വിവാഹത്തിനൊരുങ്ങി സ്റ്റാര്‍ സിംഗര്‍ ആതിര മുരളി വൈറലായി വിവാഹ നിശ്ചയം

ആതിര മുരളിയെ മലയാളികൾ അത്ര പെട്ടന്ന് മറക്കാൻ ഇടയില്ല കാരണം മധുരമായ സംഗീതം കൊണ്ട് എല്ലാവരുടെയും ഹൃദയത്തിൽ കേറി പറ്റിയ താരമാണ് അത് കൊണ്ട് എല്ലാവർക്കും അറിയാവുന്ന താരം കൂടിയാണ് ആതിര മുരളി. മഞ്ച് സ്റ്റാർ സിംഗർ ജൂനിയറിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ താരത്തെ മിനി സ്ക്രീൻ പ്രേക്ഷകർ അത്ര പെട്ടെന്ന് മറക്കാൻ ഇടയില്ല, ആതിര മുരളിക്ക് സംഗീതം എന്നാൽ എല്ലാമാണ് അഞ്ചാം വയസ്സു മുതൽ സംഗീത ലോകത്ത് കടന്ന് വന്ന താരം കൂടിയാണ് ആതിര മുരളി

ചെറുപ്പത്തിൽ തന്നെ റിയാലിറ്റി ഷോ ആയ മഞ്ച് സ്റ്റാർ സിംഗറിൽ പങ്കെടുക്കുകയും ആ ഷോയിൽകൂടി മലയാളികൾക്ക് പരിചിതമായ മുഖം കൂടിയാണ് ആതിരയുടേത് റിയാലിറ്റി ഷോയ്ക്ക് പുറമെ . ആതിര മുരളി കേരള യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവലിൽ നിരവതി സമ്മാനങ്ങളും നേടിയിട്ടുണ്ട് താരം ലൈറ്റ് മ്യൂസിക്, ഗസൽ, കാദപ്രസംഗം, വൃന്ദാവാധ്യം, ഗണമേല എന്നിവയിൽ ആണ് പങ്കെടുത്തത് എല്ലാത്തിനും സമ്മാനം ലഭിക്കുകയും ചെയ്തിരുന്നു സഹോദരനും അച്ഛനും സംഗീതജ്ഞർ ആണ്. കുടുംബം മുഴുവനും സംഗീതജ്ഞർ ആയത് കൊണ്ട് തന്നെ താരത്തിന് നല്ല പിന്തുണയാണ് ലഭിച്ചത്

അത് കൊണ്ട് തന്നെ ആതിര ചെറു പ്രായത്തിൽ തന്നെ സംഗീത ലോകത്ത് കടന്ന് വന്നതും ആതിര മുരളിക്ക് ആകാശ്വാനി നാടോടി ഗാനത്തിനുള്ള പുരസ്കാരവും ഉണ്ണി മേനോൻ യുവ ഗായക പുരസ്‌കാരവും ആതിരയ്ക്ക് ലഭിച്ചിട്ടുണ്ട് ജിബിൻ എടവനക്കാട് സംവിധാനം ചെയ്ത വള്ളിക്കെട്ടു എന്ന മലയാള സിനിമയിൽ കൂടിയായണ് ആതിര ആദ്യമായി സിനിമയിൽ പാടുന്നത് അതിൽ അച്ഛൻ പുനലൂർ മുരളിയായിരുന്നു സംഗീത സംവിധാനം ചെയ്‌തത്‌ .ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരത്തിന്റെ എൻഗേജ്മെന്റ് ചിത്രങ്ങളും വീഡിയോകളും ആണ് വൈറലായി മാറുന്നത്

“ഒരുമിച്ചായിട്ട് ഏഴു വർഷം ” എന്ന തലക്കെട്ടോടെ മോതിരം കൈ മാറുന്ന വീഡിയോയാണ് താരം ആദ്യം പങ്ക് വെച്ചത് ജയേഷുമായിട്ടാണ് താരത്തിന്റെ വിവാഹ നിശ്ചയം കഴിന്നത് ഈ കുട്ടി ഇത്രയ്ക്ക് വലുതായോ എന്നാണ് ഈ ചിതങ്ങൾ കണ്ടപ്പോൾ ചോദിക്കുന്നത് നിരവതി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ച് കൊണ്ട് രംഗത്ത് വരുന്നത് എന്നാൽ എന്നാണ് വിവാഹം എന്ന് ആതിര മുരളി വ്യക്തമാക്കിട്ടില്ല

x