
ഭക്ഷണവുമായി മുസ്ലിം ഡെലിവറി ബോയി ഹിന്ദു യുവതി താമസിക്കുന്ന വീട്ടിൽ ചെന്നപ്പോൾ സംഭവിച്ചത്
ടെക്‌നോളജി വളരുന്നത് അനുസരിച്ച് നമ്മുടെ ജീവിത രീതിയും ഇപ്പോൾ മാറുകയാണ് പണ്ടൊക്കെ ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചിരുന്നവരുടെ ജീവിത രീതി തന്നെ അകെ മാറി ഈ കൊറോണ കാലത്ത് ഏറ്റവും കൂടുതൽ നഷ്ടത്തിൽ ആയതും ഹോട്ടൽ മേഖലയിൽ പണി എടുക്കുന്നവർ തന്നെ എന്നാൽ ഈ കൊറോണ കാലത്തും ഏറ്റവും കൂടുതൽ സമ്പാദിച്ചതാകട്ടെ ഭക്ഷണം വിതരണം ചെയുന്ന ഓൺലൈൻ കമ്പനികളുമാണ് ഇന്ത്യയിൽ ഇപ്പോൾ മുൻപതിയിൽ നിക്കുന്ന രണ്ടു കമ്പനികളാണ് സോമറ്റോയും സ്വിഗിയും എന്നാൽ കമ്പനികൾ വളരുന്നുണ്ടെങ്കിലും ഭക്ഷണം എത്തിച്ച് നൽകുന്നവരുടെ ജീവിതം വളരെ കഷ്ടത നിറഞ്ഞതാണ്

ഇപ്പോൾ ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകുന്ന ഒരു മുസ്ലിം യുവാവ് ഹിന്ദുക്കൾ താമസിക്കുന്ന വീട്ടിൽ ഓർഡർ ലഭിച്ച ഭക്ഷണവുമായി ചെന്ന അനുഭവം സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെച്ചതാണ് വൈറലാകുന്നത് ആ യുവാവിന്റെ കുറിപ്പ് ഇങ്ങനെയായിരുന്ന് എന്നത്തേയും പോലെ എനിക്ക് ഭക്ഷണം എത്തിച്ച് നൽകേണ്ട വീട്ടിൽ എത്തുകയുണ്ടായി വീടിന്റെ വാതിൽകൽ എത്തിയപ്പോൾ അവിടെ താമസിക്കുന്നത് ഹിന്ദുക്കൾ ആണെന്ന് മനസിലായി അതിന് കാരണം ഒണ്ട് വീടിന്റെ വാതിലിൽ ഓം എന്നുളത് എഴുതി തൂകി ഇട്ടിരിക്കുന്നു

അത് മാത്രമല്ല വീടിന്റെ മുൻവശത്ത് കോലം വരച്ചിരിക്കുന്നതും കണ്ടപ്പോൾ അവർ ബ്രാഹ്മിണർ ആകാം എന്ന് ഞാൻ മനസ്സിൽ ചിന്തിച്ചു അത് കൊണ്ട് തന്നെ അവിടെ വരച്ചിരിക്കുന്ന കോലത്തിൽ ചവിട്ടാതെ ഞാൻ പ്രത്യകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു ഞാൻ ആ വീടിന്റെ ബെൽ അമർത്തി അതിന് ശേഷം ഞാൻ വാതിലിന്റെ മുൻവശത്ത് നിന്ന് മാറി സൈഡിലോട്ട് നിന്നു അതിന് ഒരു കാര്യം ഉണ്ട് വാതിൽ തുറന്നാൽ അവരുടെ വീടിന്റെ അകത്തൊളത് കാണാം കഴിയും ആ സമയത്ത് ആരായാലും വീട്ടിലുളിലോട്ട് നോക്കും അത് ഒരു മാന്യത അല്ല

