
ഫോട്ടോഷൂട്ടിലൂടെ വൈറലായി മാറിയവരുടെ വിവാഹ കൺസെപ്റ്റ് ഫോട്ടോഷൂട്ട് വീണ്ടും
ഈ അടുത്ത് സോഷ്യൽ മീഡിയയിൽ ലൈക്കുകളും ഷെയറും കൊണ്ട് മൂടിയ ഒരു വിവാഹ ഫോട്ടോഷൂട്ടുണ്ട് അവളുടെ കുറവുകളെ സ്നേഹിച്ച രാജകുമാരൻ എന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയയിൽ മുഴുവനും ആ ചിത്രങ്ങൾ പാറി പറന്നു. എന്നാൽ ആ ചിത്രങ്ങൾ പക്ഷെ യഥാർത്ഥ കല്യാണ ഫോട്ടോഷൂട്ട് അല്ലായിരുന്നു. വെളുത്ത നിറം ഒണ്ടങ്കിലേ ഗ്ലാമർ ആകു എന്ന് കരുതുന്നവർക് സൗന്ദര്യം അളക്കുന്നത് നിറത്തിൽ അല്ല എന്ന് തെളിയിക്കാൻ വേണ്ടിയായിരുന്നു അത്.

ആ വ്യത്യസ്തമായ സേവ് ദി ഡേറ്റ് ഫൊട്ടോഷൂട്ട് കൺസപ്റ്റ് പിറന്നത് ആകട്ടെ ഡോ. മനു ഗോപിനാതിലൂടെയും ആയിരുന്നു. കല്യാണ പെണ്ണിൻറെ മോഡലായി വന്നത് സൂസൺ തോമസാണ്. സൂസൺ മികച്ചൊരു മോഡൽ മാത്രമല്ല നാലൊരു പാട്ടു കാരിയും കൂടെയാണ്. പുറമെ കാണുന്നത് അല്ല സൗന്ദര്യം മനസിനാണ് സൗന്ദര്യം വേണ്ടതെന്ന് തെളിയിച്ചവൾ. തനിക്ക് സൗന്ദര്യം ഇല്ല എന്ന് പറഞ്ഞ് കരയുന്നതിന് പകരം വാശിയോടെ പൊരുതി ജീവിച്ച് കാണിച്ചവൾ.

യഥാർത്ഥത്തിൽ ഇത് യഥാർത്ഥ വിവാഹം അല്ല വീണ്ടും ഒരു കൺസെപ്റ്റ് മാത്രമാണ് . കൺസെപ്റ്റ് ഫോട്ടോഷൂട്ടിന്റെ വിവാഹ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. പള്ളിയിൽ വിവാഹം നടത്തുന്ന ഒരു തീം ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് കൺസെപ്റ്റ് വിവാഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. “അങ്ങനെ അവസാനം അതും സംഭവിച്ചു. അവളുടെ ആഗ്രഹം ഞാൻ അങ്ങ് സാധിച്ചു കൊടുത്തു. അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരനും രാജകുമാരിയും വിവാഹിതരായി” എന്ന തലക്കെട്ടോടെ ആണ് വീണ്ടും വിവാഹ കൺസെപ്റ്റ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പ്രചരിക്കുന്നത്.

ഇടുക്കി കുമിളി സ്വദേശിനിയാണ് സൂസൺ ഇരുപത്തിനാലാം വയസ് വരെ അവൾ എല്ലാരേയും പോലെ ആയിരുന്നു എന്നാൽ വിധിയുടെ വിളയാട്ടം കണക്ക് ഇരുപത്തിയഞ്ചാം വയസ് തൊട്ടാണ് അവൾ ഇന്ന് ഈ കാണുന്ന രൂപത്തിൽ ആയത് വീട്ടിൽ രാത്രി പ്രാർത്ഥിച്ച് കൊണ്ടിരിക്കുമ്പോൾ അടുക്കളയിൽ നിന്ന് വന്ന ഗന്ധം എന്തെന്നറിയാതെ അടുക്കളയിൽ ഓടി പോയ് നോക്കിയതായിരുന്നു പക്ഷെ അത് ഗ്യാസ് ലീക്കായിരുന്ന് എന്ന് അവൾക്ക് തിരിച്ചറിയാൻ സാധിച്ചില്ല.

ഗ്യാസ് ലീക്കാണെന്ന് മനസിലാകാത്ത പാവം സൂസൺ വന്ന് അടുക്കളയുടെ ലൈറ്റ് ഓണാക്കി നിമിഷ നേരം കൊണ്ട് തീ ആളിപടർന്നു തൊട്ടടുത്തിരുന്ന ഗ്യാസ് കുറ്റിയിലും തീ പിടിച്ചു അതോട് ആ മുറി നിമിഷനേരം കൊണ്ട് അഗ്നിയാൽ നിറഞ്ഞു അടുക്കളയുടെ വാതിൽ തുറക്കാൻ നോക്കിയെങ്കിലും അത് സാധ്യമായില്ല എന്നാൽ ജന്നൽ തുറന്നപ്പോൾ കാറ്റ് എതിർ ദിശയിലേക്ക് അടിക്കുകയും തീ അവളുടെ ദേഹത്തേക്ക് പടർന്നു ഉടന്നേ എല്ലാവരും കൂടി ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും വെന്തുരുകിയിരുന്നു.
എന്നാൽ ചികിത്സ കൊണ്ട് ജീവൻ തിരിച്ച് പിടിച്ചപ്പോൾ വീണ്ടും അടുത്ത പരീക്ഷണം എത്തി പുതിയതായി വന്ന ഡോക്ടർ ചികിത്സയിൽ ഒന്ന് അലംഭാവം കാണിച്ചപ്പോൾ അവൾക്ക് നഷ്ടമായത് അവളുടെ വിരലുകളായിരുന്നു എന്നാൽ അതെല്ലാം പൊരുതി അവൾ അതിജീവിച്ച് കാണിക്കുകയായിരുന്നു അവൾ ചെയ്യാത്ത ജോലികൾ ഇല്ല അവളെ കൊണ്ട് എന്തൊക്കെ ചെയ്യാൻ പറ്റൂല എന്ന് പറഞ്ഞോ അതെല്ലാം അവൾ വാശിയോടെ ചെയ്‌തു കാണിച്ചു കൊടുത്തു.





