സൈക്കിൾ മോഷണം പോയി എന്ന പരാതിയുമായി ഏഴാം ക്ലാസുകാരിയുടെ ഫോൺ കോൾ പിന്നെ നടന്നത് സിനിമയെ വെല്ലുന്ന കാര്യങ്ങൾ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു സംഭവമാണ് കേരള പോലീസിന് ലഭിച്ച ഒരു കുട്ടി പരാതിയും, അതിനോട് പോലീസ് കൈകൊണ്ട പ്രവൃത്തിയുമാണ്, സംഭവം ഇങ്ങനെ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നിസാറിന് അദ്ദേഹത്തിന്റെ മൊബൈലിൽ ഒരു കോൾ വന്നു . മറു സൈഡിൽ നിന്ന് ഒരു കൊച്ച് കുട്ടിയാണ് വിളിച്ചത്, ആ കുട്ടിയുടെ വാക്കുകൾ ഇങ്ങനെ തന്റെ പേര് കീർത്തന എന്നാണെന്നും എറണാകുളത്ത് കേന്ദ്രീയ വിദ്യാലയത്തിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്നതാണെന്നും എനിക്ക് സാറിന്റെ ഒരു സഹായം വേണമെന്നുമായിരുന്നു കോളിൽ

നിഷ്കളങ്കയായ ആ കുട്ടി പറഞ്ഞത് മുഴുവനും ക്ഷമയോടെ കേട്ട് വാത്സല്യത്തോടെ കുട്ടിയുടെ ആവശ്യം എന്താണെന്ന് ചോദിച്ചറിയുകയായിരുന്നു , കീർത്തനയും മാതാപിതാക്കളും കുടുബമായി മഹാരാജാസ് കോളെജിന് സമീപത്തുള്ള വീട്ടിൽ ആണ് വാടകയ്ക്ക് താമസിക്കുന്നത്, കഴിഞ്ഞ മാസം കുടുംബ സമേതം കോട്ടയത്ത് ഉള്ള അമ്മ വീട്ടിൽ പോയതായിരുന്നു കീർത്തന, അപ്പോഴാണ് ലോക്ക് ഡൌൺ പ്രഖ്യാപിക്കുന്നതും, കഴിഞ്ഞ രണ്ട് വർഷമായി തനിക്ക് സമ്മാനം ആയി ലഭിക്കുന്ന രൂപ എല്ലാം കൂടി കൂട്ടി വെച്ച് കീർത്തന ഈ അടുത്ത് ഒരു സൈക്കിൾ വാങ്ങുകയായിരുന്നു

കഴിഞ്ഞ ദിവസം കോട്ടയത്ത് നിന്ന് എറണാകുളത്തുള്ള വീട്ടുടമയെ വിളിച്ച് തൻറെ സൈക്കിൾ അവിടെ ഒണ്ടോ എന്ന് കീർത്തന അന്വേഷിക്കുകയായിരുന്നു, എന്നാൽ സൈക്കിൾ കളവ് പോയി എന്നായിരുന്നു വീട്ടുടമയുടെ മറുപടി, ഇത് കേട്ട് വിഷമത്തിലായ കീർത്തനയോടെ അമ്മാവൻ പറഞ്ഞു പോലീസിൽ വിളിച്ച് പറയാൻ മതി അവർ അന്വേഷിച്ച് തരും എന്നായിരുന്നു, അത് കേട്ടപ്പോൾ കീർത്തന പറഞ്ഞു ഞാൻ തന്നെ വിളിക്കാം എന്ന്, അങ്ങനെ കീർത്തന എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ വിളിച്ച് ഇൻസ്പെക്ടർ നിസാറിനോട് പരാതിപ്പെടുകയായിരുന്നു

പരാതി ലഭിച്ച് അരമണിക്കൂർ കൊണ്ട് തന്നെ പോലീസ് സൈക്കിൾ കണ്ടെത്തുകയായിരുന്നു, പോലീസ് സ്റ്റേഷൻ പരിധിയിൽ ഉള്ള സ്ഥിരം കള്ളൻ തന്നെയാണ് സൈക്കിൾ എടുത്തത്, ഇൻസ്‌പെക്ടറുടെ വാക്കുകൾ ഇങ്ങനെ എന്നെ മൂന്ന് പ്രാവശ്യം വിളിച്ചു, മൂന്ന് പ്രാവശ്യം വിളിച്ചതും കീർത്തന തന്നെയായിരുന്നു, സൈക്കിൾ കിട്ടി എന്ന് അറിഞ്ഞപ്പോൾ പൊലീസിന് അഭിനന്ദനം അറിയിച്ച് കൊണ്ടുള്ള ഒരു വാട്സാപ്പ് സന്ദേശം അയക്കുകയായിരുന്നു, നന്ദിയറിയിച്ചുള്ള വരികളും പോലീസിന്റെ ചിത്രവുമെല്ലാം അടങ്ങിയ ഒരു കുറിപ്പായിരുന്നു, എറണാകുളം സെൻട്രൽ പോലീസിനു അഭിമാനം തോന്നിയ നിമിഷമായിരുന്നു ഇത്, കേരള പൊലീസിന്റെ സോഷ്യൽ മീഡിയ പേജിൽ ആണ് ഈ സംഭവങ്ങൾ വിവരിച്ചിരിക്കുന്നത്, ഇപ്പോൾ നിരവതി പേരാണ് അഭിനന്ദനം അറിയിച്ചിരിക്കുന്നത്

x