കുറച്ചു കഴിഞ്ഞപ്പോൾ ഒരു യുവതി വന്നു വാതിൽ തുറന്നു എൻറെ കൈയിൽ നിന്ന് ഭക്ഷണവും ബില്ലും വേടിച്ചുകൊണ്ട് ഉള്ളിലോട്ട് പോയി പൈസയുമായി തിരിച്ച് വന്ന അവർ ചോദിച്ചു താങ്കൾ മുസ്ലിം ആണോ എന്നായിരുന്നു ഭക്ഷണം കൊണ്ടു വന്ന യുവാവ് ഒന്ന് ഭയന്നു ചിലപ്പോൾ ഞാൻ കൊണ്ട് വന്നത് ഇഷ്ടമാകാത്തത് കൊണ്ടായിരിക്കും അങ്ങനെ ചോദിച്ചത് എന്ന് വിചാരിച്ചു ഞാൻ ഒള്ള സത്യം പറഞ്ഞു ഞാനൊരു മുസ്ലിമാണ്

ഉടനെ ആ യുവതി പറഞ്ഞു ഒന്ന് വീടിന്റെ അകത്തോട്ട് വരാമോ ആ വീട്ടിൽ മറ്റാരെയും കണ്ടതുമില്ല അത് കേട്ട് പന്തികേട് തോന്നിയ ആ യുവാവ് യുവതിയോട് പറഞ്ഞു ക്ഷെമിക്കണം എനിക്ക് ഉളിലോട്ട് വരാൻ കഴിയില്ല എന്താണ് കാര്യം എന്ന് പറയു എന്നായി എന്നാൽ അവർ പറഞ്ഞ മറുപടി കേട്ട് ഡെലിവറി ബോയുടെ തെറ്റിധാരണ മുഴുവനും മാറി

ആ യുവതി പറഞ്ഞത് ഇങ്ങനെയായിരുന്നു ഞങ്ങൾ ഇവിടെ വാടകയ്ക്ക് ആണ് താമസിക്കുന്നത് ഇവിടെ മുൻപ് താമസിച്ചിരുന്നത് ഒരു മുസ്‌ലിം കുടുംബം ആയിരുന്നു അവരുടെ വേദ ഗ്രന്ഥം ഖുർആൻ ഇവിടെ മറന്നു വെച്ചിട്ടുണ്ടായിരുന്നു താങ്ങളെ കണ്ടപ്പോൾ എനിക്ക് മുസ്ലിം ആണെന്ന് തോന്നി അതാണ് ഞാൻ ചോദിച്ചത് എല്ലാ ഗ്രന്ധങ്ങളയും അവരുടെ വിശ്വാസത്തയും ബഹുമാനിക്കുന്നവരാണ് ഞങ്ങൾ അത് കൊണ്ട് തന്നെ ആ ഗ്രന്ഥത്തെ തൊട്ട് അശുദ്ധമാക്കിട്ടില്ല
താങ്കൾ ആ ഖുർആൻ എടുക്കുകയോ അല്ലങ്കിൽ ഏതെങ്കിലും പള്ളിയിൽ ഇത് ഏല്പിക്കുകയോ ചെയ്യാമോ അവർ പറഞ്ഞ മറുപടി കേട്ടപ്പോൾ എനിക്ക് കരച്ചിലാണ് വന്നത് മതത്തിന്റെ പേരിൽ തമ്മിൽ തല്ലുന്നവർക്ക് മുന്നിൽ ഇവർ ഒരു മാതൃക തന്നെയാണെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും ഞാൻ അവരുടെ അനുവാദത്തോടെ തന്നെ അവരുടെ വീട്ടിൽ കേറി അവിടെ വെച്ച് അംഗശുദ്ധി വരുത്തി ഞാൻ ആ ഖുർആനുമായി തിരിച്ചു വന്നു പുറത്തിറങ്ങിയപ്പോൾ അവർ തൻറെ രണ്ട് കൈ കുപ്പി എനിക്ക് നന്ദി അറിയിക്കുകയും ചെയ്തു ഇപ്പോൾ യുവാവിന്റെ ഈ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നുണ്ട്