ലക്ഷ്‌മി നക്ഷത്രയുടെ ജീവിതത്തിൽ പുതിയ സന്തോഷം കേക്ക് മുറിച്ച് ആഘോഷമാക്കി താരം

ലക്ഷ്‌മി നക്ഷത്രയെ അറിയാത്ത മലയാളി ടിവി പ്രേക്ഷകർ ചുരുക്കം ആയിരിക്കും, കാരണം മലയാളത്തിലെ നിരവതി ഹിറ്റ് ടിവി ഷോകളിലും അവതാരകയായി തിളങ്ങി നിൽക്കുന്ന താരം കൂടിയാണ് ലക്ഷ്‌മി, ഇപ്പോൾ താരം അവതാരകയായി എത്തുന്നത് ഫ്ലവേഴ്സ് ചാനൽ സംപ്രേഷണം ചെയുന്ന ഹിറ്റ് പരുപാടിയായ സ്റ്റാർ മാജിക്കിൽ അവതാരകയായി എത്തുന്നത്, പരുപാടിലെ താരങ്ങളോടപ്പം കട്ടക്ക് നിൽക്കുന്ന താരം കൂടിയാണ് ലക്ഷ്‌മി നക്ഷത്ര

ലക്ഷ്‌മിയുടെ സ്വദേശം തൃശൂർ ആണ്, അവതാരകയായി എത്തും മുംബ് റെഡ് എഫ് എമിൽ റേഡിയോ ജോക്കി ആയിരുന്നു, 2007ൽ ആണ് താരം തൻറെ കരിയർ ആരംഭിക്കുന്നത്, അതിന് ശേഷം തൃശൂർ ഒള്ള ഒരു ലോക്കൽ കേബിൾ ചാനലിൽ വീഡിയോ ജോക്കി ആവുകയായിരുന്നു, അതിന് ശേഷം ജീവൻ ടിവിയിൽ കൂടെയാണ് ടിവി ലോകത്തേക്ക് എത്തുന്നത്, ഇതിനോടകം നിരവതി മലയാള ടെലിവിഷൻ ചാനലുകളിൽ ആണ് അവതാരകയായി വന്നത് , എന്നാൽ ലക്ഷ്‌മിയെ കൂടുതൽ പ്രശസ്‌ത ആക്കിയത് ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് ആണ്

സമൂഹമാദ്യമങ്ങളിൽ വളരെ ആക്റ്റീവ് ആണ് താരം, ചിന്നു എന്നും താരത്തിനെ വിളിക്കാറുണ്ട് , തൻറെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്ക് വെക്കാൻ ഈ അടുത്ത് ഒരു യൂട്യൂബ് ചാനലും തുടങ്ങിട്ടുണ്ടായിരുന്നു, അത് കൂടാതെ തൻറെ മനോഹരമായ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലും താരം പങ്ക് വെക്കാറുണ്ട് എല്ലാം വളരെ പെട്ടന്നാണ് വൈറലായി മാറുന്നത്, ഇപ്പോൾ തൻറെ ഇൻസ്റ്റാഗ്രാമിൽ വൺ മില്ല്യൺ അടിച്ച സന്തോഷം കേക്ക് മുറിച്ച് ആഘോഷിച്ചിരിക്കുകയാണ് താരം, കേക്കും ഡ്രെസ്സും ബലൂണും എല്ലാം കറുത്ത നിറത്തിൽ അണിയിച്ചപ്പോൾ, ചുറ്റുമുള്ള അലങ്കാരങ്ങൾ ഗോൾഡൻ നിരത്തിലായിരുന്നു ഉള്ളത്

ലക്ഷ്‌മി നക്ഷത്ര കേക്ക് മുറിച്ച് ആഘോഷിക്കുന്നതിനോടൊപ്പം തൻറെ പ്രേക്ഷകർക്ക് നന്ദിയും അറിയിച്ചിട്ടുണ്ട്, തൻറെ വൺ മില്ല്യൺ ആഘോഷത്തോടൊപ്പം താരം കുറിച്ചത് ഇങ്ങനെ “ചില സ്വപ്നങ്ങൾ നേടാൻ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ , അപ്പോൾ അനേകം ആളുകളുടെ സ്നേഹവും പിന്തുണയും അത് നേടാൻ നിങ്ങളെ സഹായിക്കുന്നു. അനുയായികളെന്ന നിലയിൽ അല്ല, എന്റെ കുടുംബം എന്ന നിലയിൽ എല്ലാവരോടും നന്ദി പറയാൻ ഒരു നിമിഷം ഞാൻ എടുക്കുന്നു! ഞങ്ങൾ ഒരുമിച്ച് അത് ചെയ്തു !❤️❤️ വൺ എം ഇൻസ്റ്റാ ഫാം, നിങ്ങളുടെ ചിന്നുസിൽ നിന്ന് നിങ്ങൾ ഓരോരുത്തർക്കും നന്ദി !! ❤️🙏❤️ ഇതായിരുന്നു താരത്തിന്റെ കുറിപ്പ് ഇതിനോടകം തന്നെ എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറീട്ടുണ്ട്

x