സാന്ത്വനത്തിലെ അഞ്ജലിയുടെ ജന്മദിന ആഘോഷം ; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പര എന്ന് വേണം വിഷേശയിപ്പിക്കാൻ സാന്ത്വനം എന്ന പരമ്പരയെ. അതിനു കാരണവുമുണ്ട്. വളരെ പെട്ടെന്നായിരുന്നു സാന്ത്വനം പ്രേക്ഷക മനസ്സിൽ ഇടം പിടിക്കുന്നത്. സീരിയൽ കാണാത്തവരെ പോലും സാന്ത്വനം അതിന്റെ ആരാധകരാക്കി മാറ്റി എന്നതാണ് സാന്ത്വനത്തിന്റെ പ്രത്യേകത. മറ്റു പരമ്പരകളിൽ നിന്നും വ്യത്യസ്തമായി കഥപറഞ്ഞ സാന്ത്വനത്തിന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. സീരിയലുകളുടെ റേറ്റിങ് ചാർട്ടിൽ ഒന്നാം സ്ഥാനത്തേക്ക് സാന്ത്വനം കുതിച്ചു കയറുകയായിരുന്നു. സാന്ത്വനം സൂപ്പർഹിറ്റ് ആയതോടെ അതിലെ കഥാപാത്രങ്ങളും സൂപ്പർസ്റ്റാറുകളായി.

ചിപ്പി സജിൻ ഗോപിക തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി എത്തിയ സാന്ത്വനം ഇവരുടെയും കരിയർ തന്നെ മാറ്റിമറിക്കുകയായിരുന്നു. ഇന്ന് മലയാള മിനിസ്‌ക്രീനിലെ സൂപ്പർസ്റ്റാറുകൾ ആണ് പരമ്പരയിലെ പ്രധാനകഥാപാത്രങ്ങളായ ശിവനെയും അഞ്ജലിയെയും അവതരിപ്പിക്കുന്ന സജിനും ഗോപികയും. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളാണ് ഇരുവരും ഇപ്പോൾ. ഇവർക്കായി സോഷ്യൽ മീഡിയയിൽ ഫാൻസ്‌ അസോസിയേഷൻ വരെ ഉണ്ട്. സിനിമയിലൂടെ മോഹൻലാലിൻറെ മകളായെത്തി  ഇപ്പോൾ മിനിസ്‌ക്രീനിൽ ലേഡി സൂപ്പർ സ്റ്റാറായി മാറിയ താരമാണ് ഡോക്റ്റർ ഗോപിക.

ബിജു മേനോൻ നായകനായ 2001 ൽ റിലീസ് ചെയ്ത ശിവം എന്ന ചിത്രത്തിലൂടെ ബാലതാരമായി ആയിരുന്നു ഗോപികയുടെ അഭിനയ രംഗത്തേക്കുള്ള രംഗപ്രവേശം. അതിനു ശേഷം മോഹൻലാൽ ചിത്രം ബാലേട്ടനിൽ മോഹൻലാലിൻറെ മകളായി ഗോപികയും അനുജത്തി കീർത്തനയും വേഷമിട്ടിരുന്നു. എന്നാൽ പിന്നീട് സിനിമ വിട്ട താരം സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറുകയായിരുന്നു. അമ്മത്തൊട്ടിൽ മാങ്കല്യം കബനി തുടങ്ങിയ സീരിയലുകളിൽ വേഷമിട്ട താരം ഇപ്പോൾ സാന്ത്വനാം വരെ എത്തി നിൽക്കുകയാണ്. അഭിനേത്രി എന്നതിലുപരി ഒരു ആയുർവേദ ഡോക്റ്റർ കൂടിയാണ് ഗോപിക.

സോഷ്യൽ ലോകത്തും ഗോപിക ഒരു ചെറിയ സൂപ്പർസ്റ്റാർ ആണ്. സാന്ത്വനം സീരിയൽ കാണാത്തവർ പോലും ഗോപികയെ സോഷ്യൽ മീഡിയയിൽ ഫോള്ളോ ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ഗോപിക തന്റെ വിശേഷങ്ങൾ ഒക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. സഹോദരിയുമായി അടിച്ചുപൊളിക്കുന്നതും, യാത്ര പോകുന്നതും, ലൊക്കേഷൻ വിശേഷങ്ങളും, വീട്ടു വിശേഷണങ്ങളും ഒക്കെ ഗോപിക ആരാധകരുമായി പങ്കു വെക്കും. ഇപ്പോഴിതാ ഗോപിക പങ്കുവെച്ച പുതിയ വിശേഷമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

തന്റെ ബർത്ത്ഡേ ആഘോഷങ്ങളുടെ ചിത്രങ്ങളാണ് ഗോപിക ഇപ്പോൾ പങ്കു വെച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 27 നു ആയിരുന്നു ഗോപികയുടെ ജന്മദിനം. അതിന്റെ ആഘോഷങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോൾ പങ്കു വെച്ചിരിക്കുന്നത്. ചുവന്ന ഗൗണിൽ അതീവ സുന്ദരി ആയാണ് ഗോപികയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. സഹോദരിയുമൊത്തുള്ള ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മനോഹരമായി അലങ്കരിച്ച റൂമിൽ അതിമനോഹരമായൊരു കേക്കും ചിത്രത്തിൽ കാണാൻ സാധിക്കുന്നുണ്ട്. ഈ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

x