
തന്റെ മകൾക്ക് നേരെ ചാടി വീഴുന്ന പുലിയെ കണ്ട് ഈ അച്ഛൻ ചെയ്‌ത പ്രവൃത്തി
സ്വന്തം മകളെ രക്ഷിക്കാൻ ആയുധം ഇല്ലാത്ത വേട്ടക്കാരൻ ആകുന്ന പിതാവിനെ പറ്റി കഥകളിൽ പോലും നാം കേട്ടുകാണില്ല. എന്നാൽ സാഹചര്യം അങ്ങനെ ആക്കിയാലോ.? വളരെ വിചിത്രമായ ഒരു സംഭവം ആണ് ബാംഗ്ലൂരിൽ അരങ്ങേറിയിരിക്കുന്നത്. ഇവിടെ വില്ലൻ ഒരു പുലി ആണ്.വിശപ്പ് എന്ന വികാരത്തെ അതികഠിനമായി തോൽപ്പിചിരിക്കുകയാണ് രാജഗോപാൽ എന്ന പിതാവ് തന്റെ പുത്രി സ്നേഹംകൊണ്ട്. മകളുടെ കാലിൽ കടിച്ച പുള്ളിപ്പുലിയെ കഴുത്ത് ഞെ രിച്ചു ഇല്ലാതാക്കുകയായിരുന്നു രാജഗോപാൽ മുഖത്ത് മുറിവേറ്റ് രക്തം വാർന്നിട്ടും മകളെ കടിച്ച പുലിയെ കൊന്ന് പ്രതികാരം തീർത്തിരിക്കുന്നു.

കർണാടകയിലെ ഹാസൻ അരസിക്കെരെയിലാണ് സംഭവം. ബൈക്കിൽ പോകവെ രാജഗോപാൽ നായിക്കിനും കുടുംബത്തിനു നേർക്കാണ് പൊന്തക്കാട്ടിൽ നിന്നു പുലി ചാടിവീണത്. പുലി രാജ ഗോപാലിന്റെ മകൾ കിരണിനെയാണ് ആക്രമിച്ചത്.
മകളെ ആക്രമിക്കുകയും കാലിൽ പിടിത്തം ഇടുകയും ചെയ്തതോടെ നായിക്ക് പുലിയുടെ കഴുത്തിൽ പിടിമുറുക്കി. പുലി തനിക്കു നേരെ തിരിഞ്ഞിട്ടും മുഖത്തു മുറിവേറ്റു രക്തം വാർന്നൊഴുകിയിട്ടും പിടിവിട്ടില്ല. ഒടുവിൽ പുലി വീഴുകയായിരുന്നു .

ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രാജഗോപാലിന്റെ ഭാര്യ ചന്ദ്രമ്മ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പുലി വീണു കിടക്കുന്നതിന്റെയും നാട്ടുകാർ ഓടിക്കൂടുന്നതും സമൂഹ മാധ്യമങ്ങങ്ങളിൽ പ്രചരിച്ചു.സമൂഹത്തിലെ നരാധമന്മാർക്കും ഒരു പാഠമാണ് ഈ പിതാവിന്റെ പ്രവർത്തി.

മകളെ ആക്രമിക്കാൻ വരുന്ന മനുഷ്യനെ ആയാലും മൃഗത്തെ ആയാലും എങ്ങനെ സമീപിക്കും എന്നാണ് ഈ പിതാവ് കാണിച്ചിരിക്കുന്നത്. അതോടൊപ്പം തന്റെ കുടുംബത്തെ രക്ഷിക്കാൻ എത്രത്തോളം ദൂരം പോകും, ഏതൊക്കെ മാർഗം സ്വീകരിക്കുമെന്നും ഈ സംഭവം ഓർമിപ്പിക്കുന്നു. തന്റെ ജീവൻ പണയം വെച്ച ഈ സാഹസികത ലോകം മുഴുവൻ അത്ഭുതംകൂറി ഉറ്റുനോക്കുകയാണ്. എന്നാൽ ഒരു വന്യജീവിയെ കൊലപ്പെടുത്തിയത് കുറ്റമാകുമോ എന്നും സംശയിക്കുന്നുണ്ട്.
ഇതേ സമാനമായ മറ്റൊരു സംഭവം കൂടി കർണാടകയിൽ അരങ്ങേറിയിരിക്കുന്നു. മൈസൂരിൽ ആക്രമിച്ച പുള്ളിപ്പുലിയുടെ കണ്ണിൽ കൈവിരൽ കുത്തിയിറക്കി 12 വയസുകാരൻ രക്ഷപ്പെട്ടു. പുലിയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും പരിക്കേറ്റ നന്ദൻ കുമാർ ചികിത്സയിൽ തുടരുകയാണ്കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുകയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. പുലിയുടെ ആക്രമണത്തിൽ നന്ദൻ കുമാറിൻ്റെ തോളിലും കഴുത്തിലും മുറിവേറ്റിട്ടുണ്ട്.

മൈസൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
പിതാവ് രവിക്കൊപ്പം ഫാം ഹൗസിൽ കന്നുകാലികൾക്ക് തീറ്റ കൊടുക്കാൻ എത്തിയപ്പോഴാണ് പുലിയുടെ ആക്രമണം ഉണ്ടായത്. കുട്ടിയുടെ ശരീരത്തിലേക്ക് ചാടിവീണ പുലി കഴുത്തിലും തോളിലും കടിച്ചു. സമീപത്തുണ്ടായിരുന്നുവെങ്കിലും പിതാവിന് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. അലറി വിളിക്കുന്നതിനിടെ നന്ദൻ പുലിയുടെ കണ്ണിൽ തൻ്റെ തള്ളവിരൽ ശക്തിയായി കുത്തിയിറക്കുകയായിരുന്നു.

ഇതോടെ പുലി പിടിവിട്ട് സമീപത്തെ കുറ്റിക്കാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മുറിവിൽ നിന്ന് രക്തം നഷ്‌ടമായിട്ടുണ്ടെന്ന് ഡോക്‌ടർമാർ വ്യക്തമാക്കുന്നുണ്ട്. സാധാരണയായി പുള്ളിപ്പുലികൾ മനുഷ്യരെ ആക്രമിക്കാറില്ലെന്ന് പ്രദേശത്തെ ഫോറസ്‌റ്റ് ഓഫീസർ പറഞ്ഞു. പക്ഷെ കർണാടകയിൽ പുലിയുടെ ആക്രമണം തുടരുകയാണ്.