സൗന്ദര്യമല്ല ഇപ്പോൾ പ്രധാനം , ഞാനിപ്പോൾ ഒരമ്മയാണ് , പൊന്നുമുത്തിന് ഒപ്പമുള്ള സീരിയൽ നടി പാർവതിയുടെ ചിത്രം കണ്ടോ

മലയാളി ആരധകരുടെ പ്രിയ അവതാരികയും മിനി സ്ക്രീൻ പ്രേഷകരുടെ പ്രിയ നടിയുമാണ് പാർവതി കൃഷ്ണ.’അമ്മ മാനസം ഈശ്വരൻ സാക്ഷിയായി തുടങ്ങി സീരിയലുകളിലൂടെ നിറയെ ആരധകരുടെ പ്രിയ നടിയായി മാറിയ താരമാണ് പാർവതി കൃഷ്ണ.മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും വളരെ പെട്ടന്നാണ് പാർവതി ആരധകരുടെ മനസ്സിൽ ഇടം നേടിയത്.സീരിയലില് പുറമെ നിരവധി ഹിറ്റ് സംഗീത ആല്ബങ്ങളിലൂടെയും താരം സ്രെധിക്കപ്പെട്ടിട്ടുണ്ട്.മിഞ്ചി എന്ന ഹിറ്റ് ആല്ബമായിരുന്നു താരത്തിന് ശ്രെധ നേടി കൊടുത്തത്.

 

സോഷ്യൽ മീഡിയയിൽ നിര സാന്നിധ്യമായ പാർവതി വിവാഹവാര്ഷികത്തിനാണ് താൻ ഒൻപത് മാസം ഗർഭിണിയാണ് എന്ന് ആരധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.പിന്നാലെ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.അതിനു പുറമെ പ്രസവത്തിനു മണിക്കൂറുകൾക്ക് മുൻപ് ഡാൻസ് കളിച്ച് താരം ഞെട്ടിക്കുകയും ചെയ്തിരുന്നു.ഇപ്പോഴിതാ പുതിയ അതിഥിയുടെ വിശേഷങ്ങളും ചിത്രങ്ങളുമായി താരം വീണ്ടും എത്തിയിരിക്കുകയാണ്.

ആൺകുട്ടിയാണ് എന്ന് പറയുകയും അതോടൊപ്പം മുത്തിനെ ചേർത്ത് പിടിച്ചിരിക്കുന്ന പാർവതിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രെധ നേടുന്നത്.താനിപ്പോൾ ഒരമ്മ ആണെന്നും സൗന്ദര്യത്തിനു യാതൊരു പ്രദാനം കൊടുക്കുന്നില്ല എന്നും തന്റെ പൊന്നുമുത്താണ് തന്റെ ജീവനും എന്നാണ് പാർവതി പറയുന്നത്.

 

പ്രസവത്തിനു ഡാൻസ് കളിച്ചതിനെക്കുറിച് ആരധകർ ചോദിച്ചപ്പോൾ പാർവതിയുടെ മറുപടി ഇങ്ങനെ ആയിരുന്നു , ഡപ്പാം കൂത്ത് പാട്ടുകൾ വെക്കുമ്പോൾ അവൻ തുടരെ ചവിട്ടുമായിരുന്നു അതുകൊണ്ടാണ് അത്തരത്തിൽ ഉള്ള പാട്ടുകൾക്ക് ചുവട് വെച്ചത് എന്നായിരുന്നു പാർവതി പറഞ്ഞത്.ഗായകനായ ബാലഗോപാലാണ് താരത്തിന്റെ ഭർത്താവ്.താരപുത്രന്റെ പേര് ചോദിച്ചെങ്കിലും അത് പറയാൻ പാർവതി കൂട്ടാക്കിയില്ല , ജനുവരി മൂന്നാം തിയതി പേരിടൽ ചടങ്ങാണെന്നും അന്ന് പേര് വെളിപ്പെടുത്തുമെന്നും പാർവതി പറഞ്ഞു.തന്റെ പൊന്നുമുത്തിന്റെ വിശേഷങ്ങൾ ആരധകരുമായി പങ്കുവെക്കുന്നതിനിടയിലാണ് ആരധകർ ചോദിച്ച ചോദ്യങ്ങൾക്ക് പാർവതി മറുപടി നൽകിയത്.എന്തായാലും 2 പേരുടെയും ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.

x