
കുടുംബത്തിലേക്ക് പുതിയ അതിഥി എത്തി, സന്തോഷം പങ്കുവെച്ച് സൗഭാഗ്യയും ഭർത്താവ് അർജുനും
മലയാളി ആരധകരുടെ ഇഷ്ട താര ദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുൻ സോമശേഖരനും.സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ഇരുവരും.ടിക്ക് ടോക്കിലൂടെയും ഡബ്മാഷിലൂടെയും ഒക്കെയാണ് സൗഭാഗ്യയെ മലയാളി പ്രേക്ഷകർ തിരിച്ചറിഞ്ഞു തുടങ്ങിയത്.മികച്ച ടൈമിങ്ങിലുള്ള താരത്തിന്റെ അഭിനയത്തിന് ആരധകർ ഏറെയായിരുന്നു.നടൻ രാജ റാമിന്റെയും നടിയും നർത്തകിയുമായ താര കല്യാണിന്റെയും മകളാണ് സൗഭാഗ്യ വെങ്കിടേഷ്.സൗഭാഗ്യയെ പോലെ തന്നെ അർജുൻ സോമ ശേഖരനും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് , സൗഭാഗ്യക്കൊപ്പമുള്ള വിഡിയോകളിലൂടെയാണ് പ്രേക്ഷകർ അർജുനെയും അറിഞ്ഞു തുടങ്ങിയത്.പിന്നീട് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴത്തിലൂടെ മികച്ച അഭിനയം കാഴ്ചവെച്ച് അർജുൻ എത്തിയിരുന്നു.എന്നാൽ പരിപാടിയിൽ കത്തി നിൽക്കുമ്പോഴുള്ള താരത്തിന്റെ പിന്മാറ്റം ആരധകരെ ശരിക്കും നിരാശയിലാഴ്ത്തിയിരുന്നു.

ഇക്കഴിഞ്ഞ ഇടയിലായിരുന്നു സൗഭാഗ്യയും അർജുനും തമ്മിൽ വിവാഹിതരായത്.ഇരുവരുടെയും വിവാഹ ചിത്രങ്ങളും വിഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.ഇരുവരുടെയും പ്രണയവിവാഹമായിരുന്നു ..’അമ്മ താൻ ആഗ്രഹിച്ച ഒരു ഭർത്താവിനെ തന്നെയാണ് തനിക്ക് നൽകിയത് എന്ന് സൗഭാഗ്യ തുറന്നുപറഞ്ഞിരുന്നു .സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ ഇരുവരും ഒന്നിച്ചുള്ള പുത്തൻ ചിത്രങ്ങളൊക്കെ ഇടക്കിടക്ക് ഇരുവരും പോസ്റ്റ് ചെയ്യാറുണ്ട്.ഇപ്പോഴിതാ തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അതിഥിയെത്തി എന്ന വിശേഷമാണ് ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.ഇരുവരും പതിനഞ്ചു ലക്ഷത്തിന്റെ ബൈക്ക് സ്വന്തമാക്കിയ വാർത്തയാണ് ഇപ്പോൾ ആരധകരുമായി ഇരുവരും പങ്കുവെച്ചിരിക്കുന്നത്.15 ലക്ഷം മുടക്കി പുതിയ അതിഥിയെ കൂടെ കൂട്ടിയ ഇരുവരുടെയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.

സോഷ്യൽ മീഡിയയുടെ പ്രിയങ്കരരായ അർജുനും സൗഭാഗ്യയും പത്തു വർഷത്തിലേറെ സുഹൃത്തുക്കളായിരുന്നു , സൗഹൃദം പിന്നീട് പ്രണയത്തിലേക്കും , പിന്നീട് വിവാഹത്തിൽ എത്തുകയും ആയിരുന്നു.സൗഭാഗ്യയുടെ അമ്മയും നടിയും നർത്തകിയുമായ താര കല്യാൺ നടത്തുന്ന നൃത്ത വിദ്യാലയത്തിൽ വിദ്യാർത്ഥിയായിട്ടാണ് അർജുൻ എത്തുന്നത് ..പുതിയ അതിഥിയുടെ വിഡിയോകളും ചിത്രങ്ങളും എല്ലാം ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.