ഒർജിനൽ പെണ്ണുകാണൽ റാഗിംഗ് , തന്റെ പെണ്ണുകാണൽ വീഡിയോ പുറത്തുവിട്ടു മൃദുല വിജയ്

സിനിമയിലായാലും സീരിയലിലായാലും താരങ്ങൾ തമ്മിൽ വിവാഹിതരാകുന്നത് ഇപ്പോൾ ഒരു സ്ഥിര സംഭവമാണ്. താര വിവാഹങ്ങൾ ആരാധകർ വലിയ ആഘോഷം ആകാറുമുണ്ട്. അങ്ങനെ ഈ അടുത്ത് വന്ന ഒരു താര വിവാഹ വാർത്ത ആയിരുന്നു മൃദുല വിജയിയും യുവ കൃഷ്ണയും തമ്മിൽ. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ഇപ്പോൾ ഇരുവരുടെയും വിവാഹ ദിനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

മലയാളത്തിൽ ഒരു പിടി നല്ല പരമ്പരകൾ സമ്മാനിച്ച് വളരെ പെട്ടെന്ന് തന്നെ ജനപ്രീതി നേടിയ ചാനലാണ് സീ കേരള. സീ കേരളയിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയൽ ആയ പൂക്കാലം വരവായി എന്ന പരമ്പരയിലെ സംയുക്തയെ അറിയാത്തയാവർ ആരും ഉണ്ടാകാനിടയില്ല. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ കുടുംബ പ്രേക്ഷകരുടെ പ്രിയ നായിക ആയി മാറാൻ മൃദുലാ വിജയ്‌ക്കായി. കൃഷ്ണ തുളസിയിലെ കൃഷ്ണ എന്ന കഥാപാത്രം ആണ് മൃദുലയെ വളരെ വേഗത്തിൽ പ്രേക്ഷകരുടെ മനസ് കീഴടക്കാൻ സഹായിച്ചത്.

മഞ്ഞിൽ വിരിഞ്ഞ പൂവിലെ മനു പ്രതാപ് എന്ന കഥാപാത്രമായി എത്തി പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച താരമാണ് യുവ കൃഷ്ണ. മികച അഭിനയം കൊണ്ട് വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ഇഷ്ട താരമായി മാറാൻ യുവ കൃഷ്ണക്ക് ആയി. യുവ കൃഷ്ണയും മൃദുല വിജയ് യും തമ്മിലുള്ള വിവാഹ നിചയം കഴിഞ്ഞ വർഷം ഡിസംബർ 23 നു വളരെ ലളിതമായി അടുത്ത ബന്ധുക്കളുടെ സാനിധ്യത്തിൽ തിരുവനന്തപുരത്ത് വെച്ച് നടന്നിരുന്നു. ഇപ്പോളിതാ താരങ്ങളുടെ പെണ്ണുകാണൽ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

പ്രണയ വിവാഹം ആണ് മൃദുലയുടേയും യുവ കൃഷ്ണയുടെയും എന്ന് ആദ്യം വാർത്തകൾ വന്നെങ്കിലും അങ്ങനല്ല തങ്ങളുടേത് അറേഞ്ച് മാര്യേജ് ആണെന്ന് വ്യക്തമാക്കി ഇരുവരും രംഗത്ത് വന്നിരുന്നു. ഇപ്പോളിതാ തന്റെ പെണ്ണുകാണൽ വീഡിയോ തന്റെ യൂട്യൂബ് ചാനൽ ആയ മൃദുല വ്ലോഗിൽ പങ്കുവെച്ചിരിക്കുകയാണ് മൃദുല. ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. ഒർജിനൽ പെണ്ണുകാണൽ റാഗിംഗ് എന്നാണ് വീഡിയോയുടെ തലക്കെട്ട്.

സെറ്റ് സാരിയൊക്കെ ഉടുത്തു മുല്ലപ്പൂ ചൂടി സിനിമയിലൊക്കെ കാണുന്ന പോലെ കയ്യിൽ ചായയുമായി എത്തുന്ന മൃദുലാ വിജയിയെ യുവ കൃഷ്ണ കളിയാക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. യുവക്ക് നേരെ ചായയുമായി എത്തുമ്പോൾ ഇതാണോ തനിക്കുള്ള ചായ എന്ന് ചോദിച്ചു യുവ ചായ കപ്പുകൾ മാറി മാറി എടുക്കുന്നതും. അപ്പോൾ ആരോ പെണ്ണിന്റെ കൈ വിറക്കുന്നു എന്ന് കമന്റ്റ് ചെയ്യുന്നതും വിഡിയോയിൽ കാണാം. ഒടുവിൽ കഷ്ട്ടമുണ്ട് പരീക്ഷിക്കരുത് എന്ന് ആരോ പറയുമ്പോൾ ആണ് യുവ ചായ എടുക്കുന്നത്. ഈ വീഡിയോ ആണ് മൃദുല പങ്കുവെച്ചിരിക്കുന്നതു.

 

 

 

x