സാന്ത്വനം സീരിയലില് താൽക്കാലികമായി ബ്രേക്ക്, വിടപറഞ്ഞ് പ്രിയ താരങ്ങൾ

മലയാളി വീട്ടമ്മമാരുടെ ഇഷ്ടവിനോദമാണ് ടെലിവിഷൻ പരമ്പരകൾ.സീരിയലുകൾ ഇഷ്ടമല്ലാത്ത വീട്ടമ്മമാരും ഉണ്ട് എങ്കിലും ഒന്ന് വിടാതെ സീരിയൽ കാണുന്ന വീട്ടമ്മമാരാണ് കൂടുതലും.പുതിയ പുതിയ വെത്യസ്തമായ സീരിയലുകളും റിയാലിറ്റി ഷോകളും ഇപ്പോൾ ഓരോ ചാനലുകളും മത്സരിച്ചാണ് ഇറക്കുന്നത്.നിരവധി സീരിയലുകൾ പല ചാനലുകളിലും അവതരിപ്പിക്കുന്നുണ്ട് എങ്കിലും ഇതിൽ ഏറ്റവും റേറ്റിങ് ഉള്ള പരമ്പരകൾ കൂടുതലും ഏഷ്യാനെറ്റിൽ ആണ് സംപ്രേഷണം ചെയ്യുന്നത്.

 

ഓരോ തവണ പുതിയ പുതിയ പരമ്പരകൾ മിനി സ്ക്രീൻ പ്രേക്ഷകർക്ക് സമ്മാനിക്കുമ്പോഴും അതിൽ ജന ശ്രെധ നേടുകയും വീട്ടമ്മമാരെ പിടിച്ചിരുത്താൻ കഴിയുന്ന തരത്തിലുള്ള കഥയും പാരമ്പരകളുമാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നത്.അതുകൊണ്ട് തന്നെ ഓരോ പരമ്പര അവസാനിക്കുമ്പോഴും പുതിയ പരമ്പരകൾക്കായി ആരധകർ കാത്തിരിക്കാറുണ്ട്.

 

അത്തരത്തിൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന വാനമ്പാടി അവസാനിച്ചതോട് കൂടി മിനി സ്ക്രീൻ മലയാളി പ്രേക്ഷകർക്കായി ഏഷ്യാനെറ്റ് പുതിയതായി സംപ്രേഷണം ചെയ്ത സീരിയൽ ആയിരുന്നു സാന്ത്വനം.ചിപ്പി നിർമിക്കുന്ന സീരിയലിൽ ചിപ്പി തന്നെ നായിക കഥാപാത്രത്തിൽ എത്തുന്ന സീരിയൽ സംപ്രേഷണം തുടങ്ങി മാസങ്ങൾക്കുള്ളിൽ തന്നെ സാന്ത്വനം സീരിയൽ ഇപ്പോൾ റേറ്റിങ്ങിൽ മുൻ പന്തിയിൽ എത്തിയിട്ടുണ്ട്.മികച്ച കഥയും അഭിനയവും തന്നെയാണ് പരമ്പരയെ പ്രേക്ഷകർ കൂടുതൽ ഇഷ്ടപ്പെടാൻ കാരണവും.

 

ഒത്തുരുമയോടും സ്നേഹത്തോടും സന്തോഷത്തോടും ജീവിക്കുന്ന ചേട്ടൻ അനിയന്മാരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് സാന്ത്വനം സീരിയൽ പറയുന്നത്.ചിപ്പി മുഖ്യ ആകർഷണമായ കഥാപാത്രമായി എത്തുന്നത് കൊണ്ട് സീരിയലിന് ഏറെ ആരാധകർ ഉണ്ട് , മാത്രമല്ല പുതുമുഖ താരങ്ങൾ നിറയെ സീരിയലിൽ ആനി നിരക്കുന്നുണ്ട് .എല്ലാവരും ഒന്നിനൊന്നു മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത് .തമിഴിൽ സംപ്രേഷണം ചെയ്യുന്ന ഹിറ്റ് സീരിയൽ പാണ്ട്യൻ സ്റ്റോർസ് ന്റെ മലയാളം പതിപ്പാണ് സാന്ത്വനം സീരിയൽ.തമിഴിൽ മുഖ്യദാര കഥാപാത്രമായി എത്തുന്നത് പ്രിയ നടി സുജിതയാണ്.

 

മലയാളത്തിൽ ചിപ്പിയും രാജീവ് പരമേശ്വരനുമാണ് പ്രദാന വേഷത്തിലെത്തുന്നത്.ഇപ്പോഴിതാ സാന്ത്വനം ടീമിന്റെ ബ്രേക്ക് നെ കൂറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.ലൊക്കേഷൻ ചിത്രങ്ങളും സന്തോഷങ്ങളും , ആഘോഷങ്ങളും ഒക്കെ ഒക്കെ സാന്ത്വനം ടീം ആരധകരുമായി പങ്കുവെക്കാറുണ്ട് , അത്തരത്തിലാണ് ഇപ്പോൾ ബ്രേക്ക് നെക്കുറിച് വെളിപ്പെടുത്തിയിരിക്കുന്നത്.സാന്ത്വനത്തിലെ ഷെഡ്യൂൾ ബ്രേക്ക് നെ ക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

x