ട് സഹോദരിമാരാണ് ഉള്ളത് .അമ്മയ്ക്കും അനിയത്തിമാർക്കും ഒപ്പം പച്ചപ്പട്ടു പാവാട ധരിച്ച് മുല്ലപ്പൂ വച്ച് കയ്യിൽ വിളക്കേന്തി വലതുകാൽവെച്ച് സീതാലക്ഷ്മി ഫ്ലാറ്റിലേക്ക് പ്രവേശിച്ചത്. സീതാലക്ഷ്മിയുടെ വീടിന് നിരവധി ആരാധകരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. ടോപ് സിംഗറിലെ കുട്ടിപ്രതിഭകൾ എല്ലാവരും പാലുകാച്ചൽ ചടങ്ങിൽ എത്തിയിരുന്നു. സീതാസ് നെസ്റ്റ് എന്നാണ് താരം തൻറെ വീടിന് പേര് നൽകിയിരിക്കുന്നത്.

 

x