കരിക്കിലെ നിങ്ങളുടെ പ്രിയ താരത്തെ ഓർമയില്ലേ ? താരം ആള് ചില്ലറക്കാരനല്ല കേട്ടോ , ആരാധകരുമായി വിശേഷങ്ങൾ പങ്കുവെച്ച് കിരൺ

ഒരു കൂട്ടം ചെറുപ്പക്കാർ ഒന്നിച്ചെത്തി കേരളത്തിൽ തരംഗം സൃഷ്‌ടിച്ച വെബ്‌സീരിയസുകളിൽ ഒന്നാണ് കരിക്ക് .. പുതുമ നിറഞ്ഞ എപ്പിസോഡുകളും കട്ടതമാശകളും തന്നെയാണ് കരിക്ക് എന്ന വെബ്‌സീരിയസിന് ഇത്രയും പ്രേക്ഷക പിന്തുണ ലഭിക്കാൻ കാരണം . വളരെ കുറച്ചു സമയം കൊണ്ട് ഏറെ പ്രേക്ഷകരെ സമ്പാദിച്ച കരിക്കിന്റെ ഓരോ എപ്പിസോഡുകൾക്ക് വേണ്ടിയും ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത് . ഓരോ എപ്പിസോഡും പ്രേക്ഷകരെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് കൂട്ടികൊണ്ട് പോവാൻ കരിക്ക് എന്ന വെബ് സീരിയസിന് സാധിക്കാറുണ്ട് . ലോലനും , ശംബുവും , ജോര്ജും അടക്കം കരിക്ക് എന്ന പ്ലാറ്റ് ഫോമിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് സുപരിചിതമാണ് . തങ്ങൾക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളും അതിന്റെ തനിമയോടെ കൈകാര്യം ചെയ്യാൻ കരിക്കിലെ താരങ്ങൾക്ക് സാധിക്കാറുണ്ട് . അത്തരത്തിൽ കരിക്കിലെ പ്രേഷകരുടെ പ്രിയ താരമാണ് കിരൺ വിയ്യത്തും ..

ഒരു പക്ഷെ ഈ പേര് കേട്ടാൽ പ്രേക്ഷകർക്ക് അത്ര പെട്ടന്ന് മനസിലാവണം എന്നില്ല , എന്നാൽ പ്ലസ് ടു വിലെ അനന്തു , ശ്യം കണ്ടിത്തറ , എന്നൊക്കെയുള്ള പേര് കേട്ടാൽ ഒരുപക്ഷേ വളരെ പെട്ടന്ന് പ്രേക്ഷകർക്ക് താരത്തെ ഓര്മ വരും . അഭിനയമോഹം തലക്കുപിടിച്ചു അവസരങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന സമയത്താണ് “കരിക്ക് ” എന്ന പ്ലാറ്റ്‌ ഫോമിൽ താരത്തിന് അവസരം ലഭിക്കുന്നത് . വളരെ ചെറുപ്പം മുതലേ അഭിനയമോഹവുമായി നടന്ന ആളായിരുന്നു കിരൺ , എന്നാൽ തന്റെ ആഗ്രഹം ഒടുവിൽ സാധിച്ചത് ബിടെക് കഴിയുന്ന കാലത്തായിരുന്നു എന്ന് മാത്രം . ഡബ്മാഷ് വിഡിയോകളിലൂടെയും മിനി വിഡിയോകളിലൂടെയും ശ്രെധ പിടിച്ചുപറ്റാൻ ശ്രെമിക്കുന്നതിനിടയിലാണ് താരം കരിക്കിൽ വന്ന് ചേക്കേറുന്നത് .തുടക്കം ഡബ്മാഷ് വിഡിയോകളിലൂടെയായിരുന്നു , അതിനു ശേഷമാണു വീഡിയോ കണ്ട് കരിക്കിന്റെ സ്ഥാപകനായ നിഖിൽ വിളിക്കുന്നത് . പിന്നീട് കരിക്കിൽ ജോയിൻ ചെയ്യുകയായിരുന്നു എന്ന് കിരൺ പറയുന്നു .. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത് എത്തിയത്

അച്ഛൻ ‘അമ്മ അനിയത്തി അച്ഛമ്മ അടങ്ങുന്ന കുടുംബമാണ് കിരണിന്റേത് . അനിയത്തി ഫാർമസിസ്റ്റയും , ‘അമ്മ സ്വകാര്യ സ്ഥാപനത്തിലും ജോലി ചെയ്യുന്നു .. അച്ഛനാവട്ടെ ഒരു ബേക്കറി നടത്തിവരുന്നു . ബിടെക് കഴിഞ്ഞ് എം ടെകും പാസ്സായ താൻ ഒരു ജോലിക്ക് കേറി സ്ഥിര വരുമാനക്കാരനാവുന്നതായിരുന്നു ഏതൊരു വീട്ടുകാരെപോലും എന്റെ വീട്ടുകാരുടെയും ബന്ധുക്കളുടെയും ആഗ്രഹം .. ആദ്യമൊക്കെ , ഉന്നത വിദ്യാഭ്യാസം നേടിയിട്ടും യൂട്യൂബ് എന്ന് പറഞ്ഞു നടക്കുന്നതിന് പലരും വിമർശിക്കുകയും കളിയാക്കുകയും ചെയ്തിരുന്നതായി കിരൺ പറയുന്നു .. പക്ഷെ എന്റെ ഇഷ്ടത്തിന് എന്റെ വീട്ടുകാർ നല്ല സപ്പോർട്ട് നൽകുകയായിരുന്നു എന്ന് കിരൺ പറയുന്നു .. അഭിനയമോഹം ഉള്ളിൽ ഉള്ളത് കൊണ്ട് തന്നെ പ്രേഷകർ ഓർത്തിരിക്കുന്ന മികച്ച കഥാപാത്രങ്ങൾ ചെയ്യണം എന്നാണ് ആഗ്രഹം  എന്നും കിരൺ കൂട്ടിച്ചേർത്തു .. തേരാ പാരയിലെ കെ കെ യും , പ്ലസ് ടു വിലെ അനന്തുവും , ശ്യം കണ്ടിതറയുമെല്ലാം പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്ന കിരണിന്റെ കഥാപത്രങ്ങളാണ് .

Articles You May Like

x