
പൊന്മുട്ട സീരീസ് താരം ഹരിത പാറക്കോട് വിവാഹിതയായി വിവാഹ ചിത്രങ്ങൾ കാണാം
ഷോർട്ട് ഫിലിമുകളുടെ കാലം കഴിഞ്ഞു മലയാളികൾ ഇപ്പോൾ വെബ്‌സീരീസുകളുടെ പുറകേ ആണ്. സിനിമയെ പോലും വെല്ലുന്ന വെബ് സീരീസുകളാണ് ഓരോ ദിവസവും ഇറങ്ങുന്നത്. വെബ്‌സീരീസുകളിൽ മുൻപന്തിയിൽ നിൽക്കുന്നവ ആണ് കരിക്കും പൊന്മുട്ടയും. നല്ല കഥയും മികച്ച അവതരണവും അഭിനേതാക്കളുടെ മികച്ച പ്രകടനവുമാണ് ഇത്തരം വെബ്‌സീരീസുകളുടെ വിജയത്തിന് പിന്നിൽ. വെബ്‌സീരീസുകളിൽ എതിരില്ലാതെ ഒന്നാം സ്ഥാനം കരസ്ഥമാക്കി കരിക്ക് മുന്നേറുമ്പോൾ ജനപ്രീതിയിൽ തൊട്ടു പിന്നിൽ തന്നെയാണ് പൊൻമുട്ടയുടെ സ്ഥാനം. നിലവിൽ ആറര ലക്ഷം സബ്സ്ക്രൈബേർസ് ആണ് പൊന്മുട്ട ചാനലിനുള്ളത്.

ശ്യാം മോഹൻ, ജിജോ ജേക്കബ്, ഹരിതാ പാറക്കോട് ഈ ത്രിമൂർത്തികൾ ആണ് പൊൻമുട്ടയുടെ തുറുപ്പു ചീട്ടുകൾ. സിനിമാ മോഹവുമായി ജോലി ഉപേക്ഷിച്ചെത്തിയ ഈ മൂവരും മികച്ച അഭിനയം കൊണ്ട് വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക മനസ്സിൽ ഇടപിടിച്ച താരങ്ങൾ ആണ്. ഇന്നിപ്പോൾ ലക്ഷകണക്കിന് ആരാധകരാണ് ഇവർക്കുള്ളത്. പൊന്മുട്ടയിലെ മിക്ക സീരീസുകളിലെയും നായിക ആയി എത്തുന്ന താരമാണ് ഹരിതാ പറക്കോട്. പൊന്മുട്ടയിലെ ചൈനാക്കാരി പെൺകുട്ടി എന്നാണ് ആരാധകർ സ്നേഹത്തോടെ ഹരിതയെ വിളിക്കുന്നത്.

അഭിനയിക്കണം എന്ന മോഹം കാരണം മാർക്കറ്റിങ് ജോലി ഉപേക്ഷിച്ചു സിനിമയിലേക്കും പിന്നീട് പൊന്മുട്ടയിലേക്കും എത്തുന്നത്. നോർത്ത് ഇന്ത്യൻ ലുക്കുള്ള ന്യൂ ജെൻ പെൺകുട്ടി അതാണ് എറണാകുളം സ്വദേശി ആയ ഹരിത പാറക്കോട്. പിന്നീട് പൊന്മുട്ടയിൽ നിന്നും പിന്മാറിയ ഹരിത ഇപ്പോൾ സ്വന്തമായി ഒരു ചാനൽ തുടങ്ങി അതും വലിയ ജനപ്രീതി നേടിയിരിക്കുകയാണ്. കേമി എന്ന് പേരിട്ടിരിക്കുന്ന ചാനലിൽ ഇപ്പോൾ രണ്ടു ലക്ഷത്തോളം സബ്സ്ക്രൈബേർസ് ആണ് ഉള്ളത്.

ഹരിതയുടെ പുതിയ വിശേഷമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സെലിബ്രിറ്റി എന്നതിലുപരി ഒരു സോഷ്യൽ മീഡിയ താരം കൂടിയാണ് ഹരിത. ലക്ഷകണക്കിന് ആരാധകർ ആണ് താരത്തിനുള്ളത്. താരം പങ്കുവെച്ച പുതിയ വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. തന്റെ വിവാഹ ചിത്രങ്ങൾ ആണ് താരം തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ പങ്കു വെച്ചത്. ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു താരത്തിന്റെ ഈ വിവാഹം. വിവാഹത്തെ കുറിച്ച് ഒരു സൂചന പോലും താരം നൽകിയിരുന്നില്ല.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം തന്റെ വിശേഷങ്ങൾ ഒക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ വിവാഹത്തെ കുറിച്ച് ഒരു സൂചന പോലും താരം നൽകിയില്ല. ഫോട്ടോ പങ്കുവച്ചപ്പോൾ ആണ് വിവാഹിതയായ വിവരം ആരാധകർ അറിയുന്നത്. ഭരത് ആണ് ഹരിതയുടെ വരൻ. പ്രണയ വിവാഹം ആയിരുന്നു ഹരിതയുടേത്. ഭരത്തുമൊത്തുള്ള ചിത്രങ്ങൾ ഹരിത മുൻപും പങ്കു വെച്ചിട്ടുണ്ട്. എറണാകുളം സ്വദേശിയാണ് ഭരത്. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം പങ്കെടുപ്പിച്ചു വളരെ ലളിതമായി ആയിരുന്നു വിവാഹ ചടങ്ങുകൾ.
