സർജറി കഴിഞ്ഞു ഹോസ്‌പിറ്റൽ വിട്ടു നല്ല വേദനയുണ്ട് ; ശരണ്യയുടെ രോഗവിവരം അറിയിച്ചു ശരണ്യയുടെ അമ്മ

മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി സീരിയൽ പ്രേക്ഷകർ നെഞ്ചോട് ചേർത്ത നടി ആണ് ശരണ്യ ശശി. ടിവി പരമ്പരകളിൽ ഒരേ സമയം നായികാ കഥാപാത്രമായും നെഗറ്റീവ് റോളിലും ഒക്കെ അഭിനയ മികവ് കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട് ശരണ്യ. അങ്ങനെ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒക്കെ മിന്നി തിളങ്ങി നിൽക്കുന്ന സമയത്താണ് ക്യാൻസറിന്റെ രൂപത്തിൽ വിധി ശരണ്യയെ തേടി എത്തുന്നത്. ആറ് വര്ഷം മുൻപ് കണ്ടെത്തിയ ബ്രെയിൻ ട്യൂമർ ശരണ്യയുടെ ക്യരിയർ മാത്രമല്ല ജീവിതവും മാറ്റി മറിച്ചു.

എന്നാൽ തന്റെ നിശ്ചയദാർഢ്യം കൊണ്ട് ക്യാന്സറിനോട് പൊരുത്തനായിരുന്നു ശരണ്യയുടെ തീരുമാനം. എന്നാൽ ക്യാൻസറും പിന്മാറാൻ തയ്യാറല്ലായിരുന്നു. ഓരോ തവണയും ചികിൽസിച്ചു ഭേദമാക്കി എന്ന് കരുതുമ്പോഴും കാൻസർ നടിയെ വിടാതെ പിന്തുടർന്നു. തുടർച്ചയായി പതിനൊന്ന് ശസ്ത്രക്രിയക്കു വിധേയ ആകേണ്ടി വന്നിട്ടുണ്ട് ശരണ്യക്ക്. ക്യാൻസർ വന്ന ആദ്യ ഘട്ടങ്ങളിൽ അഭിനയിക്കാൻ പോയി ആ വരുമാനത്തിൽ ആയിരുന്നു ചികിത്സ തുടർന്നത്. എന്നാൽ തുടരെ തുടരെ ഉള്ള ശസ്ത്രക്രിയകൾ നടിയെ തളർത്തിക്കളഞ്ഞു.

എന്നാൽ വർഷങ്ങൾ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ ജീവിതം തിരികെ പിടിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ശരണ്യ. ശരണ്യ ആരംഭിച്ച യൂട്യൂബ് ചാനലിന് ആരാധകരിൽ നിന്നും മികച്ച പിന്തുണ ആണ് ലഭിച്ചത്. പക്ഷേ അന്ന് തോൽപ്പിച്ച് വിട്ട ക്യാൻസർ വീണ്ടും ശരണ്യയെ തേടിയെത്തി. മാസത്തിൽ നടത്താറുള്ള ചെക്കപ്പിലാണ് ട്യൂമർ വീണ്ടും വളരുന്നതായി കണ്ടെത്തിയത്. വീണ്ടും ഒരു ശസ്ത്രക്രിയ കൂടി വേണ്ടി വരുമെന്ന് ഡോക്റ്റർമാർ അറിയിച്ച വിവരം ശരണ്യയുടെ അമ്മയാണ് ശരണ്യയുടെ യൂട്യൂബ് ചാനൽ വഴി ആരാധകരെ അറിയിച്ചത്.

ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയ സമയത്തും സർജറി കഴിഞ്ഞ സമയത്തുമൊക്കെ ശരണ്യയുടെ വിശേഷങ്ങൾ നടി സീമ ജി നായർ വീഡിയോ വഴി ആരാധകരെ അറിയിച്ചിരുന്നു. സർജറി കഴിഞ്ഞു ശരണ്യയെ വീട്ടിൽ കൊണ്ട് വന്നപ്പോൾ ശരണ്യയുടെ വിശേഷങ്ങൾ പങ്കുവെച്ചു അമ്മ ഒരു വീഡിയോ പങ്കുവെച്ചു. ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയെങ്കിലും നല്ല വേദനയും ബുദ്ധിമുട്ടും ഉണ്ടെന്നും ഇൻഫെക്ഷൻ വരാൻ സാധ്യത കൂടുതൽ ആണെന്നും ‘അമ്മ പറയുന്നു. എല്ലാവരുടെയും പ്രാർത്ഥനകൾക്കും സഹായങ്ങൾക്കും നന്ദിയും അറിയിക്കുന്നുണ്ട് ‘അമ്മ.

 

 

x