ഗർഭിണിയെ സഹായിക്കാൻ ഓടിയെത്തിയ ഈ പൊലീസുകാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം , സംഭവം വൈറലാകുന്നു

നിയമപാലകരുടെ നിരവധി നന്മ നിറഞ്ഞ വാർത്തകൾ നമ്മൾ ദിനം പ്രതി സോഷ്യൽ മീഡിയയിലൂടെയും വർത്തകളിലൂടെയും നിരവധി കാണാറുള്ളതാണ് .. ചിലതൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി തരംഗം സൃഷ്ടിക്കാറുമുണ്ട് .. ഇപ്പോഴിതാ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ഒരു പൊലീസുകാരനാണ് , സയ്യിദ് അബു താഹിർ എന്ന 23 വയസായ പോലീസ് ഉദ്യോഗസ്ഥൻ .. സംഭവം ഇങ്ങനെ .. പൂർണ ഗർഭിണിയായ ഗ്രാമീണ സ്ത്രീയെ ഭർത്താവ് വളരെ ബുദ്ധിമുട്ടി ഏഴോളം കിലോമീറ്റര് അകലെയുള്ള ആശുപത്രിയിൽ എത്തിച്ചു .. ആശുപത്രിയിൽ എത്തി ചികിത്സക്ക് ശേഷം ഭർത്താവിനോട് ഡോക്ടർ പറഞ്ഞു ഭാര്യക്ക് സിസേറിയൻ വേണം .. ഒപ്പം ഭാര്യക്കായി ബി പോസിറ്റീവ് ബ്ലഡ് ഗ്രൂപ്പിലുള്ള രക്തവും ആവിശ്യമാണ് .. അത് സംഘടിപ്പിക്കണം .. അത് കേട്ട പാതി കേൾക്കാത്ത പാതി പെട്ടന്നുള്ള വെപ്രാളത്തിൽ ഭർത്താവ് ചോദിച്ചു ” എന്റെ എ പോസിറ്റീവ് ആണ് , അത് മതിയാകുവോ എന്ന് ” എന്നാൽ അത് പറ്റില്ല ബി പോസിറ്റീവ് രക്തഗ്രൂപ്പ് തന്നെ വേണം എന്ന് ഡോക്ടർ നിർദേശിച്ചു ..

 

 

എന്ത് ചെയ്യണമെന്നറിയാതെ ആരും കൂടെയില്ലാതിരുന്ന ഭർത്താവ് സഹായത്തിനായി റോഡിലേക്കിറങ്ങിയ ഭർത്താവിനെ പോലീസ് തടഞ്ഞു നിർത്തി ചോദിച്ചു , പുറത്തേക്കിറങ്ങാൻ ഒന്നും അനുമതിയില്ല ലോക്ക് ഡൌൺ ആണെന്നറിയാൻ മേലെ എന്നൊരു ചോദ്യം .. ആകെ തളർന്നു പോയ ഭർത്താവ് തന്റെ അവസ്ഥ ആ പോലീസുകാരനോട് പറഞ്ഞു .. അവസ്ഥ മുഴുവൻ അറിഞ്ഞതോടെ അദ്ദേഹത്തിന് ആവശ്യമുള്ളതും തന്റേതും ഒരേ രെക്തമാണെന്ന് മനസിലാക്കിയ പോലീസ് ഉദ്യോഗസ്ഥൻ ഭാര്യക്ക് തന്റെ രക്തം നൽകാമെന്ന് ഭർത്താവിനോട് പറയുകയും ആവിശ്യമായ രക്തം ആശുപത്രിൽ എത്തി നൽകുകയും ചെയ്തു .. പ്രസവം കഴിഞു , അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു എന്നറിഞ്ഞതോടെ പൊലീസുകാരനായ സയ്യിദ് അബു താഹിർ പോവുകയും ചെയ്തു ..

 

 

ഇങ്ങനെ രു സംഭവം എസ് പി അറിഞ്ഞതോടെ 1000 രൂപ സമ്മാനമായി നൽകി , ഈ കഥ അറിഞ്ഞ ഡിജിപി അദ്ദേഹത്തിന് 10000 രൂപ സമ്മാനമായി നൽകി .. 11000 രൂപ സമ്മാനം ലഭിച്ച സയ്യിദ് അബു താഹിർ ആവട്ടെ ആ പണം മുഴുവൻ താൻ രക്തം നൽകിയ സ്ത്രീയായ സുലോചനക്ക് പ്രസവ ചെലവുകൾക്കായി നൽകി .. പ്രസവത്തിന്റെ ബില്ലുകൾ എല്ലാം അടച്ചിട്ട് ബാക്കിയുള്ള തുക ആവട്ടെ ആ മ്മയുടെ കയ്യിൽ വെച്ചുകൊടുക്കുകയും ചെയ്തു .. താഹിറിനോടുള്ള നന്ദി എങ്ങനെ അറിയിക്കണം എന്നറിയില്ല എന്നായിരുന്നു സുലോചനയുടെ ഭർത്താവ് ഏഴിമല പ്രതികരിച്ചത് .. മനുഷ്യത്വം ഇന്ന് നിലനിൽക്കുന്നുണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ് 23 വയസുകാരനായ പോലീസ് ഉദ്യോഗസ്ഥൻ സയ്യിദ് അബു താഹിർ .. നിയമപാലനം എന്നത് ഉത്തരവാദിത്തമാണ് , മനുഷത്വം എന്നത് ഒരാൾക്ക് കർത്തവ്യവും .. ഒന്നും പറയാനില്ല നന്മയുടെ നിറകുടമായ പോലീസ് ഉദ്യോഗസ്ഥൻ സയ്യിദ് അബു താഹിറിന് ഒരു ബിഗ് സല്യൂട്ട് നേരുന്നു .

x